Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:22 AM IST Updated On
date_range 11 Aug 2022 12:22 AM ISTറോഡിൽ ചളി; കാർ തെന്നിമാറി 500 അടി താഴ്ചയിലേക്ക് മറിഞ്ഞു
text_fieldsbookmark_border
മറയൂർ: ചളിനിറഞ്ഞ റോഡിൽ കാർ തെന്നിമാറി 500 അടി താഴ്ചയിലേക്ക് പതിച്ചു. കാർ തകർന്നെങ്കിലും ഓടിച്ചിരുന്ന മറയൂർ കോട്ടക്കുളം സ്വദേശി കാരിവേലിൽ ജോയിസ് ജേക്കബ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കെ.ഡി.എച്ച്.പി മാട്ടുപ്പെട്ടി തേയില ഫാക്ടറിയിലെ ഫാക്ടറി ഓഫിസറായ ജോയ്സ് (38) ഡ്യൂട്ടി കഴിഞ്ഞ് മറയൂരിലേക്ക് വരവെയാണ് അപകടം. ഒമ്പതാംമൈൽ എസ് വളവ് തിരിഞ്ഞുവരവെ, മഴയിൽ റോഡിലേക്ക് ഒഴുകിയെത്തിയ ചളിയിൽ ടയർ തെന്നിമാറി താഴേക്ക് കാർ പതിക്കുകയായിരുന്നു. വാഹനത്തിന്‍റെ സൈഡ് ഗ്ലാസ് അടിച്ചുടച്ച് പുറത്തിറങ്ങി ജോയ്സ് റോഡിലെത്തുകയായിരുന്നു. കാർ താഴേക്ക് പതിക്കുന്നതുകണ്ട മറ്റൊരു വാഹനത്തിലെ യാത്രക്കാർ അഗ്നിരക്ഷ സേനയെയും മറയൂർ എസ്.ഐയും സംഘവും സ്ഥലത്തെത്തി. വാഹനം താഴേക്ക് പതിക്കുന്ന ശബ്ദംകേട്ട് സമീപത്തെ അമ്പതോളം തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ളവരും സ്ഥലത്തെത്തി. FOTO TDL CAR ACSIDENT മറയൂർ-മൂന്നാർ റോഡിൽ കാർ അപകടത്തിൽനിന്ന് രക്ഷപ്പെട്ട മാട്ടുപ്പെട്ടി ഫാക്ടറി ഓഫിസർ ജോയ്സ് ജേക്കബ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story