Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപ്ലസ്​ ടു; ജില്ലയിൽ...

പ്ലസ്​ ടു; ജില്ലയിൽ 81.43 ശതമാനം വിജയം

text_fields
bookmark_border
8561 പേർ ഉപരിപഠനത്തിന്​ അർഹത നേടി തൊടുപുഴ: പ്ലസ്​ ടു പരീക്ഷയിൽ ജില്ലയിൽ 81.43 ശതമാനം വിജയം. മുൻ വർഷത്തെ അപേക്ഷിച്ച്​ ആറ്​ ശതമാനം കുറവാണിത്​. 703 കുട്ടികൾ എല്ലാ വിഷയത്തിനും എ പ്ലസ്​ നേടി. വൊക്കേഷനൽ ഹയർ സെക്കൻഡറി (വി.എച്ച്​.എസ്.​ഇ) പരീക്ഷയിൽ 68.97 ആണ്​ വിജയ ശതമാനം. കഴിഞ്ഞ വർഷമിത്​ 77.80 ശതമാനമായിരുന്നു. പ്ലസ്​ ടുവിന്​ ജില്ലയിൽ 80 സ്കൂളുകളിൽനിന്നായി 10,513 പേർ പരീക്ഷ എഴുതി. ഇതിൽ 8561 പേർ ഉപരിപഠനത്തിന്​ അർഹത നേടി. ടെക്നിക്കൽ സ്കൂൾ വിഭാഗത്തിൽ 164 പേർ രജിസ്റ്റർ ചെയ്തതിൽ 158 പേർ പരീക്ഷ എഴുതി. ഇതിൽ 74 ​പേർ ഉപരിപഠനത്തിന്​ അർഹതനേടി. 46 ശതമാനമാണ്​ ടെക്നിക്കൽ സ്കൂളിന്‍റെ വിജയം. കഴിഞ്ഞ വർഷം 73.42 ആയിരുന്നു​ വിജയ ശതമാനം. ഇത്തവണ ഒരാൾ മാത്രമാണ്​ എല്ലാ വിഷയത്തിനും എ പ്ലസ്​ കരസ്ഥമാക്കിയത്​. ഓപൺ സ്കൂൾ വിഭാഗത്തിൽ 342 പേർ രജിസ്റ്റർ ചെയ്തതിൽ 336 പേർ പരീക്ഷ എഴുതി. ഇതിൽ 175 പേർ ഉപരിപഠനത്തിന്​ അർഹത നേടി. 52.08 ആണ്​ വിജയ ശതമാനം. എട്ടുപേർ എല്ലാ വിഷയത്തിനും എ പ്ലസ്​ കരസ്ഥമാക്കി. വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 1057 കുട്ടികൾ പരീക്ഷ എഴുതിയതിൽ 729 പേർ ഉപരിപഠനത്തിന്​ അർഹത നേടി. ജില്ലയിൽ കുമളി അട്ടപ്പള്ളം സെന്‍റ്​ തോമസ്​ ഇ.എം.എച്ച്​.എസ്​.എസ്​ സ്കൂളിന്​ മാത്രമാണ്​ നൂറ്​ ശതമാനം വിജയം നേടാനായത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story