Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജില്ലയില്‍ 86...

ജില്ലയില്‍ 86 പേര്‍ക്ക് കൂടി കോവിഡ്

text_fields
bookmark_border
തൊടുപുഴ: ഇടുക്കി ജില്ലയില്‍ 86പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 5.92 ശതമാനമാണ് ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്. 175പേർ കോവിഡ് രോഗമുക്തി നേടി. ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത മൂന്ന്​ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 3, ആലക്കോട് 2, അറക്കുളം 1, അയ്യപ്പൻകോവിൽ 1 , ബൈസൺവാലി 3, ചക്കുപള്ളം 2, ഇടവെട്ടി 2, ഇരട്ടയാർ 1, കഞ്ഞിക്കുഴി 2, കാമാക്ഷി 1, കാന്തല്ലൂർ 1, കരിമണ്ണൂർ 1, കരിങ്കുന്നം 1, കട്ടപ്പന 8, കോടിക്കുളം 4, കൊക്കയാർ 8, കൊന്നത്തടി 1, കുടയത്തൂർ 2, കുമാരമംഗലം 3, മാങ്കുളം 1, മരിയാപുരം 1, മുട്ടം 3, നെടുങ്കണ്ടം 4, പള്ളിവാസൽ 1, പാമ്പാടുംപാറ 1, പുറപ്പുഴ 1, രാജകുമാരി 1, ശാന്തൻപാറ 1, തൊടുപുഴ 9, വണ്ടന്മേട് 2, വണ്ണപ്പുറം 7, വാത്തിക്കുടി 1, വാഴത്തോപ്പ് 4, വെള്ളത്തൂവൽ 1, വെള്ളിയാമറ്റം 1. ഗതാഗതം നിരോധിച്ചു ഇടുക്കി: ചുരുളി -ആല്‍പ്പാറ- ഉമ്മന്‍ചാണ്ടി കോളനി- കഞ്ഞിക്കുഴി തെക്കെമല റോഡില്‍ ചെയ്‌നേജ് കലുങ്കി​ൻെറ പുനര്‍ നിര്‍മാണ പ്രവൃത്തി നടക്കുന്നതുകൊണ്ട് ഈ റോഡിലൂടെയുള്ള ഗതാഗതം 20 മുതല്‍ നിരോധിച്ചു. വാഹനങ്ങള്‍ കൊച്ചുചേലച്ചുവട് ആല്‍പ്പാറ വഴി തിരിഞ്ഞുപോകണമെന്ന് ഇടുക്കി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസി. എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. ആനുകൂല്യങ്ങളില്ല; ധർണ സമരം നടത്തും തൊടുപുഴ: നിർമാണത്തൊഴിലാളികൾക്ക്​ സർക്കാർ ആനുകൂല്യം നൽകുന്നില്ലെന്നാരോപിച്ച്​ തിങ്കളാഴ്​ച രാവിലെ 11ന്​ കെട്ടിട നിർമാണ തൊഴിലാളി കോൺഗ്രസി​ൻെറയും കേരള പ്രദേശ്​ കൺസ്​ട്രക്​ഷൻ ആർട്ടിസാൻസ്​ എം​പ്ലോയീസ്​ കോൺഗ്രസി​ൻെറയും നേതൃത്വത്തിൽ ക്ഷേമനിധി ഓഫിസിന്​ മുന്നിൽ ധർണ സമരം നടത്തുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. തൊഴിലാളികൾക്ക്​ പെൻഷൻ കുടിശ്ശികയും ഇതര ആനുകൂല്യങ്ങളും മാസങ്ങളായി ക്ഷേമനിധിയിൽനിന്ന്​ അനുവദിച്ചിട്ടില്ല. ബോർഡിലെ അഴിമതിയും കെടുകാര്യസ്ഥതയും മൂലം നിർമാണ മേഖലയിലെ സെസ്​ പിരിവുപോലും കൃത്യമായി നടക്കുന്നില്ല. തൊഴിലാളികൾക്ക്​ ആനുകൂല്യം അനുവദിക്കാൻ ബോർഡി​ൻെറ കൈവശം ഉണ്ടാ​േകണ്ട കോടിക്കണക്കിന്​ രൂപ വകമാറ്റിയതായും ഇവർ ആരോപിച്ചു. ഇതുമൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കാനും നടപടി ഉണ്ടാകുന്നില്ല. തൊഴിലാളികൾക്ക്​ കി​ട്ടേണ്ട കോവിഡ്​ കാല ആനുകൂല്യങ്ങളും ലഭ്യമാക്കാൻ അധികൃതർ തയാറാകുന്നില്ല. നിർമാണ സാമഗ്രികളുടെ വിലവർധന മൂലം തൊഴിൽ മേഖലയിൽ ജോലി നഷ്​ടപ്പെട്ട തൊഴിലാളികൾ പട്ടിണിയിലേക്ക്​ കൂപ്പുകുത്തുന്ന സാഹചര്യമാണ്​. പെൻഷൻകാരുടെ മസ്​റ്ററിങ് ഉടൻ പുനരാരംഭിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ ശശികല രാജു, പി.വി. അച്ചാമ്മ, ജാഫർഖാൻ മുഹമ്മദ്​, ടോമി പാലക്കൻ എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story