Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jan 2021 5:28 AM IST Updated On
date_range 16 Jan 2021 5:28 AM ISTമൂന്നാർ യാത്ര: ഒച്ചിെൻറ വേഗം; മൂന്നിരട്ടി സമയം leed pege 4
text_fieldsbookmark_border
മൂന്നാർ യാത്ര: ഒച്ചിൻെറ വേഗം; മൂന്നിരട്ടി സമയം leed pege 4 അടിമാലി: വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലേക്കുള്ള യാത്ര കുരുക്കാകുന്നു. സീസണ്‍ തുടങ്ങിയതോടെയാണു ഗതാഗതക്കുരുക്ക് വര്‍ധിച്ചത്. നേര്യമംഗലം മുതൽ മൂന്നാർ വരെ 60 കി.മി ദൂരം പിന്നിടാൻ മൂന്നിരട്ടിയിലേറെ സമയമാണ് പലപ്പോഴുമെടുക്കുന്നത്. രണ്ടാഴ്ചയായി മിക്ക ദിവസങ്ങളും ഈ പാതയില്‍ വാഹനങ്ങള്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍പെടുന്നു. ടൂറിസ്റ്റുകളുടേത് ഉള്‍പ്പെടെ ദിവസേന നൂറുകണക്കിനു വാഹനങ്ങളാണു മൂന്നാറിലേക്ക് മലകയറിയെത്തുന്നത്. കോവിഡ് ഭീതിയില്‍ യാത്രക്കാര്‍ പൊതുഗതാഗത സംവിധാനം ഒഴിവാക്കി സ്വന്തം വാഹനങ്ങളെ ആശ്രയിച്ചുതുടങ്ങിയതും വാഹനപ്പെരുപ്പത്തിന് കാരണമാണ്. നേര്യമംഗലം പാലം കഴിയുന്നതോടെ കാനനഭംഗി ആസ്വദിക്കുന്നതിനും വെള്ളച്ചാട്ടങ്ങള്‍ കാണുന്നതിനും വളവിലുള്‍പ്പെടെ സ്ഥലങ്ങളില്‍ വാഹനം നിര്‍ത്തിയുള്ള കാഴ്ച കാണലും ഗതാഗതക്കുരുക്ക് കടുപ്പിക്കുന്നു. അതിനിടെ, വാഹനങ്ങള്‍ അപകടത്തില്‍പെടുന്നതും കേടാകുന്നതും പതിവ്. ഇന്ധനം തീര്‍ന്ന് നടുറോഡില്‍ ഒരുവാഹനം കുടുങ്ങുമ്പോള്‍ പിന്നാലെയുള്ള വാഹനങ്ങളും പെടും. വാഹനത്തിൻെറ ഇന്ധനക്ഷമതയെ വിശ്വസിച്ച് ധൈര്യമായി ഡ്രൈവ് ചെയ്യുന്നവര്‍ അവിചാരിതമായി കുരുക്കില്‍പെട്ട് ഇന്ധനം തീര്‍ന്ന് വഴിയില്‍ കുടുങ്ങുന്ന സംഭവങ്ങളുമുണ്ട്. ഹെയര്‍പ്പിന്‍ വളവുകളിലൂടെയും കയറ്റിറക്കങ്ങളിലൂടെയും അലക്ഷ്യമായും അമിതവേഗത്തിലും വാഹനമോടിക്കുന്നവരും ഏറെ. അശ്രദ്ധമായും അനാവശ്യമായുമുള്ള മറികടക്കലും ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും ഇടവരുത്തുന്നു. കാര്‍-ബൈക്ക് യാത്രക്കാരാണ് പ്രധാനമായും പ്രശ്‌നങ്ങളുണ്ടാക്കുന്നത്. വലിയ വാഹനങ്ങള്‍ക്കും ഭാരവാഹനങ്ങള്‍ക്കും നിയന്ത്രണമുണ്ടെങ്കിലും പലപ്പോഴും പാലിക്കപ്പെടുന്നില്ല. ഗതാഗതക്കുരുക്കില്‍ ആംബുലന്‍സുകള്‍ പോലും കുടുങ്ങുന്നതു ദുരിതം ഇരട്ടിയാക്കുന്നു. ദേവികുളം താലൂക്കില്‍ ചികിത്സ സൗകര്യം അപര്യാപ്തമാണെന്നതിനാല്‍ ഈ പാതവഴി മറ്റ് ജില്ലകളിലെത്തിയാലെ വിദഗ്ധ ചികിത്സ കിട്ടൂ. മല കയറിയെത്തുന്ന ടിപ്പര്‍-ടോറസ് ലോറികളുടെ എണ്ണവും കൂടുതലാണ്. റോഡ് പണികള്‍ക്കുള്ള നിര്‍മാണ സാമഗ്രികളും ഈ പാതയിലൂടെയാകുേമ്പാള് സ്ഥിതി കൂടുതല്‍ വഷളാകുന്നു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് ഗതാഗതക്കുരുക്ക് അതിരൂക്ഷം. TDL traffic block കൊച്ചി-മധുര ദേശീയപാതയിൽ നേര്യമംഗലത്തിനും മൂന്നാറിനുമിടയിൽ കുരുക്കിലായ വാഹനങ്ങൾ വന്യജീവികൾ ജനവാസ മേഖലകളിൽ ഇറങ്ങുന്നത് നിരീക്ഷിക്കാൻ തമിഴ്നാട് നെടുങ്കണ്ടം: വന്യ ജീവികൾ ജനവാസമേഖലകളിലേക്ക് ഇറങ്ങുന്നുണ്ടോ എന്നറിയാൻ അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കാൻ തമിഴ്നാട് വനംവകുപ്പ് പദ്ധതി തയാറാക്കുന്നു. കേരള -തമിഴ്നാട് അതിർത്തിയിൽ രാമക്കൽമേട് ഉൾെപ്പടെ പ്രദേശങ്ങളിൽ കാമറ സ്ഥാപിക്കുന്നതിനാണ് തമിഴ്നാട് വനംവകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതോടെ വനംകൊള്ളയും സമാന്തര പാത വഴിയുള്ള ലഹരികടത്തിനും തടയിടാനാവുമെന്നാണ് പ്രതീക്ഷ. തമിഴ്നാടിൻെറയും കേരളത്തിൻെറയും വനമേഖലകളിൽനിന്ന് കാട്ടാനകൾ കൃഷിയിടങ്ങളിലേക്ക് എത്തുന്നത് പതിവാണ്. കുരങ്ങ് ശല്യവും രൂക്ഷമാണ്. തമിഴ്നാട് അധീന വനമേഖലയിൽനിന്ന് കടുവ ഉൾെപ്പടെ മൃഗങ്ങൾ രാമക്കൽമേട്, അണക്കരമെട്ട് തുടങ്ങിയ പ്രദേശങ്ങളിൽ എത്താറുള്ളതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് കടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ കാമറ സ്ഥാപിക്കുന്നത്. കാമറ സ്ഥാപിക്കുന്നതോടെ വനമേഖലയിലേക്കുള്ള അനധികൃത കടന്നുകയറ്റം കണ്ടെത്താനും സമാന്തര പാത വഴിയുള്ള ലഹരികടത്തിന് തടയിടാനും കഴിയുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story