Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2022 5:32 AM IST Updated On
date_range 19 Feb 2022 5:32 AM ISTഓപറേഷൻ സൈലൻസ്; കണ്ടെത്തിയത് 421കേസുകൾ
text_fieldsbookmark_border
p2 lead * ഇവരിൽനിന്ന് 10,74,750 പിഴചുമത്തി തൊടുപുഴ: കാതടപ്പിക്കുന്ന ശബ്ദത്തോടെ വാഹനങ്ങളില്‍ ചീറിപ്പായുന്നവരെ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് രംഗത്തിറങ്ങിയപ്പോൾ പിടികൂടിയത് 421 കേസുകൾ. ഇവരിൽനിന്ന് 10,74,750 പിഴ ചുമത്തി. മോട്ടോർ വാഹന വകുപ്പും എൻഫോഴ്സ്മെന്റ് വിഭാഗവും അഞ്ചുദിവസത്തിനിടെ നടത്തിയ പരിശോധനയിലാണ് ഇത്രയധികം കേസുകൾ പിടികൂടിയത്. വാഹനങ്ങളിലെ സൈലന്‍സറില്‍ മാറ്റം വരുത്തി അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ പിടികൂടാന്‍ ഓപറേഷന്‍ സൈലന്‍സ് എന്ന പേരിൽ ഫെബ്രുവരി 14 മുതൽ 18 വരെ പ്രത്യേക പരിശോധനയുമായി മോട്ടോര്‍ വാഹന വകുപ്പും എൻഫോഴ്സ്മെന്റും രംഗത്തുണ്ടായിരുന്നു. ട്രാന്‍സ്‌പോര്‍ട്ട് കമീഷണറുടെ നിർദേശത്തെ തുടർന്നായിരുന്നു പരിശോധന. ബുള്ളറ്റുകളിലും മറ്റും സൈലന്‍സറില്‍ ഭേദഗതിവരുത്തി ജനങ്ങള്‍ക്ക് അരോചകമാകുന്ന വിധത്തില്‍ അമിത ശബ്ദത്തില്‍ യുവാക്കള്‍ നടത്തുന്ന അഭ്യാസ പ്രകടനങ്ങൾക്കെതിരെ പരാതി ശക്തമായ സാഹചര്യത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടിയുമായി രംഗത്തിറങ്ങിയത്. ഇടുക്കി ആർ.ടി.ഒയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ 351 കേസുകളിൽനിന്ന് 8,27,750 രൂപ പിഴ ചുമത്തിയപ്പോൾ എൻഫോഴ്സ് മെന്‍റിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 70 കേസുകളിൽനിന്ന് 2,47,000 രൂപ പിഴ ഇട്ടു. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡിന്‍റെ നേതൃത്വത്തില്‍ വിവിധ മേഖലകളിലായി ആറുസംഘങ്ങളാണ് പരിശോധന നടത്തിയത്. എന്‍ഫോഴ്‌സ്‌മെന്‍റ് വിഭാഗത്തിനുപുറമെ ആര്‍.ടി ഓഫിസ്, സബ് ആര്‍.ടി ഓഫിസ് എന്നിവിടങ്ങളിലെ എം.വി.ഐമായും എ.എം.വി.ഐമാരും പരിശോധനയില്‍ പങ്കെടുത്തു. ഇരുചക്ര വാഹനങ്ങള്‍ക്ക് പുറമെ ഫാന്‍സി മോഡലിലുള്ള കാറുകളിലും പരിശോധന ഉണ്ടായിരുന്നു. ഇടുക്കി ആർ.ടി.ഒ ഓഫിസ്, തൊടുപുഴ, ഉടുമ്പൻചോല, വണ്ടിപ്പെരിയാർ എന്നീ നാല് സബ് ആർ.ടി.ഒ ഓഫിസുകളുടെയും നേതൃത്വത്തിലുമായിരുന്നു പരിശോധന. ഹെഡ്‌ലൈറ്റിന് വെളിച്ചം കൂട്ടുക, ഹാന്‍ഡില്‍ ബാര്‍ മാറ്റുക, അനധികൃത രൂപമാറ്റം വരുത്തല്‍ എന്നിവക്കെതിരെയും നടപടിയെടുത്തു. വാഹനങ്ങള്‍ക്ക് പിഴ ചുമത്തുകയും സ്വന്തം ചെലവില്‍ പഴയ പടിയാക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. നിര്‍ദേശം പാലിച്ചില്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുമെന്നും അധികൃതർ പറഞ്ഞു. TDL PARISHODANA മോട്ടോർ വാഹന വകുപ്പിന്‍റെ നേതൃത്വത്തിൽ ഓപറേഷൻ സൈലൻസിന്‍റെ ഭാഗമായി നടന്ന പരിശോധന
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story