Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightആരോഗ്യമന്ത്രി...

ആരോഗ്യമന്ത്രി ഇടപെട്ടു; 70കാരിയുടെ ബാങ്ക്​ അക്കൗണ്ട് പുനഃസ്ഥാപിച്ചു

text_fields
bookmark_border
നെടുങ്കണ്ടം: 70കാരിയുടെ മരവിപ്പിച്ച ബാങ്ക്​ അക്കൗണ്ട്​ ആരോഗ്യമന്ത്രിയുടെ ഇടപെടലിനെത്തുടർന്ന്​ പുനഃസ്ഥാപിച്ചു. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരുടെ പിഴവ് മൂലം വിധവയായ വയോധികയുടെ അക്കൗണ്ട് മരവിപ്പിച്ചത്​ പുനഃസ്ഥാപിക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടറോട്​ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിക്കുകയായിരുന്നു. തൂക്കുപാലം സ്വദേശിനി കാര്‍ത്യായനിയമ്മയുടെ അക്കൗണ്ടാണ് ഉദ്യോഗസ്ഥര്‍ മരവിപ്പിച്ചത്. നാലുവര്‍ഷം മുമ്പ് ആളുമാറി അക്കൗണ്ടില്‍ പണം എത്തിയതാണ് മരവിപ്പിക്കാന്‍ കാരണം. തൊഴിലുറപ്പ് പണിക്കൂലിയും പെന്‍ഷനുമെല്ലാം ഈ അക്കൗണ്ടിലാണ് എത്തിയിരുന്നത്​. അർബുദത്തിന്​ ചികിത്സയിലുള്ള ഇവര്‍ക്ക് അക്കൗണ്ട്​ മരവിപ്പിച്ചതോടെ മരുന്നോ ഭക്ഷണസാധനങ്ങളോ വാങ്ങാൻ കഴിയാതായി. 2018 ജൂലൈയില്‍ ചികിത്സസഹായമായി ആരോഗ്യവകുപ്പ്​ അനുവദിച്ച 50,000 രൂപ അക്കൗണ്ടിൽ എത്തിയിരുന്നു. എന്നാൽ, ഉ​ദ്യോഗസ്ഥരുടെ പിഴവ്​ മൂലം ഒക്ടോബറില്‍ വീണ്ടും 50,000 രൂപ കൂടി എത്തി. രണ്ടുതവണ അക്കൗണ്ടിൽ പണമെത്തിയത്​ എഴുത്തും വായനയും വശമില്ലാത്ത കാര്‍ത്യായനിയമ്മ അറിഞ്ഞിരുന്നില്ല. ആശുപത്രി ചെലവിനും വീട്ടുചെലവിനുമായി പലപ്പോഴായി പണം പിന്‍വലിച്ചുകൊണ്ടിരുന്നു. കഴിഞ്ഞദിവസം പണം പിന്‍വലിക്കാന്‍ എസ്​.ബി.ഐ തൂക്കുപാലം ശാഖയില്‍ എത്തിയപ്പോഴാണ് അക്കൗണ്ട് മരവിപ്പിച്ച വിവരം അറിയുന്നത്. അധികമായി അക്കൗണ്ടിലെത്തിയ 50,000 രൂപ തിരികെ അടക്കണമെന്ന്​ പറഞ്ഞാണ് മരവിപ്പിച്ചത്. ഇത് സംബന്ധിച്ച് പരാതി ലഭിച്ചതോടെ മന്ത്രി ഇടപെടുകയായിരുന്നു. അക്കൗണ്ട് പുനഃസ്ഥാപിച്ചതായി തൂക്കുപാലം എസ്.ബി.ഐ മാനേജര്‍ അറിയിച്ചു. എന്നാൽ, ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം അരലക്ഷം രൂപയുടെ കടക്കാരിയായിരിക്കുകയാണ് ഈ വയോധിക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story