Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightദേശീയപാത സംരക്ഷണ...

ദേശീയപാത സംരക്ഷണ ഭിത്തി നിർമാണത്തിന് 5.41 കോടി

text_fields
bookmark_border
ടെൻഡർ നടപടികൾ ആരംഭിച്ചു പീരുമേട്: ദേശീയപാത 183ൽ കഴിഞ്ഞ വർഷക്കാലത്ത് റോഡ് വക്കുകൾ തകർന്നത് പുനർനിർമിക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം 5.41 കോടി അനുവദിച്ചു. മുണ്ടക്കയം 35ാം മൈൽ മുതൽ കുമളിവരെയുള്ള സംരക്ഷണ ഭിത്തിയുടെ നിർമാണമാണ് നടത്തുന്നത്. ഓരോ സ്ഥലത്തെയും നിർമാണത്തിനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചതായി ദേശീയപാത കാഞ്ഞിരപ്പള്ളി വിഭാഗം ഓഫിസ്​ അധികൃതർ അറിയിച്ചു. കൊടികുത്തി ചാമംപാറ, കൊടികുത്തി നാൽപതാം മൈൽ, അമലഗിരി, പുല്ലുപാറ കടുവാപ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ റോഡിന്‍റെ വശങ്ങളും സംരക്ഷണ ഭിത്തിയും തകർന്ന്​ വീതികുറഞ്ഞതിനാൽ ഒറ്റവരി ഗതാഗതമാണ് നടക്കുന്നത്. അമലഗിരിയിൽ സംരക്ഷ ഭിത്തി തകർന്ന് വീതി കുറഞ്ഞ സ്ഥലത്ത് അപകടങ്ങളും പതിവാണ്. കഴിഞ്ഞ ശബരിമല തീർഥാടനകാലത്ത് തീർഥാടകരുടെ ബസുകൾ അപകടത്തിൽപെട്ട് രണ്ടുപേർ മരിച്ചിരുന്നു. കഴിഞ്ഞ മേയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചും അപകടമുണ്ടായി. ടെൻഡർ നടപടികൾ പൂർത്തിയായാലുടൻ നിർമാണം ആരംഭിക്കുമെന്ന്​ ദേശീയപാത അധികൃതർ അറിയിച്ചു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story