Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jan 2021 5:29 AM IST Updated On
date_range 16 Jan 2021 5:29 AM ISTബജറ്റ്: മൂന്നാറിൽ വിനോദസഞ്ചാര ട്രെയിൻ; ആയുർവേദാശുപത്രിക്ക് 650 കോടി leed page 2
text_fieldsbookmark_border
*മുഖ്യമന്ത്രി പങ്കെടുത്ത് ശിൽപശാല ഇടുക്കിയില്‍ *പദ്ധതികൾ കൂടുതൽ ഉടുമ്പൻചൊലയിൽ തൊടുപുഴ: ഇടുക്കിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് ബജറ്റിൽ ഊന്നൽ. ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനും റോഡ്, പാലം നിർമാണം സാധ്യമാക്കുന്നതിനും ബജറ്റിൽ തുകയുണ്ട്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് 1000 കോടിയുടെ പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. പ്രാഥമിക പഠനം പൂർത്തിയായ മൂന്നാർ െട്രയിൻ പദ്ധതിയാണ് മുഖ്യം. മന്ത്രി എം.എം. മണിയുടെ മണ്ഡലമായ ഉടുമ്പൻചോലക്കാണ് കൂടിയ വിഹിതം. ഉടുമ്പൻചോല ആയുർവേദ എം.സി.എച്ചിൻെറ തുടർ പ്രവർത്തനത്തിന് 6അഞ്ച്0 കോടി ചെലവിടും. * മൂന്നാർ വിനോദ സഞ്ചാര ട്രെയിൻ പദ്ധതി * മൂന്നാർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ കെ.ടി.ഡി.സി മുഖേന 100 കോടിയുടെ ബജറ്റ് ഹോട്ടൽ * മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻെറ വിപുലീകരണം * ഉടുമ്പൻചോല ആയുർവേദ എം.സി.എച്ച് തുടർ പ്രവർത്തനം 6അഞ്ച്0 കോടി * തമിഴ് ഭാഷാ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസത്തിന് പ്രഫഷനൽ കോളജ് (വണ്ടന്മേട്) * ഇടുക്കി മെഡിക്കല്‍ കോളജ് കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തികരിക്കും *ശാന്തൻപാറ പി.എച്ച്.സി കെട്ടിട നിർമാണം 10 കോടി * കമ്പംമെട്ടിൽ ശബരിമല തീർഥാടകർക്ക് ഇടത്താവളം നാല് കോടി *നെടുങ്കണ്ടം ഐ.എച്ച്.ആർ.ഡി കോളജ് കെട്ടിടം 10 കോടി * നെടുങ്കണ്ടം ഫയർ സ്റ്റേഷൻ കെട്ടിടം അഞ്ച് കോടി * നെടുങ്കണ്ടം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് നാല് കോടി *തൊടുപുഴ മാരിക്കലുങ്ക് റോഡിന് അപ്രോച്ച് റോഡ് *തൊടുപുഴ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് പൂർത്തീകരണം *ഇടുക്കി എയർ സ്ട്രിപ് *കട്ടപ്പന കെ.എസ്.ആർ.ടി.സിക്ക് കെട്ടിടം റോഡുകളും പാലങ്ങളും * കോവിൽ കടവ് പാലത്തിന് അഞ്ച് കോടി * മാങ്കുളം പെരുമാൻകുത്ത്, കുവൈത്ത് സിറ്റി, ആനക്കുളം റോഡ് എന്നിവക്ക് 7 കോടി * മന്തിപ്പാറപുത്തൻപാലം നെറ്റിത്തൊളു അഞ്ച് കോടി * പൂപ്പാറ ഗവ. കോളജ് കെട്ടിടം 10 കോടി * നെടുങ്കണ്ടം ബൈപാസ് അഞ്ച് കോടി *മുരിക്കുംതൊട്ടിവട്ടപ്പാറ മേലെച്ചെമ്മണ്ണാർ റോഡ് 10 കോടി *കുമളി മൂന്നാർ റോഡിൽ ചണ്ണക്കട പാലം അഞ്ച് കോടി *മേലെചിന്നാർ- കനകക്കുന്ന്- പെരുന്തോട്ടി തങ്കമണി റോഡ് അഞ്ച് കോടി *ഇരട്ടയാർ ശാന്തിഗ്രാം പാലം അഞ്ച് കോടി * പുഷ്പകണ്ടം പാലാർ റോഡ് അഞ്ച് കോടി * ഇരട്ടയാർ പള്ളിനിരപ്പ്- വാഴവര റോഡ് അഞ്ച് കോടി *ഇരട്ടയാർ ഈട്ടിത്തോപ്പ് ചിന്നാർ റോഡ് 10 കോടി * ശാന്തൻപാറ ഗവ. എച്ച്.എസ് കെട്ടിടം അഞ്ച് കോടി * രാജകുമാരി പൊട്ടൻകാട് റോഡ് അഞ്ച് കോടി * കരുണാപുരം പി.എച്ച്.സി കെട്ടിട നിർമാണം 10 കോടി * തൂക്കുപാലം- പ്രകാശ്- ശാസ്താനട -കട്ടപ്പന റോഡ് 100 കോടി * എല്ലക്കൽ എസ്.എൻപുരം- പൊൻമുടി മരക്കാനം മുനിയറ റോഡ് അഞ്ച് കോടി * ഇരട്ടയാർ വലിയതോവാള പാലം അഞ്ച് കോടി * ചേമ്പളം, ആനയിറങ്കൽ, അണക്കര, ശാന്തൻപാറ, രാജാക്കാട് റോഡ് *മാറിക്കലുങ്ക് പാലം ഇടുക്കിയുടെ അടിസ്ഥാന സൗകര്യവികസനം സാധ്യമാകും: റോഷി അഗസ്റ്റിന് ഇടുക്കി: ഇടുക്കിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും കാര്‍ഷികമേഖലക്കും ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനും ശ്രദ്ധപതിപ്പിച്ച ബജറ്റെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ. ഇടുക്കി മെഡിക്കല്‍ കോളജ് കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് ആവശ്യമായ ജീവനക്കാരെ നിയമിക്കുമെന്നും കൂടുതല്‍ സ്‌പെഷാലിറ്റി സര്‍വിസുകള്‍ ഏര്‍പ്പെടുത്തുമെന്നുമുള്ള പ്രഖ്യാപനം പുതിയ അധ്യയനവര്‍ഷത്തില്‍ തന്നെ ഇടുക്കി മെഡിക്കല്‍ കോളജില്‍ എം.സി.ഐ. മാനദണ്ഡം അനുസരിച്ചുള്ള വിദ്യാർഥി പ്രവേശനത്തിന് സാധ്യമാക്കും. കോവിഡ് പശ്ചാത്തലത്തില്‍ ലക്ഷ്യത്തിലെത്താന്‍ സാധിക്കാതിരുന്ന ഇടുക്കി പാക്കേജ് 2021-'22 സാമ്പത്തികവര്‍ഷത്തില്‍ തന്നെ പ്രവൃത്തിപഥത്തിലെത്തുമെന്ന് ഈ ബജറ്റ് ഉറപ്പുതരുന്നു. തേയില, കുരുമുളക്, ഏലം തുടങ്ങിയ സുഗന്ധ വ്യഞ്ജനങ്ങളുടെയും ചക്കപോലുള്ള പഴവര്‍ഗങ്ങളുടെയും കൃഷിയിലേര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ക്കും ക്ഷീരകാര്‍ഷിക മേഖലയുടെയും സമഗ്രവികസനത്തിന് വഴിയൊരുക്കുന്നതാണ് ബജറ്റെന്നും എം.എല്‍.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story