Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 5:29 AM IST Updated On
date_range 10 March 2022 5:29 AM IST104 പേര്‍ക്കുകൂടി കോവിഡ്
text_fieldsbookmark_border
തൊടുപുഴ: ജില്ലയില്‍ ബുധനാഴ്ച സ്ഥിരീകരിച്ചു. 187 പേർ രോഗമുക്തി നേടി. കേസുകളുടെ എണ്ണം: ആലക്കോട് രണ്ട്, അറക്കുളം ഒന്ന്, അയ്യപ്പൻകോവിൽ അഞ്ച്, ചക്കുപള്ളം രണ്ട്, ഇടവെട്ടി നാല്, ഏലപ്പാറ രണ്ട്, ഇരട്ടയാർ നാല്, കാമാക്ഷി എട്ട്, കാഞ്ചിയാർ ആറ്, കരിമണ്ണൂർ ആറ്, കരിങ്കുന്നം ഒന്ന്, കരുണാപുരം രണ്ട്, കട്ടപ്പന ഏഴ്, കോടിക്കുളം മൂന്ന്, കൊന്നത്തടി ഏഴ്, കുടയത്തൂർ രണ്ട്, കുമാരമംഗലം മൂന്ന്, കുമളി രണ്ട്, മണക്കാട് രണ്ട്, മരിയാപുരം രണ്ട്, മുട്ടം ഒന്ന്, നെടുങ്കണ്ടം ഏഴ്, പള്ളിവാസൽ ഒന്ന്, പാമ്പാടുംപാറ ഒന്ന്, പീരുമേട് രണ്ട്, പുറപ്പുഴ ഒന്ന്, രാജാക്കാട് ഒന്ന്, രാജകുമാരി ഒന്ന്, തൊടുപുഴ 11, വണ്ടൻമേട് ഒന്ന്, വണ്ണപ്പുറം ഒന്ന്, വാത്തിക്കുടി നാല്, വെള്ളത്തൂവൽ ഒന്ന്. കെ. ഹരികൃഷ്ണൻ ദക്ഷിണ റെയിൽവേ ചീഫ് പ്രിൻസിപ്പൽ ഓഫിസർ തൊടുപുഴ: ദക്ഷിണ റെയിൽവേ ചീഫ് പ്രിൻസിപ്പൽ പേഴ്‌സനൽ ഓഫിസറായി തൊടുപുഴ സ്വദേശി കെ. ഹരികൃഷ്‌ണൻ ചുമതലയേറ്റു. ദക്ഷിണ-പശ്ചിമ റെയിൽവെ ചീഫ് പേഴ്‌സനൽ ഓഫിസറായി പ്രവർത്തിച്ചു വരുകയായിരുന്നു. തൊടുപുഴ ശ്രീസദനം വീട്ടിൽ പരേതനായ കൃഷ്‌ണൻ നായരുടെയും ആനന്ദവല്ലിയമ്മയുടെയും മകനാണ്. തൊടുപുഴ ന്യൂമാൻ കോളജിലെ പഠനത്തിനുശേഷം കോതമംഗലം എം.എ കോളജിൽനിന്ന് ഒന്നാം റാങ്കോടെ എൻജിനീയറിങ് ബിരുദം കരസ്ഥമാക്കി. ഖരഗ്പൂർ ഐ.ഐ.ടിയിൽനിന്ന് എം.ടെക്കിന് ശേഷം 1990ലാണ് ഇന്ത്യൻ റെയിൽവേ പേഴ്‌സനൽ സർവിസിൽ പ്രവേശിച്ചത്. റെയിൽവേ ബോർഡിൽ ഡയറക്ടറായിരുന്ന ഇദ്ദേഹം പെരമ്പുർ ഇന്റഗ്രൽ കോച്ച് ഫാക്ടറി, ദക്ഷിണ-പശ്ചിമ റെയിൽവേയുടെ വീൽ ഫാക്ടറി എന്നിവയിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ബിന്ദു(ഇൻഫോസിസ്, ബംഗളൂരു). മകൾ: ഋതിക. TDL Harikrishnan കെ. ഹരികൃഷ്ണൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story