Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right11 വർഷത്തെ...

11 വർഷത്തെ കാത്തിരിപ്പിന്​ ശേഷം നിർമിച്ചു; ഒരുമാസം തികയുംമുമ്പേ കഷ്ടകാലം

text_fields
bookmark_border
നെടുങ്കണ്ടം: നീണ്ട 11 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം നെടുങ്കണ്ടം കിഴക്കേ കവലയില്‍ നിര്‍മിച്ച ബസ് കാത്തിരിപ്പ്​ കേന്ദ്രത്തിന്​ ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസം തികയും മുമ്പ്​ കഷ്ടകാലം തുടങ്ങി. എ.സി.പി ഷീറ്റില്‍ ഒട്ടിച്ച കളര്‍ സ്റ്റിക്കറുകൾ വെയിലേറ്റ്​ ഇളകി നശിക്കുകയാണ്​. ഉദ്ഘാടനത്തിന് മുമ്പ് ഒരു തവണ പൊളിഞ്ഞ സ്റ്റിക്കറുകൾ വീണ്ടും ഒട്ടിച്ച ശേഷമാണ് കഴിഞ്ഞമാസം ഉദ്ഘാടനം നടത്തിയത്. കാത്തിരിപ്പ് കേന്ദ്രത്തിൽ സംഗീതം ആസ്വദിക്കാന്‍ ഒരുക്കിയിരുന്ന സംവിധാനവും നിലച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന്​ 21 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ചതാണ് കാത്തിരിപ്പ് കേന്ദ്രം. 2010ല്‍ പൊളിച്ചുനീക്കിയ കാത്തിരിപ്പ്​ കേന്ദ്രം പുതുക്കി നിര്‍മിക്കാന്‍ മാറിവന്ന ഗ്രാമപഞ്ചായത്ത്​ ഭരണസമിതികൾക്ക്​ കഴിയാത്തത് യാത്രക്കാരെ ത്രിശങ്കുവിലാക്കിയിരുന്നു. നിരന്തര പരാതികൾക്കൊടുവിലാണ് എം.എല്‍.എ ഇടപെട്ട്​ ആസ്തിവികസന ഫണ്ടില്‍നിന്ന്​ പണം ചെലവഴിച്ച്​ കിഴേക്കകവലയില്‍ പഞ്ചായത്ത് ഓഫിസിന് എതിര്‍വശത്ത്​ നിർമാണം നടത്തിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story