Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകരട് വോട്ടര്‍ പട്ടിക;...

കരട് വോട്ടര്‍ പട്ടിക; ജില്ലയില്‍ 8,89,188 വോട്ടര്‍മാർ

text_fields
bookmark_border
തൊടുപുഴ: വോട്ടര്‍പട്ടിക പുതുക്കല്‍ നടപടികളുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന്‍ നിയോഗിച്ച വോട്ടര്‍പട്ടിക നിരീക്ഷകനായ സപ്ലൈകോ ചെയര്‍മാനും എം.ഡിയുമായ അലി അസ്ഗര്‍ പാഷ ജില്ലയിലെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ യജ്ഞം പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ല കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന രാഷ്​ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ഉ​േദ്യാഗസ്ഥരുടെയും അവലോകനയോഗത്തിലാണ് നടപടികള്‍ വിലയിരുത്തിയത്. ഈ മാസം എട്ടിന് പുറത്തിറങ്ങിയ കരട് വോട്ടര്‍പട്ടിക പ്രകാരം ജില്ലയില്‍ ആകെ 8,89,188 വോട്ടര്‍മാരാണുള്ളത്. ജില്ലയില്‍ അഞ്ച് നിയമസഭ നിയോജക മണ്ഡലങ്ങളിലായി 1003 പോളിങ്​ സ്​റ്റേഷനാണുള്ളത്​. ഈമാസം 30 വരെ നടന്നുവരുന്ന പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ യജ്ഞത്തിലൂടെ വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കലും തിരുത്തലുകളും തുടര്‍ന്നുവരുകയാണ്​. ഡിസംബർ 25 വരെ പട്ടികയില്‍ സൂക്ഷ്മപരിശോധന നടത്തും. 2022 ജനുവരി അഞ്ചിന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട പരാതികള്‍ cmd@supplycomail.com എന്ന ഇ-മെയിലില്‍ അയക്കാവുന്നതാണ്. അതിര്‍ത്തി ജില്ലയെന്നതുകൊണ്ട് ഇരട്ട വോട്ടുകളുണ്ടാകാനുള്ള സാധ്യത രാഷ്​ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഒബ്‌സര്‍വറുടെ ശ്രദ്ധയില്‍പെടുത്തി. വിവിധ രാഷ്​ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജില്ലയിലെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍, അസി. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍, ഇലക്​ഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ജില്ല കലക്ടര്‍ ഷീബ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ​െതരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ വി.ആര്‍. ലത പട്ടിക പുതുക്കല്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ​ TDL VOTER സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഇടുക്കി കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ വോട്ടര്‍പട്ടിക നിരീക്ഷകന്‍ അലി അസ്ഗര്‍ പാഷ സംസാരിക്കുന്നു ...................... ഭരണഘടന ദിനാചരണം ഇടുക്കി: ഭരണഘടന ദിനത്തി​ൻെറ ഭാഗമായി ഇടുക്കി കലക്​ടറേറ്റ്​ കോണ്‍ഫറന്‍സ് ഹാളില്‍ സിവില്‍ സ്​റ്റേഷൻ ജീവനക്കാര്‍ക്ക് ജില്ല കലക്ടര്‍ ഷീബ ജോര്‍ജ് ഭരണഘടനയുടെ ആമുഖം ചൊല്ലി​ക്കൊടുത്തു. ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ നടപ്പാക്കുന്നതോടൊപ്പം മൗലിക കടമകള്‍ നിര്‍വഹിക്കേണ്ടത് മറക്കാന്‍ പാടില്ലെന്ന് ഭരണഘടനാ ദിന സന്ദേശത്തില്‍ ജില്ല കലക്​ടർ ഓര്‍മിപ്പിച്ചു. ജില്ല ​പൊലീസ്​ മേധാവി ആര്‍. കറുപ്പുസ്വാമി, എ.ഡി.എം ഷൈജു പി. ജേക്കബ്, വകുപ്പുതല മേലുദ്യോഗസ്ഥര്‍, കലക്ടറേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തൊടുപുഴ: ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന നീതിയും സ്വാതന്ത്ര്യവും സമത്വവും അന്തസ്സും പരിപാലിക്കാന്‍ എല്ലാ പൗരന്മാരും കടപ്പെട്ടവരാണെന്ന് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ട്രീസ ജോസ് കാവലത്ത് പറഞ്ഞു. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളും വിഭാവനം ചെയ്യുന്ന മൂല്യങ്ങളുമാണ് നമ്മുടെ ജനാധിപത്യ സംവിധാനത്തി​ൻെറ ആണിക്കല്ലെന്ന് ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന ഭരണഘടന ദിനാചരണത്തില്‍ സന്ദേശം നല്‍കി അവര്‍ പറഞ്ഞു. ഭരണഘടനയുടെ ആമുഖം പ്രസിഡൻറ്​ വായിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ജീവനക്കാരും പരിപാടിയില്‍ പങ്കെടുത്തു. TDL COLLECTOR ഭരണഘടനാദിനത്തി​ൻെറ ഭാഗമായി ഇടുക്കി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിവില്‍ സ്​റ്റേഷൻ ജീവനക്കാര്‍ക്ക് ജില്ല കലക്ടര്‍ ഷീബാ ജോര്‍ജ് ഭരണഘടനയുടെ ആമുഖം ചൊല്ലിക്കൊടുക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story