Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jan 2021 5:28 AM IST Updated On
date_range 20 Jan 2021 5:28 AM ISTവിളവെടുക്കാൻ പാകമായി കാപ്പിക്കുരു; കർഷകരെ ആശങ്കയിലാക്കി തൊഴിലാളി ക്ഷാമം (LEAD)
text_fieldsbookmark_border
* ജീവികൾ ഭക്ഷിക്കുന്നതിനാൽ കർഷകർക്ക് കനത്ത നഷ്ടമുണ്ടാകും കട്ടപ്പന: ഹൈറേഞ്ചിൽ വിളവെടുപ്പിനു പാകമായ കാപ്പിക്കുരു ശേഖരിക്കാൻ കഴിയാതെ നശിക്കുന്നു. വിലക്കുറവും തൊഴിലാളി ക്ഷാമവുമാണ് വിനയായത്. കാപ്പി ധാരാളമായി കൃഷി ചെയ്യുന്ന ചപ്പാത്ത്, മ്ലാമല, ഉപ്പുതറ, കോഴിമല, കാഞ്ചിയാർ, മേരികുളം, മാട്ടുക്കട്ട, സ്വർണവിലാസം, സ്വരാജ് മേഖലകളിലാണ് കാപ്പിക്കുരു പഴുത്ത് നിൽക്കുന്നത്. നിശ്ചിത സമയത്തിനുള്ളിൽ പറിച്ചെടുത്തില്ലെങ്കിൽ പക്ഷികളും വവ്വാലുകളും അണ്ണാനും ഇത് ആഹാരമാക്കുന്നതിനാൽ കർഷകർക്ക് കനത്ത നഷ്ടമുണ്ടാക്കും. കാപ്പി പരിപ്പിന് കിലോക്ക് 120 രൂപയാണ് ഇപ്പോൾ ലഭിക്കുന്ന വില. കുറഞ്ഞത് 200 രൂപയെങ്കിലും ലഭിച്ചെങ്കിലേ ആദായകരമായി മുമ്പോട്ട് കൊണ്ടുപോകാനാവൂ. വർഷങ്ങൾക്ക് മുമ്പ് കിലോക്ക് 260 രൂപ വന്ന ശേഷം ക്രമേണ താഴ്ന്ന് ഇപ്പോഴത്തെ വിലയിൽ എത്തുകയായിരുന്നു. വിലയില്ലാത്തതിനാൽ കൂലിച്ചെലവിനുപോലും തികയാത്ത സ്ഥിതിയാണെന്ന് കർഷകർ പറയുന്നു. കൃഷിച്ചെലവും പരിപാലന ചെലവും കൂടി കൂട്ടിയാൽ കൃഷി കനത്ത നഷ്ടത്തിലാണ്. ഇതേതുടർന്ന് ഇവ വെട്ടിക്കളഞ്ഞ് മറ്റ് കൃഷികളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. തൊഴിലാളികളെ കിട്ടാത്ത സാഹചര്യമാണ് കൃഷിക്കാർ നേരിടുന്ന മറ്റൊരു പ്രശ്നം. മുമ്പ് തമിഴ്നാട്ടിൽനിന്ന് തൊഴിലാളികൾ ധാരാളമായി എത്തിയിരുന്നു. ഇവർക്ക് പൊതുവെ കുറഞ്ഞ കൂലി കൊടുത്താൽ മതിയായിരുന്നു. എന്നാൽ, അടുത്ത നാളിൽ കോവിഡ് പ്രതിസന്ധിയും തമിഴ്നാട്ടിൽ നിർമാണ മേഖലയിൽ ധാരാളം തൊഴിൽ അവസരങ്ങൾ ഉണ്ടാകുകയും മെച്ചപ്പെട്ട കൂലി ലഭിക്കാനും തുടങ്ങിയതോടെ തമിഴ് തൊഴിലാളികളുടെ കേരളത്തിലേക്കുള്ള വരവ് കുറഞ്ഞു. ലോക്ഡൗണിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ അന്തർസംസ്ഥാന തൊഴിലാളികൾ അധികവും ഇനിയും മടങ്ങിയെത്താത്തതും കാർഷിക മേഖലയിൽ തൊഴിലാളി ക്ഷാമത്തിന് ഇടയാക്കി. TDL COFEE PLANT KTPA കട്ടപ്പനയിൽ വിളവെടുപ്പിന് പാകമായ കാപ്പിച്ചെടി സംഗീതാചാര്യൻ ബേബി മുളവനാലിനെ ആദരിക്കും കട്ടപ്പന: സംഗീത തപസ്യയുടെ അരനൂറ്റാണ്ട് പിന്നിടുന്ന ബേബി മുളവനാലിനെ ബുധനാഴ്ച കട്ടപ്പനയിൽ ആദരിക്കും. വൈകീട്ട് 4.15ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്കുശേഷം കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ ജോസഫ് പുളിക്കൽ പൊന്നാടയണിയിക്കും. കട്ടപ്പന ഫൊറോന വികാരി വിൽഫിച്ചൻ തെക്കേവയലിൽ, ഫാ. ആൽവിൻ കാർലോസ്, ഫാ. സുനിൽ ചെറുശ്ശേരി തുടങ്ങിയവർ പെങ്കടുക്കും. കേരളത്തിലെ ഒട്ടുമിക്ക ദേവാലയങ്ങളിലും സംഗീത പരിശീലകനായി സേവനം ചെയ്തിട്ടുണ്ട്. കട്ടപ്പന പള്ളിക്കവലയിൽ സംഗീതക്ലാസും സംഗീത ഉപകരണങ്ങളുടെ വിൽപനയും റിപ്പയറിങ്ങും നടത്തുകയും ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story