Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2022 5:29 AM IST Updated On
date_range 22 Jun 2022 5:29 AM IST1200ൽ 1200 മാർക്ക് നേടി അനീഷ സാലു
text_fieldsbookmark_border
1200/1200 അഭിമാനമായി അനീഷ സാലു കട്ടപ്പന: ഹയർ സെക്കൻഡറി പരീക്ഷയിൽ കോമേഴ്സ് വിഭാഗത്തിൽ 1200ൽ 1200 മാർക്കും നേടി ഉപ്പുതറ സെന്‍റ് ഫിലോമിനാസ് സ്കൂളിന്‍റെ അഭിമാനമായി അനീഷ സാലു. ഗ്രേസ് മാർക്കില്ലാതെയാണ് ഒരു മാർക്കുപോലും നഷ്ടപ്പെടുത്താതെ ഈ മിടുക്കി തിളക്കമുള്ള വിജയം സ്വന്തമാക്കിയത്. ചെറുപ്പം മുതൽ അനീഷ ക്ലാസിൽ ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു. മേരികുളം സെന്‍റ് മേരീസ് സ്കൂളിലായിരുന്നു ഹൈസ്കൂൾ വിദ്യാഭ്യാസം. എല്ലാ വിഷയത്തിലും എ പ്ലസോടെയാണ് പത്താം ക്ലാസ് വിജയിച്ചത്. അധ്യാപകരുടെയും സഹപാഠികളുടെയും പിന്തുണയും ഈശ്വരാനുഗ്രഹവുമാണ് പ്ലസ് ടുവിന് ഉന്നതവിജയം നേടാൻ സഹായിച്ചതെന്ന് അനീഷ പറയുന്നു. രക്ഷിതാക്കളുടെ പ്രോത്സാഹനവും വലുതായിരുന്നു. സ്കൂളിലെ എൻ.എസ്.എസ് വളന്‍റിയറായ അനീഷ ലോക്കൽ ഹിസ്റ്ററി റൈറ്റിങ്ങിൽ സംസ്ഥാനതലം വരെ മത്സരിച്ചിട്ടുമുണ്ട്. ബാങ്കിങ് മേഖലയെ ഇഷ്ടപ്പെടുന്ന അനീഷ ബി.കോമിന് ചേരാനുള്ള ഒരുക്കത്തിലാണ്. ഉപ്പുതറ കാരുവേലിൽ തുണ്ടത്തിൽ സാലു കെ. ജോണിന്‍റെയും ഷീനയുടെയും ഏക മകളാണ്. ചിത്രം: TDL Aneesha Salu Plustwo അനീഷ സാലു മുഴുവൻ മാർക്കും വാങ്ങി ശ്രീലക്ഷ്മി വഴിത്തല: മുഴുവൻ മാർക്കും വാങ്ങി മിന്നും വിജയവുമായി എസ്. ശ്രീലക്ഷ്മി. വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസിലെ സയൻസ് വിദ്യാർഥിനിയാണ് ശ്രീലക്ഷ്മി. പത്താം ക്ലാസ് വരെ ബാപ്പുജി പബ്ലിക് സ്കൂൾ വഴിത്തലയിൽ പഠിച്ച ശ്രീലക്ഷ്മിക്ക് എസ്.എസ്.എൽ.സിക്കും എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചിരുന്നു. റിട്ട. എസ്.ഐ കെ.ആര്‍. ശിവപ്രസാദിന്റെയും തൊടുപുഴ ജില്ല ലേബർ ഓഫിസിൽ സീനിയർ എ.ആർ. രശ്മിയുടെയും മകളാണ്. മെഡിസിൻ എൻട്രൻസാണ് ശ്രീലക്ഷ്മിയുടെ അടുത്ത ലക്ഷ്യം. സഹോദരൻ: എസ്. ശ്രീറാം. TDL SHREELAKSHMI എസ്. ശ്രീലക്ഷ്മി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story