Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jan 2021 5:29 AM IST Updated On
date_range 11 Jan 2021 5:29 AM ISTകോവിഡ് വാക്സിനേഷന്‍ ജില്ലയിൽ ഒമ്പത് കേന്ദ്രങ്ങൾ leed pege 2
text_fieldsbookmark_border
* ഒരുദിവസം 900 പേർക്ക് കുത്തിവെപ്പ് നൽകാനാവുന്ന വിധത്തിലാണ് ക്രമീകരണം തൊടുപുഴ: കോവിഡ് വാക്സിനേഷൻ നൽകാൻ ജില്ലയിൽ ഒമ്പത് കേന്ദ്രങ്ങൾ സജ്ജം. ജനുവരി 16നാണ് വാക്സിൻ കുത്തിവെക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇടുക്കി ജില്ല ആശുപത്രി, തൊടുപുഴ ജില്ല ഹോസ്പിറ്റൽ, മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റൽ, കട്ടപ്പന താലൂക്ക് ഹോസ്പിറ്റൽ, ചിത്തിരപുരം സാമൂഹ്യആരോഗ്യ കേന്ദ്രം, രാജാക്കാട് സി.എച്ച്.സി, നെടുങ്കണ്ടം താലൂക്ക് ഹോസ്പിറ്റൽ, കട്ടപ്പന സൻെറ്ജോൺസ് ഹോസ്പിറ്റൽ, പീരുമേട് താലൂക്ക് ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് വാക്സിനേഷൻ എടുക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ 7500 പേർക്ക് കോവിഡ് വാക്സിൻ നൽകാനുള്ള ഒരുക്കമാണ് പൂർത്തിയായിരിക്കുന്നത്. സർക്കാർ സ്വകാര്യ മേഖലയിലുള്ള എല്ലാ വിഭാഗം ആരോഗ്യ പ്രവർത്തകർ, മെഡിക്കൽ വിദ്യാർഥികൾ, അംഗൻവാടി ജീവനക്കാർ, ആശാ വർക്കർമാർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ ലഭ്യമാകുക. 7800പേർ രജിസ്റ്റർ ചെയ്തു ജില്ലയിൽ ഈ വിഭാഗത്തിൽ 7800പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വാക്സിൻ വിതരണത്തിന് മുന്നോടിയായി രണ്ടുതവണ ജില്ലയിൽ ഡ്രൈ റൺ നടത്തിയിരുന്നു. ആദ്യ ഡ്രൈറൺ വാഴത്തോപ്പ് പ്രാഥമികാരാഗ്യ കേന്ദ്രത്തിലും രണ്ടാമത്തേത് ഇടുക്കി മെഡിക്കൽ കോളജിലും മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിലും പള്ളിവാസൽ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലുമാണ് നടന്നത്. വാക്സിൻ സംഭരിക്കുന്നതിനായി ജില്ലയിൽ 60 കോൾഡ് ചെയിൻ പോയൻറുകളും ജില്ല വാക്സിൻ സ്റ്റോറും സജ്ജമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. വകുപ്പിന് കീഴിൽ 326 വാക്സിനേറ്റർമാരാണുള്ളത്. ആവശ്യമായിവന്നാൽ സ്വകാര്യ ആശുപത്രികളിലെ സ്റ്റാഫ് നഴ്സുമാരെയും കുത്തിവെപ്പ് നടത്താൻ നിയോഗിക്കും. നടപടിക്രമങ്ങൾ ഇങ്ങനെ വാക്സിനേഷന്‍ കേന്ദ്രത്തില്‍ എത്തുന്ന ആളുടെ ശരീര താപനില ആദ്യം പരിശോധിക്കും. തുടര്‍ന്ന് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ അണുമുക്തമാക്കിയശേഷം ഒന്നാം വാക്സിനേഷന്‍ ഓഫിസറുടെ മുന്നില്‍ തിരിച്ചറിയല്‍ രേഖയുമായി എത്തണം. രേഖ പരിശോധിച്ച് ഉറപ്പാക്കിയശേഷം രണ്ടാം വാക്സിനേഷന്‍ ഓഫിസറുടെ സമീപത്തേക്ക് കടത്തിവിടും. രണ്ടാം വാക്സിനേഷന്‍ ഓഫിസര്‍ വാക്സിനേഷന്‍ സ്വീകരിക്കാനായി എത്തിയ ആളുടെ വിവരങ്ങള്‍ പോര്‍ട്ടലിലെ വിവരങ്ങളുമായി ഒത്തുനോക്കും. മൂന്നാം വാക്സിനേഷന്‍ ഓഫിസര്‍ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാന്‍ എത്തിയ ആള്‍ക്ക് വാക്സിനേഷനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കി കുത്തിവെപ്പ് മുറിയിലേക്ക് കടത്തിവിടും. കുത്തിെവപ്പ് നല്‍കിയശേഷം കുത്തിെവപ്പ് സ്വീകരിച്ച വ്യക്തിയെ നിരീക്ഷണ മുറിയിലേക്ക് മാറ്റും. ഇയാൾക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടോ എന്നറിയാന്‍ അരമണിക്കൂര്‍ നിരീക്ഷണത്തില്‍ െവക്കും. വാക്സിന്‍ സ്വീകരിച്ച ശേഷം ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഉടന്‍ ചികിത്സ ലഭ്യമാകുന്നതിനായി ആംബുലന്‍സ് അടക്കമുള്ള സൗകര്യങ്ങളും വാക്‌സിനേഷന്‍ സൈറ്റില്‍ സജ്ജീകരിക്കും. ആരോഗ്യപ്രശ്നങ്ങളില്ലെങ്കില്‍ വീട്ടിലേക്ക് തിരികെ അയക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story