Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2021 5:28 AM IST Updated On
date_range 16 May 2021 5:28 AM ISTദേവികുളം താലൂക്കിൽ 96 വീടുകൾ ഭാഗികമായി തകർന്നു
text_fieldsbookmark_border
* കല്ലാർകുട്ടി, ലോവർ പെരിയാർ അണക്കെട്ടുകൾ തുറന്നു അടിമാലി: കാറ്റും മഴയും ദേവികുളത്ത് വ്യാപക നാശം വിതച്ചു. ഓടുന്ന വാഹനത്തിന് മുകളിലെക്ക് മരശിഖരം ഒടിഞ്ഞുവീണ് ഒരാൾക്ക് പരിക്ക്. 96 വീടുകൾ ഭാഗികമായി തകർന്നു. കാറ്റിൽ 250ലേറെ വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണു. പല ഗ്രാമപ്രദേശങ്ങളും ഇരുട്ടിലാണ്. ജീപ്പിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണ് മാങ്കുളം കമ്പനിക്കുടിയിൽ താമസിക്കുന്ന പളനി സ്വാമിയുടെ മകൻ ഹരികൃഷ്ണന് (18) പരിക്കേറ്റു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 96 വീടുകളിൽ 74 വീടുകൾ ഭാഗികമായാണ് തകർന്നത്. ഏറ്റവും കൂടുതൽ നാശം വട്ടവടയിലാണ്. മാങ്കുളം വിരിഞ്ഞാപ്പാറ, താളുംകണ്ടം, ആനക്കുളം എന്നിവിടങ്ങളിലും മരം വീണ് വ്യാപക നാശം ഉണ്ടായിട്ടുണ്ട്. അടിമാലി പഞ്ചായത്തിലെ വാളറ, പത്താംമൈൽ, കുളമാംകഴി, പട്ടയടമ്പ് മേഖലയിൽ മരം വീണ് വലിയ നാശനഷ്ടം ഉണ്ടായി. കല്ലാർകുട്ടി, ലോവർ പെരിയാർ അണക്കെട്ടുകൾ തുറന്നിട്ടുണ്ട്. വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതാണ് ഡാം തുറക്കാൻ കാരണം. വെള്ളിയാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വാളറ മുതൽ നേര്യമംഗലം വരെ വിവിധ ഇടങ്ങളിൽ മരം വീണ് ദേശീയപാതയിൽ മണിക്കൂറുകളോളമാണ് ഗതാഗതം തടസ്സപ്പെട്ടത്. അടിമാലി, കോതമംഗലം എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിരക്ഷാ സേനകൾ ചേർന്ന് മരം മുറിച്ചുമാറ്റി റോഡ് ഗതാഗതയോഗ്യമാക്കി. TDL100 kallarkutty കനത്ത മഴയെത്തുടർന്ന് തുറന്നുവിട്ട കല്ലാർകുട്ടി ഡാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story