Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകോവിഡിനൊപ്പം വൈറല്‍...

കോവിഡിനൊപ്പം വൈറല്‍ പനിയും ചിക്കന്‍ പോക്‌സും LEAD

text_fields
bookmark_border
ഡെങ്കിപ്പനി ലക്ഷണങ്ങളോടെ പത്തോളം പേര്‍ ചികിത്സയിൽ തൊടുപുഴ: പകല്‍ കനത്ത ചൂടും രാത്രി തണുപ്പുമുള്ള കാലാവസ്ഥയായതോടെ ജില്ലയില്‍ വൈറല്‍ പനിയടക്കമുള്ള രോഗങ്ങള്‍ വര്‍ധിക്കുന്നു. ഈ മാസം ഇതുവരെ 1800 പേരാണ് പനി ബാധിച്ച് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയത്. ഇതില്‍ 40 പേര്‍ ഐ.പി വിഭാഗത്തില്‍ ചികിത്സയിലാണ്. ഒരാള്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ പത്തോളം പേര്‍ ചികിത്സയിലുണ്ട്. സ്വകാര്യ ആശുപത്രികളിലെ കണക്കെടുത്താല്‍ രോഗം ബാധിച്ചവരുടെ എണ്ണം ഇനിയും ഉയരും. കഴിഞ്ഞ മാസം 2328 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. നവംബറിലും 1600 പേര്‍ പനി ബാധിച്ച് ചികിത്സ തേടിയിരുന്നു. കോവിഡ് ഭീതിയില്‍ പനി ബാധിക്കുന്നവരെല്ലാം ആശുപത്രിയിലെത്തുന്നതാണ് എണ്ണം വര്‍ധിക്കാന്‍ കാരണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. കോവിഡ് പശ്ചാത്തലത്തില്‍ പനി ബാധിക്കുന്നവരെ പ്രത്യേകം നിരീക്ഷിക്കുന്നുമുണ്ട്. ലക്ഷണങ്ങളുള്ളവരെ കോവിഡ് പരിശോധനയ്ക്കും വിധേയമാക്കുന്നുണ്ട്. ഇതിനു പുറമെ ചൂടു കൂടിയതോടെ ജില്ലയിലെ പല ഭാഗത്തും ചിക്കന്‍ പോക്‌സും പടര്‍ന്നു പിടിക്കുന്നുണ്ട്. പനിക്കൊപ്പം ദേഹത്ത് വെള്ളം നിറഞ്ഞ കുമിളകള്‍ പോലെയുള്ള തടിപ്പുകള്‍ കണ്ടാല്‍ ഡോക്ടറെ കാണണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദേശിച്ചു. ഈ മാസം പത്തോളം പേര്‍ ചിക്കന്‍പോക്‌സ് ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടി. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെയും പച്ചമരുന്ന് ഉപയോഗിച്ചുള്ള സ്വയം ചികിത്സ തേടിയവരുടെയും എണ്ണം ഇതിനുപുറമെ വരും. ചൂടി​ൻെറ തീവ്രത കൂടിയതോടെയാണ് ചിക്കന്‍പോക്‌സ് ഇത്രയും ബാധിച്ചത്. ജില്ലയില്‍ 246 പേർക്ക്​ കൂടി കോവിഡ്​ തൊടുപുഴ: ജില്ലയില്‍ 246 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 233 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യ പ്രവർത്തകനും ഇതരസംസ്ഥാനത്ത് നിന്നെത്തിയ നാലു പേർക്കും ജില്ലയിൽ ഇന്ന് കോവിഡ്19 സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം 452 പേർ രോഗ മുക്തി നേടി. കൊന്നത്തടി സ്വദേശി (27) കുടയത്തൂർ സ്വദേശി (40) മുട്ടം സ്വദേശികളായ രണ്ടുപേർ (29,28) നെടുങ്കണ്ടം സ്വദേശി (78) കരിങ്കുന്നം സ്വദേശി (16) ശാന്തൻപാറ സ്വദേശികളായ രണ്ടുപേർ (40,70) തുടങ്ങിയവരുടെ രോഗത്തി​ൻെറ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കേസുകള്‍ പഞ്ചായത്ത് തിരിച്ച് : അടിമാലി -9 ആലക്കോട് -4 അറക്കുളം -10 അയ്യപ്പൻകോവിൽ- 3 ചക്കുപള്ളം- 1 ഇടവെട്ടി- 3 ഏലപ്പാറ- 2 ഇരട്ടയാര്‍- 2 കഞ്ഞിക്കുഴി- 4 കാമാക്ഷി -2 കരിമണ്ണൂര്‍ - 10 കരിങ്കുന്നം -4 കരുണാപുരം- 13 കട്ടപ്പന- 18 കോടിക്കുളം- 8 കൊക്കയാര്‍- 1 കൊന്നത്തടി -1 കുടയത്തൂര്‍- 8 കുമാരമംഗലം- 7 കുമളി- 2 മണക്കാട് -4 മാങ്കുളം -1 മറയൂർ -1 മരിയാപുരം -3 മൂന്നാർ- 2 മുട്ടം- 7 നെടുങ്കണ്ടം- 37 പള്ളിവാസൽ- 1 പാമ്പാടുംപാറ -11 പുറപ്പുഴ -6 രാജാക്കാട്- 1 ശാന്തൻപാറ -4 തൊടുപുഴ - 24 ഉടുമ്പഞ്ചോല - 3 ഉപ്പുതറ - 4 വണ്ടന്‍മേട്- 1 വണ്ടിപ്പെരിയാര്‍- 2 വണ്ണപ്പുറം - 7 വാത്തിക്കുടി -2 വാഴത്തോപ്പ് -5 വെള്ളത്തൂവൽ- 7 വെള്ളിയാമറ്റം -1.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story