Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജില്ലതല പര്യടന...

ജില്ലതല പര്യടന പരിപാടിയിൽ പിണറായി----------------------------------------- തുല്യത ഉറപ്പാക്കുന്ന സർവതല സ്​പർശിയായ വികസനം ലക്ഷ്യം -മുഖ്യമന്ത്രി LEAD

text_fields
bookmark_border
​തൊടുപുഴ: എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യത ലഭ്യമാകുന്ന സർവതല സ്​പർശിയായ വികസനമാണ് സർക്കാറി​ൻെറ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പര്യടനത്തി​ൻെറ ഭാഗമായി ഇടുക്കി ജില്ലതല സാമൂഹിക സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സർക്കാർ അധികാരത്തിൽവന്ന 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മുന്നോട്ടു​െവച്ച പ്രകടനപത്രികയിലെ 600 വാഗ്​ദാനങ്ങളിൽ 570 എണ്ണവും പൂർത്തിയാക്കി. 30 എണ്ണം മാത്രമാണ് ഇനി നടപ്പാക്കാനുള്ളത്. നേരിടേണ്ടിവന്ന അനവധി പ്രതിസന്ധികളാണ്​ കാര്യങ്ങൾ ഉദ്ദേശിച്ചപോലെ പൂർത്തിയാക്കുന്നതിന്​ തടസ്സമായത്​. നൂറ്റാണ്ടിലെ മഹാപ്രളയം, തൊട്ടുപിന്നാലെ അതിരൂക്ഷമായ കാലവർഷക്കെടുതി, തുടർച്ചയായി കോവിഡ് മഹാമാരി. ഇനിയും കാലവർഷക്കെടുതിയോ മറ്റ് ദുരന്തമോ ഉണ്ടായാൽ തകരാത്ത കേരളമായിരിക്കണം നമുക്ക് സൃഷ്​ടിക്കേണ്ടത്. ഇതിനാണ്​ റീബിൽഡ് കേരള ഇനിഷ്യേറ്റിവ് എന്ന പദ്ധതിക്ക് രൂപംകൊടുത്തത്. ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. അതുമായി ബന്ധപ്പെട്ട്​ നാടിന് നാടി​േൻറതായി പൊതു അഭിപ്രായം ഉണ്ടാകാം. വലിയ മാറ്റങ്ങൾ കേരളത്തിലാകെ ഉണ്ടായി. ചെറിയ തോതിലെങ്കിലും പച്ചക്കറികൃഷി ഇല്ലാത്ത ഇടങ്ങൾ ഇപ്പോൾ കുറവാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്രഖ്യാപിച്ചതിലൂടെ 650000 ഓളം കുട്ടികൾ പുതുതായി സർക്കാർ സ്​കൂളിലേക്ക്​ വന്നു. ലോകത്തിലെ ഉന്നത നിലവാരമുള്ള സ്​കൂൾ കുട്ടിക്ക് കിട്ടുന്ന അതേ നിലവാരമുള്ള വിദ്യാഭ്യാസം ഇവിടെയും കുട്ടികൾക്ക്​ ലഭിക്കുന്നു. ആരോഗ്യരംഗത്ത് കുറേക്കൂടി ജാഗ്രത പാലിക്കേണ്ട അവസ്ഥയാണ്​. ഒരു പതർച്ചയും കൂടാതെ കോവിഡിനെ നേരിടാൻ നമുക്ക് കഴിയുന്നു. പാവങ്ങൾക്ക് സ്വന്തംവീട് അതായിരുന്നു ലൈഫ് പദ്ധതി. ഇതിലൂടെ രണ്ടുലക്ഷം വീടാണ്​ പൂർത്തിയായത്​. അർഹതപ്പെട്ടവർക്ക് ലൈഫ് പദ്ധതിയിൽപെടുത്തി ഇനിയും വീട് നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രി എം.എം. മണി അധ്യക്ഷതവഹിച്ചു. എം.എൽ.എമാരായ റോഷി അഗസ്​റ്റിൻ, എസ്. രാജേന്ദ്രൻ, മുൻ എം.പി ജോയ്​സ്​ ജോർജ്, മുൻ എം.എൽ.എ കെ.കെ. ജയചന്ദ്രൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ജിമ്മി കെ.ഫിലിപ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ​വിവിധ ക്രൈസ്​തവ സഭമേലധ്യക്ഷൻമാർ, ഹൈന്ദവ-മുസ്​ലിം സംഘടന നേതാക്കൾ മറ്റ്​ സമുദായ സംഘടന നേതാക്കൾ, ഇടതുനേതാക്കൾ തുടങ്ങിയവർ പങ്കെടുത്ത്​ അഭിപ്രായങ്ങളും നിർദേശങ്ങളും അവതരിപ്പിച്ചു. ​TDL102 ഇടുക്കി ജില്ലതല സാമൂഹിക സംഗമത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു ​TDL103 ​െതാടുപുഴയിൽ നടന്ന സാമൂഹിക സംഗമത്തിൽ പ​ങ്കെടുക്കാനെത്തിയവർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story