Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2021 5:29 AM IST Updated On
date_range 14 Jan 2021 5:29 AM ISTപകുതി വിലയിൽ മൊബൈൽ ഫോൺ വാഗ്ദാനം ചെയ്ത് 50 ലക്ഷം തട്ടി
text_fieldsbookmark_border
കട്ടപ്പന: പകുതി വിലയിൽ മൊബൈൽ ഫോൺ വാഗ്ദാനം ചെയ്ത് വ്യാപാരികളിൽനിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കുമളി വെള്ളാരംകുന്ന് സ്വദേശി പീറ്റര്‍ നൈനാനാണ് തിരുവനന്തപുരം സ്വദേശിയായ റസല്‍ ഫ്രാന്‍സിസിനെതിരെ കട്ടപ്പന പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തിൽ കട്ടപ്പന പൊലീസ് അന്വേഷണം ആരംഭിച്ചു. 20,000 രൂപ വിലയുള്ള ഫോൺ 10,000ന് നൽകാമെന്നായിരുന്നത്രെ വാഗ്ദാനം. കഴിഞ്ഞ മേയ് മാസത്തിലാണ് പരാതിക്കാരനായ പീറ്റർ നൈനാനും റസൽ ഫ്രാൻസിസും ജില്ലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ മൊബൈല്‍ ഫോൺ വിൽപനക്ക് എത്തിച്ചത്. വെള്ളാരംകുന്ന് സ്വദേശിയായ പീറ്റര്‍ ആവശ്യക്കാരായ മൊബൈൽ വ്യാപാരികളിൽനിന്ന് മുന്‍കൂറായി പണം വാങ്ങിയശേഷം, ഈ തുക റസലിന് കൈമാറുകയും പിന്നീട് മൊബൈല്‍ ഫോണ്‍ എത്തിച്ചുനല്‍കുകയുമായിരുന്നു ചെയ്തിരുന്നത്. ആദ്യ മാസങ്ങളില്‍ ഇടപാടുകള്‍ കൃത്യമായിരുന്നു. പിന്നീട് റസല്‍ പണം പലപ്പോഴായി കൈപ്പറ്റിയെങ്കിലും മൊബൈല്‍ ഫോണുകള്‍ നല്‍കിയില്ലെന്ന് പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നു. പലതവണയായി 50 ലക്ഷത്തോളം രൂപയാണ് വ്യാപാരികളില്‍നിന്ന് ഇരുവരും കൈപ്പറ്റിയത്. ഇടപാടുകളില്‍ വീഴ്ചയുണ്ടായതോടെ വ്യാപാരികള്‍ പീറ്ററിനെ സമീപിക്കുകയായിരുന്നു. റസലുമായി ബന്ധപ്പെട്ടെങ്കിലും മൊബൈല്‍ ഫോണുകള്‍ എത്തിച്ചുനല്‍കാന്‍ ഇയാള്‍ തയാറായില്ല. റസല്‍ നല്‍കിയ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പീറ്റര്‍ പണം നിക്ഷേപിച്ചിരുന്നത്. ഇയാളുടെ പരാതിയില്‍ കട്ടപ്പന സി.ഐ. വിശാല്‍ ജോണ്‍സൻെറ നേതൃത്വത്തിലാണ് അന്വേഷണം തുടങ്ങിയത്. കോവിഡ് വാക്സിന്‍ വിതരണത്തിന് ജില്ല സുസജ്ജം തൊടുപുഴ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്‍ ജില്ലയിലെത്തി. പ്രത്യേക താപനിലയില്‍ ക്രമീകരിച്ച ബോക്‌സുകളില്‍ 9240 ഡോസ് വാക്സിനാണ് എറണാകുളത്തുനിന്ന് ഇടുക്കിയിലേക്ക് പ്രത്യേകം സജ്ജീകരിച്ച വാഹനത്തില്‍ കൊണ്ടുവന്നത്. പുണെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വികസിപ്പിച്ച വാക്സിന്‍ ബുധനാഴ്ച രാവിലെ 10.45ന് നെടുമ്പാശ്ശേരിയില്‍ എത്തിച്ച് അവിടെനിന്ന് പ്രത്യേക ട്രക്കുകളില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെ റീജനല്‍ വാക്സിന്‍ സ്റ്റോറില്‍ കൊണ്ടുവന്നു. ഇവിടെനിന്നാണ് ജില്ലയിലേക്ക് കൊണ്ടുവന്നത്. വ്യാഴം, വെള്ളി ദിവസങ്ങളിലായി വാക്സിന്‍ വിതരണകേന്ദ്രങ്ങളില്‍ എത്തിക്കും. വിതരണത്തിൻെറ ജില്ലതല ഉദ്ഘാടനം അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി ഇടുക്കി ജില്ല ആശുപത്രിയില്‍ ശനിയാഴ്ച രാവിലെ 8.30ന് നിര്‍വഹിക്കും. വാക്സിന്‍ വിതരണത്തിൻെറ എല്ലാ ഒരുക്കവും പൂര്‍ത്തിയായതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോക്ടര്‍ പ്രിയ.എന്‍ അറിയിച്ചു. രജിസ്റ്റർ ചെയ്ത ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യം വാക്‌സിന്‍ നല്‍കുന്നത്. ജില്ല ആശുപത്രി(മെഡിക്കല്‍ കോളജ്), തൊടുപുഴ ജില്ല ആശുപത്രി, കട്ടപ്പന താലൂക്ക് ആശുപത്രി, ചിത്തിരപുരം സി.എച്ച്.സി, രാജാക്കാട് സി.എച്ച് സി, നെടുംങ്കണ്ടം താലൂക്ക് ആശുപത്രി, പീരുമേട് താലൂക്ക് ആശുപത്രി, ഹോളി ഫാമിലി ആശുപത്രി മുതലക്കോടം, സൻെറ് ജോണ്‍സ് കട്ടപ്പന എന്നിങ്ങനെയാണ് വിതരണ കേന്ദ്രങ്ങള്‍. ചിത്രം: ജില്ല മെഡിക്കല്‍ ഓഫിസിലെ സ്റ്റോറിലേക്ക് വാക്‌സിനുകള്‍ എത്തിക്കുന്നു. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.എന്‍. പ്രിയ, ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. സുരേഷ് വര്‍ഗീസ് തുടങ്ങിയവര്‍ സമീപം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story