Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightലാഭവിഹിതം വാഗ്ദാനം...

ലാഭവിഹിതം വാഗ്ദാനം ചെയ്ത് 75 ലക്ഷം തട്ടിച്ചതായി പരാതി

text_fields
bookmark_border
മുട്ടം: ജ്യൂസ് കമ്പനിയിൽ ലാഭവിഹിതം വാഗ്ദാനം ചെയ്ത് 75 ലക്ഷം രൂപ തട്ടിച്ചതായി പരാതി. മുട്ടം സ്വദേശികളായ യുവാക്കളുടെ 75 ലക്ഷം രൂപ കോഴിക്കോട് ഫറോക്ക് സ്വദേശി തട്ടാരത്തൊട്ടി നിബിൽ നാഥ്, ടോട്ടൽ ഫോർ യു തട്ടിപ്പ് പ്രതി ശബരിനാഥ് എന്നിവർ ചേർന്ന് തട്ടിച്ചു എന്നാണ് പരാതി. ഒന്നാം പ്രതി നിബിൽ നാഥ് മുട്ടം എൻജിനീയറിങ് കോളജിലെ മുൻകാല വിദ്യാർഥിയാണ്. മുട്ടം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത് ഇങ്ങനെ: തമിഴ്നാട്ടിൽ നിബിൽ നാഥിന്‍റെ സഹോദരന് ജൂസ് കമ്പനി ഉണ്ടെന്നും നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമായതിനാൽ കമ്പനിയിലേക്ക് കടമായി കുറച്ചു തുക നിക്ഷേപിച്ചാൽ ലാഭവിഹിതം ലഭിക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. വിശ്വാസം ആർജിക്കാൻ സ്ഥാപനത്തിന്‍റെ പരസ്യം എന്ന നിലയിൽ ഒരു ജ്യൂസ് സ്ഥാപനത്തിന്‍റെ പരസ്യം കാണിക്കുകയും വ്യാജ പാർട്ട്ണർഷിപ് കരാർ ഉൾപ്പെടെ ഉണ്ടാക്കുകയും ചെയ്തു. കൂടാതെ കമ്പനിയുടെ ഉടമ എന്ന് പരിചയപ്പെടുത്തി ശബരിനാഥ് മുട്ടം സ്വദേശിയെ വിളിക്കുകയും ലാഭവിഹിതം പലിശയും കൃത്യമായി നൽകാമെന്ന് ഉറപ്പുനൽകുകയും ചെയ്തു. തുടർന്ന് ചിട്ടി പിടിച്ചും വീട്ടിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും കടം വാങ്ങി 75 ലക്ഷത്തോളം രൂപ കോഴിക്കോട് ഫറൂക്ക് ഐ.സി.ഐ.സി ബാങ്ക് ബ്രാഞ്ചിലേക്ക് അയച്ചുനൽകി. ആറുമാസം ലാഭവിഹിതം നൽകിയെങ്കിലും 2020 ഡിസംബർ 30ന്​ ശേഷം ലാഭവിഹിതവും പലിശയും നൽകിയില്ല. ഇതേതുടർന്ന് യുവാവ് ഫോണിൽ ബന്ധപ്പെടുകയും ഫോൺ പോലും എടുക്കാതെവന്നതോടെ കൂടുതൽ അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തിൽ തമിഴ്നാട്ടിൽ ഇങ്ങനെ ഒരു സ്ഥാപനം തന്നെ പ്രവർത്തിക്കുന്നില്ലായെന്നും നിബിൽ നാഥ് സഹോദരൻ എന്ന് പരിചയപ്പെടുത്തിയ വ്യക്തി ടോട്ടൽ ഫോർ യു തട്ടിപ്പ് കേസിലെ ശബരീനാഥ് ആണെന്നും കണ്ടെത്തിയതായി പരാതിയിൽ പറയുന്നു. മുട്ടം പൊലീസ്​ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story