Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right10 സ്​കൂളുകൾ ഇന്ന്​...

10 സ്​കൂളുകൾ ഇന്ന്​ തുറക്കില്ല

text_fields
bookmark_border
add to p2 packageeeee തൊടുപുഴ: ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന . സ്​കൂളുകൾ ചുവ​െട: എസ്​.ജി.എച്ച്​.എസ്​ മുക്കുളം, എസ്​.എ.എച്ച്​.എസ്​.എസ്​, മുണ്ടക്കയം, ഗവ. എച്ച്​.എസ്​.എസ്​ കുറ്റിപ്ലാങ്ങാട്​, പി.എച്ച്​.എസ്​ ഏലപ്പാറ, എസ്​.എസ്​.എൽ.പി.എസ്​ വടക്കേമല, ഗവ.യു.പി.എസ്​ പാലൂർകാവ്​, എസ്​.എ.യു.പി.എസ്​ മുണ്ടക്കയം, എസ്​.എം.ജി.യു.പി.എസ്​ മേലോരം, എസ്​.എം.എൽ.പി.എസ്​ കണങ്കവയൽ, ഗവ.എൽ.പി.എസ്​ അഴുത​. -------------- 18 സ്​കൂളുകൾക്കും 43 ബസുകൾക്കും ഫിറ്റ്​നസ്​ ലഭിച്ചില്ല തൊടുപുഴ: ജില്ലയിൽ 549 വിദ്യാലയങ്ങളിൽ 18 വിദ്യാലയങ്ങൾക്കാണ്​ ഫിറ്റ്​നസ്​ ലഭിക്കാനുള്ളത്​. ഇതിൽ 15 വിദ്യാലയങ്ങൾ മൂന്നാർ ഉപജില്ലയിലെ ഏകാധ്യാപക വിദ്യാലങ്ങളാണ്​. ഇവക്ക്​ ഫിറ്റ്​നസ്​ ലഭിക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്ന്​ അധികൃതർ പറഞ്ഞു. 43 സ്​കൂൾ ബസുകൾക്ക്​ സുരക്ഷ സർട്ടിഫിക്കറ്റ്​ ലഭിച്ചിട്ടില്ല​. കുട്ടികൾ കുറവാണെന്ന കാരണത്താൽ പല സ്​കൂളുകളും ബസുകൾ നിരത്തിലിറക്കാൻ മടിക്കുന്നുണ്ട്​. ഒന്നരവർഷം ബസുകൾ ഓടാത്തതിനാൽ വന്ന അറ്റകുറ്റപ്പണിക്ക്​ വിദ്യാലങ്ങളിൽ വേണ്ടത്ര പണം ഇല്ലത്രെ. ---------------- സർവ്വം സജ്ജം വിദ്യാലയങ്ങൾ തുറന്നുപ്രവർത്തിക്കാനുള്ള എല്ലാ ഒരുക്കങ്ങള​ും വിദ്യാഭ്യാസ വകുപ്പി​ൻെറ നേതൃത്വത്തിൽ പൂർത്തിയാക്കിയതായി ജില്ല വിദ്യാഭ്യാസ ഉപഡയറക്​ടർ വി.എ. ശശീന്ദ്രവ്യാസ് പറഞ്ഞു​. വിദ്യാഭ്യാസ ഓഫിസർമാരുടെ നേതൃത്വത്തിൽ 22 സംഘങ്ങളായി ജില്ലയിൽ ആകെ 549 വിദ്യാലയങ്ങളിലും സന്ദർശിച്ചു. സ്​കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട്​ കുട്ടികളുയെും രക്ഷിതാക്കളുടെയും സംശയനിവാണത്തിനായി സഹായകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്​. എല്ലാ അധ്യാപകർക്കും സ്​കൂൾ തുറക്കലുമായി ബന്ധപ്പെട്ട്​ പരിശീലന ക്ലാസുകൾ നൽകി. പുതിയ വിദ്യാലയ സാഹചര്യം, ഒാഫ്​ലൈൻ, ഓൺലൈൻ പാഠ്യക്രമം മ​ുതലായ വിഷയങ്ങളിൽ ഊന്നിയായിരുന്നു പരിശീലനം. വിവിധ അസുഖങ്ങൾ മൂലം 43 അധ്യാപകരും 18 അനധ്യാപകരും കോവിഡ്​ വാക്​സിൻ എടുത്തിട്ടില്ല​. ഡോക്​ടർ സാക്ഷ്യപ്പെടുത്തിയ കത്ത്​ പ്രഥമ അധ്യാപകന്​ നൽകാൻ ഇവർക്ക്​ നിർദേശം നൽകിയിട്ടുണ്ട്​. വിദ്യാലയങ്ങളിൽ എത്തുന്ന കുട്ടികളുടെ ദൈനംദിന കണക്കെടുപ്പ്​ നടത്താനും വിദ്യാഭ്യാസ ഓഫിസർമാർ വിദ്യാലയങ്ങൾ സന്ദർശിച്ച്​ പ്രവർത്തന പുരോഗതി വിലയിര​ുത്താനും നിർദേശമുണ്ട്​. വിദ്യാഭ്യാസ ഉപഡയറക്​ടർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story