Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2021 5:29 AM IST Updated On
date_range 1 Nov 2021 5:29 AM ISTപത്താംതരം തുല്യത; 80 ശതമാനം വിജയം
text_fieldsbookmark_border
കട്ടപ്പന: സാക്ഷരത മിഷൻ കഴിഞ്ഞ ആഗസ്റ്റിൽ നടത്തിയ പത്താംതരം തുല്യത പരീക്ഷയിൽ ജില്ലയിൽ 80 ശതമാനം വിജയം. അഞ്ച് പരീക്ഷ കേന്ദ്രങ്ങളിലായി 143പേരാണ് പരീക്ഷ എഴുതിയത്. ഇതിൽ 114 പേർ വിജയികളായി. ജി.എച്ച്.എസ് മറയൂർ, ഗവ. ട്രൈബൽ എച്ച്.എസ്.എസ് കട്ടപ്പന, ഗവ.എച്ച്.എസ്.എസ് തൊടുപുഴ, ജി.വി.എച്ച്.എസ്.എസ് തൊടുപുഴ, ജി.വി.എച്ച്.എസ്.എസ് വാഴത്തോപ്പ് എന്നിവ ആയിരുന്നു ജില്ലയിലെ പരീക്ഷകേന്ദ്രങ്ങൾ. വാഴത്തോപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ 24 ൽ 24 പേരും വിജയിച്ച് 100 ശതമാനം വിജയം കൈവരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story