Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഗതാഗത നിയമ ലംഘനം;...

ഗതാഗത നിയമ ലംഘനം; ഒരുമാസത്തിനിടെ 52.78 ലക്ഷം പിഴ

text_fields
bookmark_border
തൊടുപുഴ: വാഹനാപകടങ്ങള്‍ കുറക്കുക, എല്ലാവരും നിയമം പാലിക്കുക തുടങ്ങി വിവിധ ലക്ഷ്യങ്ങളോടെ കര്‍ശന പരിശോധനയുമായി മോട്ടോര്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് രംഗത്തിറങ്ങിയതോടെ നിയമ ലംഘനത്തിന് രജിസ്റ്റര്‍ ചെയ്തത്​ 3018 കേസുകള്‍ . പിഴത്തുകയായി 52,78,800 രൂപ ഈടാക്കുകയും ചെയ്തു. ഇരുചക്രവാഹന നിയമലംഘനവുമായി ബന്ധപ്പെട്ട് ഹെല്‍മറ്റ് വെക്കാത്തതിന് -864 കേസുകളും മൂന്നുപേര്‍ യാത്ര ചെയ്തതിന് -165, സാരി ഗാര്‍ഡ്, മഡ്ഗാര്‍ഡ് ഉപയോഗിക്കാത്തതിന് -12, രൂപ-ശബ്ദ മാറ്റം വരുത്തിയതിന് 153 കേസുകളും രജിസ്റ്റര്‍ ചെയ്തു. ഇരുചക്രവാഹന പരിശോധനയിലൂടെ മാത്രം 10 ലക്ഷത്തിലധികം രൂപയാണ് പിഴയിനത്തില്‍ ലഭിച്ചത്. ഇരുചക്ര വാഹനങ്ങളുടെ അമിതവേഗവും, കോളജ് വിദ്യാർഥികളുടെ ബൈക്ക് റൈഡിങും അപകടങ്ങള്‍ പെരുകാന്‍ കാരണമായിട്ടുണ്ട്. വരും ആഴ്ചകളില്‍ ഇരുചക്ര വാഹനങ്ങളില്‍ മൂന്ന് പേരെ ​വെച്ച് സഞ്ചരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. കോളജ് പരിസരം, മൈതാനങ്ങള്‍ എന്നിവിടങ്ങളിലും നിരീക്ഷണമുണ്ടാകും. അപകട മരണങ്ങള്‍ കുറക്കുക ലക്ഷ്യത്തോടെ നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് മോട്ടോര്‍ എന്‍ഫോഴ്‌സ്‌മെന്‍റി‍ൻെറ തീരുമാനം. വാഹന നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് കാമറ നിരീക്ഷണവും ശക്തമാക്കും. ഏപ്രില്‍ ആദ്യവാരം കാമറകള്‍ പ്രവര്‍ത്തനക്ഷമമാകും. ജില്ലയില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രധാന സ്ഥലങ്ങളിലായി 72 ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് കാമറകള്‍ സ്ഥാപിക്കും. ഇതി‍ൻെറ ആദ്യ ഘട്ടമായി 12 കാമറകള്‍ തൊടുപുഴ നഗരത്തില്‍ സ്ഥാപിച്ചു. ജില്ലയില്‍ ജനുവരി മാസത്തില്‍ ഉണ്ടായ അപകടങ്ങളില്‍ 12 പേര്‍ മരണമടഞ്ഞിരുന്നു. ഇതേ തുടർന്ന്​ പരിശോധന കർശനമാക്കിയതോടെ അപകടമരണങ്ങളുടെ എണ്ണം നാലായി കുറഞ്ഞതായും ജില്ല മോട്ടോര്‍ എന്‍ഫോഴ്‌സ്‌മെന്‍റ്​ ആര്‍.ടി.ഒ പി.എ. നസീര്‍ പറഞ്ഞു. ​TDL NEWS CUTTING വിദ്യാർഥികൾക്ക് സ്‌കോളർഷിപ് ഇടുക്കി: ഏലപ്പാറ ഗവ.​ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾക്ക് ഈ വർഷം മുതൽ സ്‌കോളർഷിപ് നൽകുമെന്ന് ജില്ല വികസന കമീഷണർ അർജുൻ പാണ്ഡ്യൻ പറഞ്ഞു. എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസുകളിൽ മികച്ച വിജയം നേടുന്ന വിദ്യാർഥികൾക്കാണ് നൽകുന്നത്. തോട്ടം മേഖലയിലെ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന സ്‌കൂളാണിത്​. കുട്ടികൾക്ക് വിദ്യാഭ്യാസ രംഗത്ത് മികവ് കൈവരിക്കാൻ കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് സ്പോൺസർഷിപ്പിലൂടെ സ്‌കോളർഷിപ് നൽകുന്നത്. സ്കൂളി‍ൻെറ പുതിയ കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട പരിശോധനയ്ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർക്കൊപ്പം എത്തിയതായിരുന്നു അദ്ദേഹം. സ്‌കൂളിലെത്തിയ ഡയറക്ടർ ജീവൻ ബാബു ക്ലാസുകൾ സന്ദർശിക്കുകയും അധ്യാപകരും കുട്ടികളുമായി സംവദിക്കുകയും ചെയ്തു. സ്കൂളിൽ സയൻസ് ബാച്ച് അനുവദിക്കണം എന്നത് സംബന്ധിച്ചും അദ്ദേഹം ചർച്ച ചെയ്തു. ഗ്രൗണ്ടി‍ൻെറ പരിശോധനകളും നടത്തി. സ്പോർട്സ് കൗൺസിലി‍ൻെറ സഹകരണത്തോടെ ഗ്രൗണ്ടി‍ൻെറ വികസന പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കും. പരിശോധനയിൽ പീരുമേട് എ.ഇ.ഒ സുഗതൻ വി.എസ്, പ്രിൻസിപ്പൽ വിനോദ്, പി.ഡബ്ല്യു.ഡി എൻജിനീയർമാർ, സ്കൂൾ അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story