Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഎൻ.എച്ച് 85: മൂന്നാർ...

എൻ.എച്ച് 85: മൂന്നാർ മുതൽ കുണ്ടന്നൂർ വരെ നവീകരണ അനുമതി ഉടൻ

text_fields
bookmark_border
തൊടുപുഴ: എൻ.എച്ച്-85 കൊച്ചി-ധനുഷ്‌കോടി മൂന്നാർ മുതൽ കുണ്ടന്നൂർ വരെ അന്തർദേശീയ നിലവാരത്തിൽ നവീകരിക്കാൻ കേന്ദ്ര സർക്കാർ അനുമതി ഉടൻ ലഭിക്കുമെന്ന് ഡീൻ കുര്യാക്കോസ് എം.പി. ദേശീയപാതകളുടെ വികസനവും കോതമംഗലം, മൂവാറ്റുപുഴ ബൈപാസുകളുടെ നിർമാണവും ചർച്ച ചെയ്യാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ ഉറപ്പ് ലഭിച്ചത്. നേരത്തേ മന്ത്രിയുമായി ചർച്ച നടത്തിയതി‍ൻെറ അടിസ്ഥാനത്തിൽ ദേശീയപാത അതോറിറ്റിയുടെ കേരളത്തിലെ പ്രോജക്ട് മാനേജർ ജെ. ബാലചന്ദറിന് വിശദമായ റിപ്പോർട്ട് നൽകുന്നതിന് നിർദേശം നൽകിയിരുന്നു. തേനി മുതൽ ബോഡിമെട്ട് വരെയും ബോഡിമെട്ട് മുതൽ മൂന്നാർ വരെയും അന്തർദേശീയ നിലവാരത്തിൽ വികസനം പൂർത്തിയായി വരുകയാണ്. മൂന്നാർ മുതൽ കുണ്ടന്നൂർ വരെയാണ് ഇനി വികസന പ്രവർത്തനങ്ങൾ നടത്തേണ്ടത്. വ്യാപാര സ്ഥാപനത്തിലെ ആക്രമണം അപലപനീയം -മർച്ചന്‍റ്​സ്​ അസോ. തൊടുപുഴ: നഗരത്തിലെ വ്യാപാരസ്ഥാപനത്തിൽ അതിക്രമിച്ച്​ കയറിയുള്ള ആക്രമണം അപലപനീയമെന്ന് തൊടുപുഴ മർച്ചന്‍റ്​സ്​ അസോസിയേഷൻ. ഒരു കാരണവും കൂടാതെ ക്രിസ്റ്റൽ ഹൈപർ മാർട്ട്​ ഉടമയെയും ജനറൽ മാനേജറെയും ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയായിരുന്നു. ഇത്തരം നടപടികൾ ന്യായീകരിക്കാനാവില്ലെന്നും ആക്രമണത്തിൽ ശക്തമായി പ്രതിഷേധിക്കുന്നതായും അസോസിയേഷൻ അടിയന്തര സെക്രട്ടേറിയറ്റ് യോഗം വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story