Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസാമഗ്രികൾക്ക് വിലവർധന;...

സാമഗ്രികൾക്ക് വിലവർധന; നിർമാണ മേഖല പ്രതിസന്ധിയിലേക്ക് LEAD PAGE 2

text_fields
bookmark_border
ആഴ്​ചയിൽ ഒരു ദിവസംപോലും പണികിട്ടുന്നില്ലെന്ന്​ തൊഴിലാളികൾ കട്ടപ്പന: ഇതര ജജിഞ്ചർ ിന്നെത്തിക്കുന്ന നിർമാണ സാമഗ്രികൾക്ക് വില വർധിച്ചതിനെ തുടർന്ന് ജില്ലയിലെ കെട്ടിട നിർമാണ, റോഡ് നിർമാണ മേഖല കടുത്ത പ്രതിസന്ധിയിലേക്ക് . പണിയില്ലാതായതിനെ തുടർന്ന് നിർമാണമേഖലയുമായി ബന്ധപ്പെട്ട രണ്ട് ലക്ഷം തൊഴിലാളികൾ പട്ടിണിയിലേക്ക് നീങ്ങുന്നു. ജില്ലയിലെ പാറമടകളും പല ക്വാറികളും പൂട്ടിയതോടെ നിർമാണ ആവശ്യത്തിനുള്ള കരിങ്കല്ല്, മെറ്റൽ, പാറ മണൽ എന്നിവ എത്തിക്കുന്നത് ഇതര ജില്ലകളിലും തമിഴ്നാട്ടിൽ നിന്നുമാണ്​. ഇവിടെനിന്ന് എത്തിക്കുന്ന നിർമാണ സാമഗ്രികൾക്ക് ഇരട്ടി വിലയാണ് ഈടാക്കുന്നത്. ഈ വില നൽകി നിർമാണം നടത്താനാവാത്തതിനാൽ കരാറുകാർ പണിയെടുക്കുന്നില്ല. ജില്ലയിൽ വിരലിലെണ്ണാവുന്ന പാറമടകൾ മാത്രമേ ഇപ്പോൾ പ്രവർത്തിക്കുന്നുള്ളു. ഇവിടങ്ങളിൽനിന്ന് നാമമാത്രമായാണ് നിർമാണ സാമഗ്രികൾ കിട്ടുന്നത്. ഇവർ ഈടാക്കുന്നതിലും ഇരട്ടി വില വാങ്ങിയാണ് ഉതര ജില്ലകളിലും തമിഴ് നാട്ടിൽനിന്നും നിർമാണ സാമഗ്രികൾ എത്തിക്കുന്നത്. ഇതേതുടർന്ന് കെട്ടിട നിർമാണവും റോഡ് പണിയും അടക്കമുള്ള നിർമാണ മേഖല കടുത്ത സ്​തംഭനത്തിലാണ്. ഇതോടെ ഈ മേഖലയിൽ പണിയെടുത്തിരുന്ന തൊഴിലാളികൾ ജോലി ഇല്ലാതെ പട്ടിണിയിലേക്ക് നീങ്ങുകയാണ്. ആഴ്​ചയിൽ ഒരു ദിവസംപോലും പണികിട്ടുന്നില്ലെന്ന്​ തൊഴിലാളികൾ പറഞ്ഞു. തമിഴ്​നാട്ടിൽ പോയി ഒരു ലോഡ് എം സാൻഡ് കേരളത്തിൽ എത്തിക്കുമ്പോൾ സാധന വിലയും ലോറി കൂലിയും കയറ്റിറക്ക് കൂലിയും ഉൾപ്പെടെ ചെലവ് ഇരട്ടിയായതാണ് വില ഉയരാൻ കാരണമെന്ന് ടിപ്പർ ലോറി ഉടമകൾ പറഞ്ഞു.ഇതര ജില്ലകളിലും കരിങ്കല്ല്​, പാറ മണൽ, മെറ്റൽ എന്നിവക്ക് വില വർധിപ്പിച്ചു. ഇതോടെ ടെൻഡർ എടുത്ത ജോലി പോലും പൂർത്തിയാക്കാൻ കഴിയാത്ത സ്‌ഥിതിയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story