Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 5:30 AM IST Updated On
date_range 13 Jun 2022 5:30 AM ISTവന്യജീവി ആക്രമണം: നഷ്ടപരിഹാരം കാത്ത് 900ലധികംപേർ
text_fieldsbookmark_border
-അപേക്ഷകളിൽ നടപടി പുരോഗമിക്കുകയാണെന്ന് അധികൃതർ തൊടുപുഴ: വന്യജീവി ആക്രമണത്തിൽ വിവിധ നാശനഷ്ടങ്ങൾ സംഭവിച്ചതിന് നഷ്ടപരിഹാരം ലഭിക്കാൻ ജില്ലയിൽ 906പേർ കൂടി. നഷ്ടപരിഹാരത്തിനായി വനംവകുപ്പിന് മാസങ്ങൾക്ക് മുമ്പ് അപേക്ഷ സമർപ്പിച്ച ഇവർ കാത്തിരിപ്പ് തുടരുകയാണ്. വന്യജീവി ആക്രമണം മൂലം വളർത്തുമൃഗങ്ങൾക്കുണ്ടായ നാശനഷ്ടം, കൃഷിനാശം, വീടുകൾക്കുണ്ടായ നാശനഷ്ടം, മരണം, പരിക്ക്, വസ്തുവകകൾക്കുണ്ടായ നാശം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലാണ് നഷ്ടപരിഹാരം ലഭിക്കാനുള്ളത്. ഈ വിഭാഗങ്ങളിലായി കഴിഞ്ഞ മാസങ്ങളിൽ ജില്ലയിൽനിന്ന് ആകെ 2763 അപേക്ഷകളാണ് വനംവകുപ്പിന് ലഭിച്ചത്. ഇവയിൽ 1661 അപേക്ഷകൾ അംഗീകരിച്ച് നഷ്ടപരിഹാര വിതരണം തുടങ്ങി. 176 എണ്ണം വിവിധ കാരണങ്ങളാൽ നിരസിക്കപ്പെട്ടു. കൃഷിനാശവുമായി ബന്ധപ്പെട്ടാണ് കൂടുതൽ അപേക്ഷ: 1783 എണ്ണം. വളർത്തുമൃഗങ്ങളെ വന്യജീവികൾ കൊന്നതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് 105ഉം മരണത്തിന് 33ഉം വീട് നാശത്തിന് 218ഉം പരിക്കേറ്റതിന് 130ഉം വസ്തുവകകളുടെ നാശത്തിന് 494ഉം അപേക്ഷ ലഭിച്ചു. തീർപ്പാകാനുള്ള അപേക്ഷകളിൽ കൂടുതലും കൃഷിനാശത്തിന്‍റേതാണ്: 466 എണ്ണം. ഈ വിഭാഗത്തിലെ അപേക്ഷകളാണ് നിരസിക്കപ്പെട്ടവയിലും മുന്നിൽ: 133 എണ്ണം. നഷ്ടപരിഹാരം നൽകാനുള്ള അപേക്ഷകളിൽ നടപടി പുരോഗമിക്കുകയാണെന്നും ഉടൻ തീരുമാനമുണ്ടാകുമെന്നും അധികൃതർ അറിയിച്ചു. വിസ്ഡം യൂത്ത് എംപവർ മീറ്റ് തൊടുപുഴ: ധാർമികതയും കാരുണ്യവും സാഹോദര്യവും പവിത്രമായി കാണുന്ന മലയാളി സദാചാര ബോധത്തെ പരിഹസിക്കുന്നവരുടെ ഒളിയജണ്ടകൾ തിരിച്ചറിയണമെന്ന് വിസ്ഡം യൂത്ത് സംസ്ഥാന സമിതി സംഘടിപ്പിച്ച ജില്ല എംപവർ മീറ്റ്. നബിനിന്ദക്കെതിരെ പ്രതിഷേധിച്ചവരെ പീഡിപ്പിക്കുന്ന സർക്കാർ ക്രൂരതകളെ തുറന്നുകാട്ടി അധികാരികൾക്കെതിരെ നടപടിയെടുക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. വിസ്ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി കെ. താജുദ്ദീൻ സ്വലാഹി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്‍റ് ഒ. മുഹമ്മദ് അൻവർ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി പി.യു. സുഹൈൽ, പ്രവർത്തക സമിതി അംഗം അബ്ദുറഹിമാൻ ഫാറൂഖി, അബ്ദുൽ അസീസ് സ്വലാഹി, എം.എം. നിഷാദ്, സഹാസ് തൊടുപുഴ, കെ.എം. മജീദ്, മുഹ്സിൻ സുബൈർ തുടങ്ങിയവർ സംസാരിച്ചു. ഉനൈസ് സ്വാഗതവും ശഫീഖ് ഉടുമ്പന്നൂർ നന്ദിയും പറഞ്ഞു. ചിത്രം TDL wisdom youth: വിസ്‌ഡം യൂത്ത് തൊടുപുഴയിൽ സംഘടിപ്പിച്ച എംപവർ മീറ്റ് സംസ്ഥാന ജനറൽ സെക്രട്ടറി കെ. താജുദ്ദീൻ സ്വലാഹി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story