Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2021 5:28 AM IST Updated On
date_range 9 Jan 2021 5:28 AM ISTകൈവിടരുതേ... കോവിഡ് ജാഗ്രത id2 leed
text_fieldsbookmark_border
* രോഗബാധിതരുടെ എണ്ണം 301ലേക്ക് * ജില്ലയിലെ ഏറ്റവും ഉയർന്ന കണക്ക് തൊടുപുഴ: ജാഗ്രത കുറഞ്ഞതോടെ ജില്ലയിൽ കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വൻവർധന. 301 പേര്‍ക്കാണ് വെള്ളിയാഴ്ച കോവിഡ് -19 സ്ഥിരീകരിച്ചത്. ജില്ലയിലെ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന കണക്കാണിതെന്നത് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി. കോവിഡ് വ്യാപന സമയത്തുപോലും മറ്റ് ജില്ലകളെ അപേക്ഷിച്ച് ഇടുക്കിയിൽ പൊതുവേ കേസുകൾ കുറവാണ് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ, ഇേപ്പാൾ മറ്റ് ജില്ലകളിൽ കേസുകൾ കുറയുന്ന സാഹചര്യത്തിലും ഇടുക്കിയിൽ വർധനയാണ് രേഖപ്പെടുത്തുന്നത്. കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ഇടുക്കി ഡി.എം.ഒ എൻ. പ്രിയ ചൂണ്ടിക്കാട്ടി. കൂടാതെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിവിധ നിയന്ത്രണങ്ങള്‍, സാമൂഹിക അകലം തുടങ്ങിയവ ജില്ലയില്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി ജില്ലയില്‍ 15 സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയമിച്ചതായും കലക്ടർ അറിയിച്ചു. ഇവരോട് കർശന പരിശോധന നടത്താനും നിർദേശം നൽകിയിട്ടുണ്ട്. 293 പേർക്കും സമ്പർക്കം 293 പേർക്കും സമ്പർക്കത്തിലൂടെയാണ് വെള്ളിയാഴ്ച രോഗബാധ ഉണ്ടായത്. ഒരു ആരോഗ്യപ്രവർത്തകനും അന്തർ സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും ജില്ലയിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ ആറ് കേസുകളാണ് സ്ഥിരീകരിച്ചത്. അടിമാലി കൊരങ്ങാട്ടി സ്വദേശിയായ മൂന്ന് വയസ്സുകാരൻ, അടിമാലി വാളറ സ്വദേശിനി (25), കുമാരമംഗലം സ്വദേശി (68), മാങ്കുളം സ്വദേശി (35), കട്ടപ്പന എട്ടാംമൈൽ സ്വദേശിനി (28), പീരുമേട് കരടിക്കുഴി സ്വദേശി (58) എന്നിവരുടെ രോഗത്തിൻെറ ഉറവിടമാണ് കണ്ടെത്താൻ കഴിയാത്തത്. കേസുകള്‍ പഞ്ചായത്ത് തിരിച്ച് അടിമാലി -13, ആലക്കോട് -3, അറക്കുളം -9, അയ്യപ്പന്‍കോവില്‍ -7, ബൈസൺവാലി- 1, ചക്കുപള്ളം- 15, ചിന്നക്കനാൽ- 1, ദേവികുളം -3, ഇടവെട്ടി- 12, ഏലപ്പാറ -4, ഇരട്ടയാര്‍- 6, കഞ്ഞിക്കുഴി- 1, കാമാക്ഷി -4, കാഞ്ചിയാര്‍ -32, കരിമണ്ണൂര്‍- 2, കരിങ്കുന്നം -4, കരുണാപുരം- 11, കട്ടപ്പന- 70, കൊക്കയാര്‍ -2, കൊന്നത്തടി- 1, കുടയത്തൂർ- 9, കുമാരമംഗലം- 5, കുമളി- 2, മണക്കാട് -2, മാങ്കുളം -5, മറയൂർ -1, മരിയാപുരം- 8, മൂന്നാര്‍ -1, മുട്ടം- 3, നെടുങ്കണ്ടം- 3, പള്ളിവാസല്‍ -2, പീരുമേട് -3, പെരുവന്താനം -2, പുറപ്പുഴ -1-, ശാന്തന്‍പാറ- 5, സേനാപതി- 1, തൊടുപുഴ -18, ഉടുമ്പന്നൂര്‍- 06, ഉപ്പുതറ- 7 ,വണ്ടന്മേട്- 4, വണ്ടിപ്പെരിയാർ- 1, വണ്ണപ്പുറം -2, വാത്തിക്കുടി -2, വാഴത്തോപ്പ് -1, വെള്ളത്തൂവല്‍ -5, വെള്ളിയാമറ്റം -1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story