Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:33 AM IST Updated On
date_range 16 Jun 2022 5:33 AM ISTഎസ്.എസ്.എൽ.സി: ജില്ലയിൽ വിജയം 99.17 ശതമാനം
text_fieldsbookmark_border
തൊടുപുഴ: കോവിഡ് പ്രതിസന്ധി അതിജീവിച്ച് എസ്.എസ്.എൽ.സി പരീക്ഷയെ നേരിട്ട ജില്ലയിലെ വിദ്യാർഥികൾക്ക് ഇത്തവണയും മികച്ച വിജയം. 99.17 ആണ് വിജയശതമാനം. കഴിഞ്ഞവർഷം 99.38 ശതമാനമായിരുന്നു. 119 സ്കൂളുകൾ 100 ശതമാനം വിജയം നേടി. എന്നാൽ, മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ ഇത്തവണ ഗണ്യമായ കുറവുണ്ടായി. കഴിഞ്ഞവർഷം 2785 പേർ ഫുൾ എ പ്ലസിന് അർഹരായപ്പോൾ ഇത്തവണ ഇത് 752 ആണ്. 5878 ആൺകുട്ടികളും 5511 പെൺകുട്ടികളുമടക്കം 11,389 വിദ്യാർഥികളാണ് ജില്ലയിൽ പരീക്ഷ എഴുതിയത്. ഇതിൽ 5816 ആൺകുട്ടികളും 5478 പെൺകുട്ടികളുമടക്കം 11,294 വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹതനേടി. തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ പരീക്ഷയെഴുതിയ 4882 വിദ്യാർഥികളിൽ 4839 പേർ ഉപരിപഠനത്തിന് അർഹരായി. വിജയശതമാനം -99.12. കട്ടപ്പന വിദ്യാഭ്യാസ ജില്ലയിൽ പരീക്ഷ എഴുതിയ 6507 വിദ്യാർഥികളിൽ 6455പേർ വിജയിച്ചു. 99.2 ശതമാനമാണ് വിജയം. തൊടുപുഴയിൽ 105 ആൺകുട്ടികളും 286 പെൺകുട്ടികളുമടക്കം 391 പേർക്കും കട്ടപ്പനയിൽ 93 ആൺകുട്ടികളും 168 പെൺകുട്ടികളുമടക്കം 361 പേർക്കും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. കഴിഞ്ഞവർഷം തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ 99.35ഉം കട്ടപ്പനയിൽ 99.4ഉം ആയിരുന്നു വിജയശതമാനം. സർക്കാർ മേഖലയിലെ 54ഉം 59 എയ്ഡഡും 10 അൺ എയ്ഡഡുമടക്കം ജില്ലയിലെ 123 സ്കൂളുകളാണ് കഴിഞ്ഞതവണ നൂറുമേനി വിജയം നേടിയത്. ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതിയ സർക്കാർ സ്കൂൾ കല്ലാർ ജി.എച്ച്.എസാണ്: 378 പേർ. എയ്ഡഡിൽ കരിമണ്ണൂർ സെന്‍റ് ജോസഫ്സ് എച്ച്.എസ്.എസും (322) അൺ എയ്ഡഡിൽ കട്ടപ്പന ഒ.ഇ.എം.എസ്.എച്ചും (171) ആണ് വിദ്യാർഥികളുടെ എണ്ണത്തിൽ ഒന്നാംസ്ഥാനത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story