Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightടീ ഫാക്ടറിയിൽനിന്ന്​...

ടീ ഫാക്ടറിയിൽനിന്ന്​ 65 കിലോ പിച്ചള മോഷ്​ടിച്ചു

text_fields
bookmark_border
ടീ ഫാക്ടറിയിൽനിന്ന്​ 65 കിലോ പിച്ചള മോഷ്​ടിച്ചു
cancel
കട്ടപ്പന: പീരുമേട് ടീ കമ്പനിയുടെ ചിന്തലാർ ഫാക്ടറിയിൽ മോഷണം. 25,000 രൂപയുടെ സാധനങ്ങൾ മോഷണംപോയി. വെള്ളിയാഴ്ച രാത്രിയാണ്​ സംഭവം. യന്ത്രങ്ങളുടെ 65 കിലോയോളം തൂക്കംവരുന്ന പിച്ചള സാമഗ്രികളാണ്​ കടത്തിയത്​. കൊളുന്ത് പൊടി ആക്കുന്ന യന്ത്രങ്ങളുടെ ബ്ലേഡുകൾ അടക്കമാണ്​ അപഹരിച്ചത്. പൂട്ടിക്കിടക്കുന്ന ഫാക്ടറിയുടെ വാതിലുകൾ തകർത്താണ് മോഷ്​ടാക്കൾ ഉള്ളിൽ കടന്നത്. ഫാക്ടറിയുടെ വാച്ചർ സെൽവരാജ് ഉപ്പുതറ പൊലീസിൽ പരാതി നൽകി. രാത്രിയായാൽ സാമൂഹിക വിരുദ്ധരുടെ താവളമാണ് പൂട്ടിക്കിടക്കുന്ന ഫാക്ടറി സമുച്ചയം. ഉടമ തോട്ടവും ഫാക്ടറിയും ഉപേക്ഷിച്ചുപോയതോടെ അടഞ്ഞുകിടക്കുന്ന ഫാക്ടറിയിൽ മോഷ്ടാക്കൾ കയറിയാലും ചുറ്റും കാട് പടലങ്ങൾ നിറഞ്ഞുനിൽക്കുന്നതിനാൽ വാച്ചറിനോ അടുത്ത വീടുകളിലെ ആളുകൾക്കൊ അറിയാൻ കഴിയില്ല. മുമ്പ്​ സമീപത്തെ ലോൺ ട്രീ ഫാക്ടറിയിൽ മോഷണം നടക്കുന്നതിനിടെ തോട്ടം തൊഴിലാളികൾ മോഷ്ടാക്കളെ പിടികൂടിയിരുന്നു. 2000ൽ ഉടമ ഉപേക്ഷിച്ചുപോയ പീരുമേട് ടീ കമ്പനി 2013ൽ താൽക്കാലികമായി തുറന്നെങ്കിലും 2016ൽ വീണ്ടും പൂട്ടേണ്ടിവന്നു. ഇതിനുശേഷം പലതവണ ഇവിടെ മോഷണം നടന്നു. ലക്ഷക്കണക്കിന് രൂപയുടെ സാമഗ്രികളാണ് മോഷ്ടാക്കൾ ഇതിനകം കടത്തിയത്​. ഫോട്ടോ. അടഞ്ഞുകിടക്കുന്ന ചീന്തലാർ ഫാക്ടറി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story