Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇനിയൊന്നും...

ഇനിയൊന്നും വലിച്ചെറിയേണ്ട... അജൈവ പാഴ്വസ്തുക്കള്‍ക്ക് വിലയിട്ട് സര്‍ക്കാര്‍ Leed page 2

text_fields
bookmark_border
തൊടുപുഴ: ഉപയോഗശേഷം പാഴെന്നുപറഞ്ഞ് ഇനിയൊന്നും വലിച്ചെറിയേണ്ട...പേപ്പറായാലും പ്ലാസ്​റ്റിക്​ ആയാലും... വീട്ടിലും സ്ഥാപനങ്ങളിലുമൊക്കെ തരംതിരിച്ച് വൃത്തിയായി സൂക്ഷിച്ചുവെച്ചാല്‍ മതി. ഹരിതകര്‍മ സേന കൊണ്ടുപൊയ്‌ക്കൊള്ളും. 18 അജൈവ പാഴ്വസ്​തുക്കള്‍ക്കാണ് വിലനിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവായത്. ഈ പാഴ്വസ്​തുക്കള്‍ ഹരിതകര്‍മ സേനയില്‍നിന്ന്​ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ ക്ലീന്‍ കേരള കമ്പനി ഏറ്റെടുത്ത് വിവിധ ഏജന്‍സികള്‍ക്ക് പുനരുപയോഗത്തിനായി കൈമാറും. അതില്‍നിന്ന്​ ലഭിക്കുന്ന തുക നാടിനെ മാലിന്യമുക്തമാക്കി പരിപാലിക്കുന്നതിനായി സേവനം ചെയ്യുന്ന ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് നൽകും. മീന്‍ മേടിക്കുമ്പോഴും പുതിയ ഡ്രസുകള്‍ വാങ്ങുമ്പോഴുമൊക്കെ ലഭിക്കുന്ന പ്ലാസ്​റ്റിക്കും പാല്‍ക്കവറുകളുമുള്‍പ്പെടെ 18അജൈവ പാഴ്വസ്തുക്കള്‍ക്കാണ് ക്ലീന്‍ കേരള കമ്പനി വിലനിശ്ചയിച്ചത്. സംസ്ഥാനത്ത് ഒരു സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനം അജൈവ പാഴ്വസ്​തുക്കള്‍ക്ക് വില നിശ്ചയിക്കുന്നത് ആദ്യമാണ്. പാഴ്വസ്​തുക്കള്‍ അമര്‍ത്തി അട്ടിയാക്കി തിരിച്ചതിനും(വെയില്‍ഡ്) അല്ലാത്തവക്കും പ്രത്യേക വിലയാണ്. പുനരുപയോഗം സാധ്യമായ പ്ലാസ്​റ്റിക്കിന് 18 രൂപയും പാല്‍ക്കവറിന് 12 രൂപയും പ്ലാസ്​റ്റിക്ക് മദ്യക്കുപ്പിക്ക് കിലോക്ക്​ 12രൂപയും ചില്ലുകുപ്പിക്ക് ഒരുരൂപയും വിലകിട്ടും. വീടുകൾ/ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന്​ ശേഖരിക്കുന്ന വൃത്തിയുള്ള , ഈര്‍പ്പരഹിതമായ അജൈവ പാഴ്വസ്​തുക്കള്‍ തരംതിരിച്ച് നല്‍കുമ്പോള്‍ മാത്രമാണ് ഈ വില ലഭിക്കുന്നത്. ആ ജോലിയാണ് ഗ്രാമപഞ്ചായത്തുകളുടെ മെറ്റീരിയല്‍ കലക്​ഷന്‍ ഫെസിലിറ്റികളില്‍ ഓരോ ഹരിതകര്‍മ സേനാംഗവും ചെയ്യുന്നത്. പാഴ്വസ്​തുക്കളുടെ സര്‍ക്കാര്‍വില (കിലോക്ക്​) ഇങ്ങനെ കട്ടി പ്ലാസ്​റ്റിക്-8/6രൂപ, പെറ്റ് ബോട്ടില്‍ 15/12 രൂപ, പ്ലാസ്​റ്റിക് മദ്യക്കുപ്പി12/10രൂപ, പഴയ പത്രങ്ങള്‍ 8/6 രൂപ, കാര്‍ഡ്ബോര്‍ഡ് 4/3 രൂപ, ബിബി (മിക്‌സ് പേപ്പര്‍), ബാഗുകള്‍ പോലുള്ളവ 5/4 രൂപ, ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്ന പോളിപ്രൊപ്പിലിന്‍ കണ്ടെയ്‌നറുകള്‍ 15/10 രൂപ, കോസ്മറ്റിക് വസ്തുക്കളും എണ്ണയും മറ്റും സൂക്ഷിക്കുന്ന എച്ച്.ഡി.പി (ഹൈ ഡെന്‍സിറ്റി പോളി എത്തിലീന്‍) കുപ്പികള്‍ 17/15 രൂപ, പ്ലാസ്​റ്റിക്ക് ചരടുകളും വാഹനഭാഗങ്ങളും നിര്‍മിക്കുന്ന പോളി പ്രൊപ്പിലിന്‍ 15/10 രൂപ, അലുമിനിയം കാന്‍ 40/30 രൂപ, സ്​റ്റീല്‍ 20/15 രൂപ, പാഴ് ഇരുമ്പ് വസ്തുക്കള്‍ 15 രൂപ, ചില്ലുമാലിന്യം 0.75 രൂപ, ചില്ലുകുപ്പി ഒരെണ്ണം- 1രൂപ. സാധാ പ്ലാസ്​റ്റിക് 7/5 രൂപ. കളര്‍ എച്ച്.എം 8/4 രൂപ,നോണ്‍ വൂവണ്‍ ബാഗുകള്‍ 5/3 രൂപ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story