Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജില്ലയില്‍ 417...

ജില്ലയില്‍ 417 പേര്‍ക്ക് കൂടി കോവിഡ്

text_fields
bookmark_border
* ടി.പി.ആർ​ 25.03 തൊടുപുഴ: ജില്ലയില്‍ 417പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 25.03 ശതമാനം ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 126 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: തൊടുപുഴ 60, അടിമാലി 25, ആലക്കോട് 2, അറക്കുളം 22, അയ്യപ്പൻകോവിൽ 2, ബൈസൺവാലി 6, ചക്കുപള്ളം 8, ഇടവെട്ടി 9, ഏലപ്പാറ 4, ഇരട്ടയാർ 1, കഞ്ഞിക്കുഴി 8, കാമാക്ഷി 5, കാഞ്ചിയാർ 10, കരിമണ്ണൂർ 5, കരിങ്കുന്നം 6, കരുണാപുരം 8, കട്ടപ്പന 23, കോടിക്കുളം 5, കൊക്കയാർ 2, കൊന്നത്തടി 2, കുടയത്തൂർ 6, കുമാരമംഗലം 20, കുമളി 18, മണക്കാട് 12, മാങ്കുളം 3, മരിയാപുരം 4, മൂന്നാർ 1, മുട്ടം 5, നെടുങ്കണ്ടം 19, പള്ളിവാസൽ 5, പാമ്പാടുംപാറ 5, പീരുമേട് 5, പെരുവന്താനം 10, പുറപ്പുഴ 10, രാജാക്കാട് 5, രാജകുമാരി 3, ഉടുമ്പൻചോല 10, ഉടുമ്പന്നൂർ 7, ഉപ്പുതറ 1, വണ്ടൻമേട് 7, വണ്ടിപ്പെരിയാർ 2, വണ്ണപ്പുറം 7, വാത്തിക്കുടി 14, വെള്ളത്തൂവൽ 11, വെള്ളിയാമറ്റം 6. വൈസ് ചാൻസലർ കോളജ് സന്ദർശിക്കും തൊടുപുഴ: എം.ജി സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഡോ. സാബു തോമസ് തിങ്കളാഴ്ച നാടുകാണി ട്രൈബൽ ആർട്‌സ് ആൻഡ് സയൻസ് കോളജ് സന്ദർശിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കോളജിലെ ഉന്നത വിദ്യാഭ്യാസ പദ്ധതികളുടെയും എൻ.എസ്.എസ് യൂനിറ്റിന്‍റെയും കോളജ് വെബ്‌സൈറ്റിന്‍റെയും ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും. ഐക്യ മലഅരയ മഹാസഭയുടെ വിദ്യാഭ്യാസ ഏജൻസിയായ മലഅരയ എജുക്കേഷണൽ ട്രസ്റ്റിന് കീഴിലുള്ള കോളജാണ് ഇത്. ബി.എ ഇക്കണോമിക്‌സ്, ബി.എസ്.സി ഫുഡ് സയൻസ് ആൻഡ് ക്വാളിറ്റി കൺട്രോൾ എന്നീ എയിഡഡ് കോഴ്‌സുകളുണ്ട്. വാർത്തസമ്മേളനത്തിൽ ഐക്യ മലഅരയ മഹാസഭ സംസ്ഥാന പ്രസിഡന്‍റ്​ സി.ആർ. ദിലീപ് കുമാർ, ജില്ല പ്രസിഡന്‍റ്​ പി.കെ. ഉണ്ണി, സെക്രട്ടറി എം.കെ. സജി, കോളജ് പ്രിൻസിപ്പൽ ഡോ.സി.കെ. സ്മിത, കവിതരാജൻ എന്നിവർ പ​ങ്കെടുത്തു. കുറ്റക്കാര്‍ക്കെതിരെ നടപടി വേണം -സി.പി.എം തൊടുപുഴ: ഇടവെട്ടി പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നതായി തൊഴിലുറപ്പ് പദ്ധതി ജെ.ഡി.സിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിന്‍റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും പഞ്ചായത്ത് പ്രസിഡന്‍റ്​ രാജിവെക്കണമെന്നും​ സി.പി.എം നേതാക്കള്‍ വാർത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ലോക്കല്‍ സെക്രട്ടറിമാരായ സുബൈര്‍, തോമസ് വര്‍ക്കി, ഇടവെട്ടി ഗ്രാമപഞ്ചായത്ത്​ അംഗങ്ങളായ സുബൈദ അനസ്, സൂസി റോയി എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story