Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2021 5:28 AM IST Updated On
date_range 1 Feb 2021 5:28 AM ISTതൊടുപുഴ നഗരസഭ പാർക്ക് സൂപ്പറാകും Leed pege4
text_fieldsbookmark_border
* 80 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് പാർക്കിൽ നടപ്പാക്കാനാരുങ്ങുന്നത് തൊടുപുഴ: നഗരസഭ മുനിസിപ്പൽ പാർക്ക് നവീകരണത്തിനൊരുങ്ങുന്നു. 80 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് പാർക്കിൽ നടപ്പാക്കുന്നത്. തുരുെമ്പടുത്ത കളിയുപകരണങ്ങൾ മാറ്റുകയും പുതുതായി കൂടുതൽ കളിയുപകരണങ്ങൾ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. തൊടുപുഴയിൽ കുട്ടികൾക്ക് ഉല്ലസിക്കാനുള്ള ഏക സ്ഥലമാണ് മുനിസിപ്പൽ പാർക്ക്. ദിവസേന നൂറുകണക്കിന് കുട്ടികളും മാതാപിതാക്കളുമാണ് പാർക്കിൽ വൈകീട്ട് ചെലവിടാനെത്തിയിരുന്നത്. കോവിഡിനെ തുടർന്ന് പാർക്ക് അടച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് പാർക്ക് നവീകരണത്തിനായി 65 ലക്ഷം രൂപയുടെ പദ്ധതിക്ക് രൂപംനൽകിയത്. കുട്ടികൾക്കായി ടോയ്സ് കാറുകളുള്ള ട്രാഫിക് പാർക്കും ട്രാഫിക് നിയമങ്ങളെക്കുറിച്ച് ബോധവാൻമാരാക്കുന്നതിനുള്ള മുന്നറിയിപ്പ് ബോർഡുകളും വാട്ടർ സ്ലൈഡിങ് സംവിധാനവും ഉൾപ്പെടെയുള്ള പദ്ധതിയാണ് വിഭാവനം ചെയ്തത്. നഗരസഭയുടെ തനത് ഫണ്ടിൽനിന്ന് 20 ലക്ഷം രൂപയും സംസ്ഥാന സർക്കാർ 2016-17 വർഷം നഗരസഭയുടെ പ്രവർത്തന മികവിന് അംഗീകാരമായി നൽകിയ 71 ലക്ഷം രൂപയിൽനിന്ന് 45 ലക്ഷം രൂപയും ചേർത്താണ് നിർമാണ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാൻ തീരുമാനിച്ചത്. കോട്ടയം കേന്ദ്രമായ എൻജിനീയറിങ് കോളജിൻെറ മേൽനോട്ടത്തിൽ രൂപരേഖ തയാറാക്കിയെങ്കിലും പദ്ധതി നടപ്പിലായില്ല. പാർക്കിൽ പുതുതായി സൈക്കിൾ ട്രാക്ക് സ്ഥാപിക്കുന്നുണ്ട്. പ്രകൃതിദത്തമായ ശുദ്ധജലം ലഭിക്കാൻ കിണർ നിർമിക്കും. തൊടുപുഴയിലെ പ്രദേശിക കലാകരന്മാർക്ക് അവരുടെ കലകൾ അവതരിപ്പിക്കാൻ സാംസ്കാരിക കേന്ദ്രവും നിർമിക്കും. പാർക്കിലെ മത്സ്യകുളത്തിലെ വെള്ളം വറ്റിച്ച് ഇവിടെ കുട്ടികൾക്ക് കളിക്കാനുള്ള സംവിധാനമൊരുക്കും. മാതാപിതാക്കൾക്ക് ഇത് വീക്ഷിക്കാനായി ഇതിനുചുറ്റും ഇരിപ്പിടങ്ങളും ഒരുക്കും. വൈദ്യുതി വിളക്കുകളും മാറ്റി സ്ഥാപിക്കും. ഇത്തരത്തിൽ പാർക്കിൻെറ മുഖച്ഛായ പൂർണമായും മാറ്റുന്ന രീതിയിലായിരിക്കും നവീകരണം. രണ്ടുദിവസത്തിനുള്ളിൽ നിർമാണം ആരംഭിക്കുമെന്നും ഏറ്റവും വേഗത്തിൽ നിർമാണജോലി പൂർത്തിയാക്കി പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുനൽകാനാണ് ലക്ഷ്യമിടുന്നതെന്ന് നഗരസഭ ചെയർമാൻ സനീഷ് ജോർജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story