Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right1046 പേർക്കുകൂടി...

1046 പേർക്കുകൂടി കോവിഡ്​

text_fields
bookmark_border
തൊടുപുഴ: ജില്ലയില്‍ ഞായറാഴ്​ച 1046 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 26.97 ആണ് ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്. 109പേർ രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 70, ആലക്കോട് 14, അറക്കുളം 25, അയ്യപ്പൻകോവിൽ 22, ബൈസൺവാലി 18, ചക്കുപള്ളം ആറ്​, ദേവികുളം ഒമ്പത്​, ഇടവെട്ടി 44, ഏലപ്പാറ 10, ഇരട്ടയാർ നാല്​, കഞ്ഞിക്കുഴി 25, കാമാക്ഷി 11, കാഞ്ചിയാർ ഒന്ന്​, കാന്തല്ലൂർ മൂന്ന്​, കരിമണ്ണൂർ ഒമ്പത്​, കരിങ്കുന്നം 38, കരുണാപുരം മൂന്ന്​, കട്ടപ്പന 11, കോടിക്കുളം 12, കൊക്കയാർ ആറ്​, കൊന്നത്തടി 24, കുടയത്തൂർ 26, കുമാരമംഗലം 24, കുമളി 34, മണക്കാട് 34, മാങ്കുളം അഞ്ച്​, മറയൂർ ഏഴ്​, മരിയാപുരം 10, മൂന്നാർ 15, മുട്ടം 31, നെടുങ്കണ്ടം 53, പള്ളിവാസൽ 33, പാമ്പാടുംപാറ ഏഴ്​, പീരുമേട് എട്ട്​, പെരുവന്താനം എട്ട്​, പുറപ്പുഴ ഒമ്പത്​, രാജാക്കാട് ഏഴ്​, രാജകുമാരി രണ്ട്​, ശാന്തൻപാറ നാല്​, സേനാപതി മൂന്ന്​, തൊടുപുഴ 108, ഉടുമ്പൻചോല അഞ്ച്​, ഉടുമ്പന്നൂർ 31, ഉപ്പുതറ എട്ട്​, വണ്ടൻമേട് 30, വണ്ടിപ്പെരിയാർ 28, വണ്ണപ്പുറം 39, വാത്തിക്കുടി 17, വാഴത്തോപ്പ് 41, വെള്ളത്തൂവൽ 10, വെള്ളിയാമറ്റം 44. ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 18 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. കുമാരമംഗലത്തും നെടുങ്കണ്ടത്തും ഡി.സി.സി കുമാരമംഗലം: കോവിഡ്​ രോഗികളുടെ എണ്ണം വർധിച്ചതിനെത്തുടർന്ന്​ കുമാരമംഗലം, നെടുങ്കണ്ടം പഞ്ചായത്തുകളിൽ ഡൊമിസിലറി കെയര്‍ സൻെറര്‍ (ഡി.സി.സി) പ്രവര്‍ത്തനം തുടങ്ങി. പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ കുമാരമംഗലം പൈങ്കുളം സൻെറ്​ തോമസ് യു.പി സ്‌കൂളിലാണ് ഡി.സി.സി പ്രവര്‍ത്തിക്കുക. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി 50 കിടക്കകളാണ് സജ്ജീകരിച്ചിട്ടുള്ളത്. രോഗികള്‍ക്ക് പഞ്ചായത്തിന് കീഴിലെ ജനകീയ ഹോട്ടലില്‍നിന്ന് ഭക്ഷണം എത്തിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ്​ ഷമീന നാസര്‍ പറഞ്ഞു. 211 കോവിഡ് രോഗികളാണ് പഞ്ചായത്തിലുള്ളത്. നെടുങ്കണ്ടം പഞ്ചായത്തി​ൻെറ നേതൃത്വത്തില്‍ പഞ്ചായത്ത് യു.പി സ്‌കൂളിലാണ് കേന്ദ്രം. 50 കിടക്കകളും അടിസ്ഥാന സൗകര്യങ്ങളും ഉണ്ട്. സ്ത്രീകള്‍ക്ക് പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഭക്ഷണ വിതരണത്തിനായി കാൻറീന്‍ സൗകര്യവുമുണ്ട്. പഞ്ചായത്ത് പ്രസിഡൻറ്​ ശോഭന വിജയന്‍ സൻെറര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ സിജോ നടക്കല്‍, പഞ്ചായത്ത്​ അംഗങ്ങളായ ബിന്ദു സഹദേവന്‍, ഡി. ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story