Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right1213 പേര്‍ക്ക് കോവിഡ്

1213 പേര്‍ക്ക് കോവിഡ്

text_fields
bookmark_border
തൊടുപുഴ: ജില്ലയില്‍ 1213 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1985 പേർ രോഗമുക്തി നേടി. ഉറവിടം വ്യക്തമല്ലാത്ത 15 കേസുകൾ സ്ഥിരീകരിച്ചു. ആലക്കോട് അഞ്ചിരി സ്വദേശി (47), ഇടവെട്ടി കീരികോട് സ്വദേശിനി (52), കരിമണ്ണൂർ മുളപ്പുറം സ്വദേശിനി (19), കോടിക്കുളം സ്വദേശിനി (33), വെള്ളിയാമറ്റം ഇളംദേശം സ്വദേശിനി (53), കരിങ്കുന്നം തട്ടാരത്തട്ട സ്വദേശി (26), മണക്കാട് സ്വദേശികൾ (17, 53, 51), പുറപ്പുഴ വഴിത്തല സ്വദേശിനി (43), തൊടുപുഴ സ്വദേശി (75), സേനാപതി സ്വദേശിനി (19), അയ്യപ്പൻകോവിൽ പടമുഖം സ്വദേശിനി (18), കാമാക്ഷി നെല്ലിപ്പാറ സ്വദേശിനി (19), കട്ടപ്പന സ്വദേശിനി (55). ------ രോഗികളുടെ എണ്ണം ചുവടെ: തൊടുപുഴ 108, അടിമാലി 46, ആലക്കോട് 9, അറക്കുളം 24, അയ്യപ്പൻകോവിൽ 21, ബൈസൺവാലി 7, ചക്കുപള്ളം 20, ചിന്നക്കനാൽ 2, ഇടവെട്ടി 19, ഏലപ്പാറ 11, ഇരട്ടയാർ 7, കഞ്ഞിക്കുഴി 39, കാമാക്ഷി 42, കാഞ്ചിയാർ 26, കാന്തല്ലൂർ 1, കരിമണ്ണൂർ 28, കരിങ്കുന്നം 18, കരുണാപുരം 29, കട്ടപ്പന 82, കോടിക്കുളം 13, കൊക്കയാർ 16, കൊന്നത്തടി 18, കുടയത്തൂർ 17, കുമാരമംഗലം 17, കുമളി 21, മണക്കാട് 35, മാങ്കുളം 4, മറയൂർ 7, മരിയാപുരം 20, മൂന്നാർ 5, മുട്ടം 33, നെടുങ്കണ്ടം 66, പള്ളിവാസൽ 10, പാമ്പാടുംപാറ 21, പീരുമേട് 22, പെരുവന്താനം 16, പുറപ്പുഴ 26, രാജാക്കാട് 15, രാജകുമാരി 3, ശാന്തൻപാറ 1, സേനാപതി 7, ഉടുമ്പൻചോല 10, ഉടുമ്പന്നൂർ 19, ഉപ്പുതറ 44, വണ്ടൻമേട് 18, വണ്ടിപ്പെരിയാർ 8, വണ്ണപ്പുറം 42, വാത്തിക്കുടി 53, വട്ടവട 1, വാഴത്തോപ്പ് 40, വെള്ളത്തൂവൽ 17, വെള്ളിയാമറ്റം 29. ----------- കുഷ്ഠരോഗ നിർമാർജന പക്ഷാചരണത്തിന്​ തുടക്കം തൊടുപുഴ: 'അന്തസ്സിനായി ഒരുമിക്കാം' സന്ദേശമുയർത്തി ഈ വർഷത്തെ കുഷ്ഠരോഗ നിർമാർജന പക്ഷാചരണത്തിന്​ തുടക്കമായി. 12വരെയാണ് കാമ്പെയ്​ൻ. ജില്ലയിൽ ഒമ്പത്​ കുഷ്ഠരോഗികളാണ്​ ചികിത്സയിൽ​. ഇതിൽ മൂന്നുപേർ ഇതര സംസ്ഥാന തൊഴിലാളികളാണ്. കുഷ്ഠരോഗത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധമുണ്ടാക്കുക, വിവേചനം ഇല്ലാതാക്കുക, മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തി അന്തസ്സോടെ ജീവിക്കാൻ രോഗികളെ പ്രാപ്തരാക്കുക തുടങ്ങിയവയാണ് പക്ഷാചരണ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്. കുഷ്ഠരോഗ നിർമാർജനമെന്ന ലക്ഷ്യത്തിലൂന്നി ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന 'അശ്വമേധം' ഭവന സന്ദർശന പരിപാടിയുടെ നാലാംഘട്ടവും ജില്ലയിൽ തുടരുകയാണ്. വളന്‍റിയർമാർ വീടുകൾ സന്ദർശിച്ച്, കുഷ്ഠരോഗത്തിന്​ സമാനമായ ലക്ഷണമുള്ളവരെ കണ്ടെത്തും. തുടർ ചികിത്സയും ഉറപ്പാക്കും. ത്വക്കിലുള്ള സ്പർശനശേഷി കുറഞ്ഞ നിറംമങ്ങിയതോ ചുവന്നതോ ആയ പാടുകൾ അഥവ തടിപ്പുകൾ, തടിച്ചതും തിളക്കമാർന്നതുമായ ചർമം, വേദനയില്ലാത്ത വ്രണം, കൈകാലുകളിലെ മരവിപ്പ്, ബലക്കുറവ് തുടങ്ങിയവ കുഷ്ഠരോഗത്തിന്‍റെ ലക്ഷണങ്ങളാവാം. കുഷ്ഠരോഗത്തിനു എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ചികിത്സ ലഭ്യമാണെന്ന്​ ജില്ല ലെപ്രസി ഓഫിസർ ഡോ. ജോബിൻ ജി. ജോസഫ് പറഞ്ഞു. ആറുമാസം മുതൽ 12 മാസം വരെ വിവിധ ഔഷധ ചികിത്സകളിലൂടെ (എം.ഡി.ടി) പൂർണമായും ചികിത്സിച്ചു ഭേദമാക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story