Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകോവിഡ്​ കാലത്ത്​...

കോവിഡ്​ കാലത്ത്​ വിളനിലമായി​ 785 ഹെക്ടര്‍ തരിശുഭൂമി

text_fields
bookmark_border
* തരിശുനിലമായി കണ്ടെത്തിയത്​ 937 ഹെക്ടര്‍ p-2 lead തൊടുപുഴ: ലോക്ഡൗണ്‍ കാലയളവില്‍ സംസ്ഥാനത്ത് ഭക്ഷ്യക്ഷാമമുണ്ടാകുമെന്ന സൂചനയെ തുടര്‍ന്ന് നടപ്പാക്കിയ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ വിളനിലമായി മാറിയത്​ 785 ഹെക്ടര്‍ തരിശുഭൂമി. പദ്ധതിക്കായി എട്ട് ബ്ലോക്കുകളില്‍ നടത്തിയ പരിശോധനയില്‍ 937 ഹെക്ടര്‍ തരിശുനിലമാണ് കണ്ടെത്തിയത്. ഇതില്‍ 785 ഹെക്ടര്‍ സ്ഥലത്ത് കൃഷിവകുപ്പ്​ നേതൃത്വത്തില്‍ നെല്ലുള്‍പ്പെടെ ഭക്ഷ്യയോഗ്യമായ വിവിധ വിളകള്‍ കൃഷിചെയ്തു. ഇതിനായി ജില്ലയില്‍ നല്‍കിയത് 2.75 കോടിയുടെ ആനുകൂല്യമാണ്​. സംസ്ഥാനത്ത് പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് തരിശുഭൂമിയില്‍ കൃഷിയിറക്കാനുള്ള പദ്ധതിക്ക്​ കൃഷിവകുപ്പ് രൂപംനല്‍കിയത്. ഇതിനുപുറമെ എല്ലാ പഞ്ചായത്തുകളിലും ജനകീയാസൂത്രണത്തി​ൻെറ ഭാഗമായും പദ്ധതി നടപ്പായിരുന്നു. തരിശായി കിടക്കുന്ന 160 ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി ഇറക്കുന്നതിനാണ് ലക്ഷ്യമിട്ടതെങ്കിലും 47.77 ഹെക്ടര്‍ സ്ഥലത്താണ് കൃഷി ചെയ്തത്. 209 ഹെക്ടറില്‍ വാഴകൃഷി നടത്തി. 243.1 ഹെക്ടറില്‍ പച്ചക്കറികളും 27 ഹെക്ടറില്‍ പയര്‍വര്‍ഗങ്ങളും കൃഷിചെയ്തു. 208 ഹെക്ടറില്‍ കപ്പയുള്‍പ്പെടെ കിഴങ്ങുവര്‍ഗ വിളകളുമാണ് കൃഷിചെയ്തത്. ആയിരക്കണക്കിന് കര്‍ഷകരാണ് പദ്ധതിയുടെ ഭാഗമായത്. ഇവര്‍ക്ക് സബ്‌സിഡിയിനത്തിലാണ് 2.75 കോടി വിതരണം ചെയ്തു. ------- ഉൽപന്നങ്ങൾ വിറ്റഴിക്കാൻ സംവിധാനം ഒരുക്കി ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളില്‍ പരിശോധന നടത്തിയാണ് കൃഷി ചെയ്യാതെ തരിശായി കിടക്കുന്ന ഭൂമി കണ്ടെത്തിയത്. പദ്ധതിയുടെ ഏകോപനവും ബ്ലോക്ക് തലത്തിലാണ് നടത്തിയത്. തദ്ദേശ ഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ തൊഴിലുറപ്പ്​ പദ്ധതിയുടെ സേവനം പരമാവധി പദ്ധതിക്കായി പ്രയോജനപ്പെടുത്തി. കൂടാതെ ഹരിതകേരളം മിഷ​ൻെറ സഹകരണവും പദ്ധതിക്ക്​ ലഭിച്ചു. പരമാവധി ഭക്ഷ്യോൽപന്നങ്ങൾ വിളയിച്ചെടുക്കുകയാണ് കൃഷിവകുപ്പ് ലക്ഷ്യമിട്ടത്. ഭക്ഷ്യവിളകൃഷി വ്യാപിപ്പിക്കാനുള്ള പദ്ധതി കൃഷിവകുപ്പ് ആവിഷ്‌കരിച്ചത്​ കര്‍ഷകര്‍ ഉൽപാദിപ്പിക്കുന്ന പാൽ ഉൽപന്നങ്ങള്‍ക്കും മതിയായ വില ലഭിക്കുമോയെന്ന് ആശങ്ക ഉയര്‍ന്നിരുന്നു. ലോക്ഡൗണ്‍ മൂലം ഉൽപന്നം വില്‍ക്കാനുള്ള ബുദ്ധിമുട്ട്, ഒരു സ്ഥലത്തുനിന്ന്​ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടു പോകാനുള്ള തടസ്സം എന്നിവയുണ്ടാകുമോയെന്നും സംശയമുയര്‍ന്നു. എന്നാല്‍, കൃഷിക്കാര്‍ ഉൽപാദിപ്പിച്ച കാര്‍ഷിക ഉൽപന്നങ്ങൾ കൃഷിവകുപ്പി​ൻെറ മാര്‍ക്കറ്റുകള്‍ വഴിയും ഹോര്‍ട്ടികോര്‍പ് സ്​റ്റാളുകൾ വഴിയുമാണ് വിറ്റഴിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story