Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകുരുമുളകിന്​ 500 രൂപ...

കുരുമുളകിന്​ 500 രൂപ തറവില നിശ്ചയിക്കും –ചെന്നിത്തല

text_fields
bookmark_border
കുരുമുളകിന്​ 500 രൂപ തറവില നിശ്ചയിക്കും –ചെന്നിത്തല
cancel
കട്ടപ്പന: യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാൽ കുരുമുളകിന് 500 രൂപ തറവില നിശ്ചയിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരള യാത്രക്ക് കട്ടപ്പനയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ കര്‍ഷക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും. റബറിന്​ തറവില 250 രൂപയായി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ എം.എല്‍.എ ഇ.എം. ആഗസ്തി യോഗത്തില്‍ അധ്യക്ഷതവഹിച്ചു. കേരള കോണ്‍ഗ്രസ് ജോസഫ് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. ഡീന്‍ കുര്യാക്കോസ് എം.പി, മുസ്​ലിം ലീഗ് നേതാവ് അബ്​ദുൽ റഹ്മാന്‍ രണ്ടത്താണി, ഡി.സി.സി പ്രസിഡൻറ്​ ഇബ്രാഹീംകുട്ടി കല്ലാര്‍, ഫ്രാന്‍സിസ് ജോര്‍ജ്, മാത്യു സ്​റ്റീഫൻ, ഷിബു ബേബി ജോണ്‍, ലതിക സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story