Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഹോ​ട്ട​ലിന്‍റെ...

ഹോ​ട്ട​ലിന്‍റെ ഓ​ഫി​സി​ല്‍നി​ന്ന് 10,000 രൂ​പ ക​വ​ര്‍ന്നു

text_fields
bookmark_border
theft
cancel

തൊ​ടു​പു​ഴ: മ​ട​ക്ക​ത്താ​ന​ത്ത് പ്ര​വ​ര്‍ത്തി​ക്കു​ന്ന ഹോ​ട്ട​ല്‍ വു​ഡ്‌​ലാ​ന്‍സി​െൻറ ഓ​ഫി​സി​ല്‍നി​ന്ന് പ​ണം ക​വ​ര്‍ന്നു. വി​ഷു ദി​ന​ത്തി​ല്‍ രാ​വി​ലെ​യാ​ണ് സം​ഭ​വം. ഹോ​ട്ട​ലി​ല്‍ വി​ഷു​വി​െൻറ തി​ര​ക്കാ​യ​തി​നാ​ല്‍ പി​ന്‍വ​ശ​ത്തു​ള്ള ഓ​ഫി​സി​ലേ​ക്ക് ഈ ​സ​മ​യം ഉ​ട​മ​ക്ക്​ എ​ത്താ​നാ​യി​രു​ന്നി​ല്ല. ഇ​തി​നി​ടെ​യാ​ണ് മോ​ഷ്​​ടാ​വ് ഉ​ള്ളി​ല്‍ ക​ട​ന്ന് 10,000 രൂ​പ ക​വ​ര്‍ന്ന​ത്.

സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വാ​ഴ​ക്കു​ളം പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കാ​വി ഷ​ര്‍ട്ടും വെ​ള്ള​മു​ണ്ടും ധ​രി​ച്ച് ചു​വ​ന്ന തോ​ര്‍ത്ത് തോ​ളി​ലി​ട്ടാ​ണ് മോ​ഷ്​​ടാ​വ് ഉ​ള്ളി​ല്‍ ക​ട​ന്ന​ത്. സ്‌​ക്രൂ ഡ്രൈ​വ​ര്‍ ഉ​പ​യോ​ഗി​ച്ച് മേ​ശ തു​റ​ന്നാ​ണ് പ​ണം ക​വ​ര്‍ന്ന​ത്.

ആ​ദ്യം പ​ണ​മെ​ടു​ത്ത​ശേ​ഷം പു​റ​ത്തി​റ​ങ്ങി വീ​ണ്ടും തി​രി​ച്ച് ക​യ​റി സ​മീ​പ​ത്തെ മേ​ശ​യും തു​റ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​ണ്ട്. മാ​സ്‌​ക് ധ​രി​ച്ചി​രി​ക്കു​ന്ന​തി​നാ​ല്‍ മു​ഖം വ്യ​ക്ത​മ​ല്ല. ചി​ല്ല​റ​ക്കാ​യി പ​ണ​മെ​ടു​ക്കാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​ഞ്ഞ​തെ​ന്ന് ഹോ​ട്ട​ലു​ട​മ ര​ജ​നീ​ഷ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft Newscash stolen
News Summary - 10,000 stolen from the hotel office
Next Story