Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2021 5:28 AM IST Updated On
date_range 1 Feb 2021 5:28 AM ISTജില്ലയിൽ 68,621 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി
text_fieldsbookmark_border
തൊടുപുഴ: ജില്ലയിലെ അഞ്ച് വയസ്സിൽ താഴെ പ്രായമുള്ള 68621കുട്ടികൾക്ക് പ്രത്യേകം സജ്ജീകരിച്ച 1039 വാക്സിനേഷൻ ബൂത്തുകളിലൂടെ പോളിയോ തുള്ളിമരുന്ന് നൽകി. ജില്ലയിലെ മുഴുവൻ സർക്കാർ ആശുപത്രികൾ, തെരഞ്ഞെടുക്കപ്പെട്ട ആരോഗ്യ ഉപകേന്ദ്രങ്ങൾ, സ്വകാര്യ ആശുപത്രികൾ അംഗൻവാടികൾ ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിലൂടെ രാവിലെ എട്ടുമണിമുതൽ വൈകീട്ട് അഞ്ചുമണി വരെയാണ് പോളിയോ തുള്ളിമരുന്ന് നൽകിയത്. പരിശീലനം ലഭിച്ച ആരോഗ്യവകുപ്പ് ജീവനക്കാർ ആശാവർക്കർമാർ അംഗൻവാടി പ്രവർത്തകർ കുടുംബശ്രീ പ്രവർത്തകർ ആരോഗ്യസേന പ്രവർത്തകർ എന്നിവർ ഉൾപ്പെടെ 2219 ബൂത്തുതല വാക്സിനേറ്റേഴ്സിന് കേന്ദ്രങ്ങളിലുണ്ടായിരുന്നു. പഞ്ചായത്ത് ബ്ലോക്ക് ജില്ല തലങ്ങളിലെ പരിപാടികളുടെ മേൽനോട്ടത്തിനായി 175 സൂപ്പർവൈസർമാരെയും നിയമിച്ചിരുന്നു. 70811പേർക്ക് തുള്ളിമരുന്ന് നൽകാനാണ് ലക്ഷ്യമിട്ടത്. ബാക്കിയുള്ളവർക്ക് രണ്ടു ദിവസങ്ങളിലായി ആരോഗ്യപ്രവർത്തകർ വീട്ടിലെത്തി മരുന്ന് നൽകും. കോവിഡ് പോസിറ്റിവായതോ ക്വാറൻറീനിലായതോ ആയ കുട്ടികള്‍ക്ക് അവരുടെ ക്വാറൻറീൻ കഴിയുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടിലെത്തി പോളിയോ തുള്ളിമരുന്ന് നല്‍കുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story