Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2021 5:40 AM IST Updated On
date_range 26 Jan 2021 5:40 AM ISTജില്ലതല പര്യടന പരിപാടിയിൽ പിണറായി----------------------------------------- തുല്യത ഉറപ്പാക്കുന്ന സർവതല സ്പർശിയായ വികസനം ലക്ഷ്യം -മുഖ്യമന്ത്രി LEAD
text_fieldsbookmark_border
തൊടുപുഴ: എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യത ലഭ്യമാകുന്ന സർവതല സ്പർശിയായ വികസനമാണ് സർക്കാറിൻെറ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പര്യടനത്തിൻെറ ഭാഗമായി ഇടുക്കി ജില്ലതല സാമൂഹിക സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സർക്കാർ അധികാരത്തിൽവന്ന 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മുന്നോട്ടുെവച്ച പ്രകടനപത്രികയിലെ 600 വാഗ്ദാനങ്ങളിൽ 570 എണ്ണവും പൂർത്തിയാക്കി. 30 എണ്ണം മാത്രമാണ് ഇനി നടപ്പാക്കാനുള്ളത്. നേരിടേണ്ടിവന്ന അനവധി പ്രതിസന്ധികളാണ് കാര്യങ്ങൾ ഉദ്ദേശിച്ചപോലെ പൂർത്തിയാക്കുന്നതിന് തടസ്സമായത്. നൂറ്റാണ്ടിലെ മഹാപ്രളയം, തൊട്ടുപിന്നാലെ അതിരൂക്ഷമായ കാലവർഷക്കെടുതി, തുടർച്ചയായി കോവിഡ് മഹാമാരി. ഇനിയും കാലവർഷക്കെടുതിയോ മറ്റ് ദുരന്തമോ ഉണ്ടായാൽ തകരാത്ത കേരളമായിരിക്കണം നമുക്ക് സൃഷ്ടിക്കേണ്ടത്. ഇതിനാണ് റീബിൽഡ് കേരള ഇനിഷ്യേറ്റിവ് എന്ന പദ്ധതിക്ക് രൂപംകൊടുത്തത്. ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. അതുമായി ബന്ധപ്പെട്ട് നാടിന് നാടിേൻറതായി പൊതു അഭിപ്രായം ഉണ്ടാകാം. വലിയ മാറ്റങ്ങൾ കേരളത്തിലാകെ ഉണ്ടായി. ചെറിയ തോതിലെങ്കിലും പച്ചക്കറികൃഷി ഇല്ലാത്ത ഇടങ്ങൾ ഇപ്പോൾ കുറവാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്രഖ്യാപിച്ചതിലൂടെ 650000 ഓളം കുട്ടികൾ പുതുതായി സർക്കാർ സ്കൂളിലേക്ക് വന്നു. ലോകത്തിലെ ഉന്നത നിലവാരമുള്ള സ്കൂൾ കുട്ടിക്ക് കിട്ടുന്ന അതേ നിലവാരമുള്ള വിദ്യാഭ്യാസം ഇവിടെയും കുട്ടികൾക്ക് ലഭിക്കുന്നു. ആരോഗ്യരംഗത്ത് കുറേക്കൂടി ജാഗ്രത പാലിക്കേണ്ട അവസ്ഥയാണ്. ഒരു പതർച്ചയും കൂടാതെ കോവിഡിനെ നേരിടാൻ നമുക്ക് കഴിയുന്നു. പാവങ്ങൾക്ക് സ്വന്തംവീട് അതായിരുന്നു ലൈഫ് പദ്ധതി. ഇതിലൂടെ രണ്ടുലക്ഷം വീടാണ് പൂർത്തിയായത്. അർഹതപ്പെട്ടവർക്ക് ലൈഫ് പദ്ധതിയിൽപെടുത്തി ഇനിയും വീട് നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രി എം.എം. മണി അധ്യക്ഷതവഹിച്ചു. എം.എൽ.എമാരായ റോഷി അഗസ്റ്റിൻ, എസ്. രാജേന്ദ്രൻ, മുൻ എം.പി ജോയ്സ് ജോർജ്, മുൻ എം.എൽ.എ കെ.കെ. ജയചന്ദ്രൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിമ്മി കെ.ഫിലിപ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. വിവിധ ക്രൈസ്തവ സഭമേലധ്യക്ഷൻമാർ, ഹൈന്ദവ-മുസ്ലിം സംഘടന നേതാക്കൾ മറ്റ് സമുദായ സംഘടന നേതാക്കൾ, ഇടതുനേതാക്കൾ തുടങ്ങിയവർ പങ്കെടുത്ത് അഭിപ്രായങ്ങളും നിർദേശങ്ങളും അവതരിപ്പിച്ചു. TDL102 ഇടുക്കി ജില്ലതല സാമൂഹിക സംഗമത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു TDL103 െതാടുപുഴയിൽ നടന്ന സാമൂഹിക സംഗമത്തിൽ പങ്കെടുക്കാനെത്തിയവർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story