Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2022 5:30 AM IST Updated On
date_range 29 April 2022 5:30 AM ISTഇടുക്കിയിൽ ജലനിരപ്പ് 40.59 ശതമാനം
text_fieldsbookmark_border
ബുധനാഴ്ച 15.637 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു മൂലമറ്റം: ആഭ്യന്തര വൈദ്യുതി ഉൽപാദനം വർധിപ്പിച്ചതോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് താഴ്ന്ന് 2343.7 അടിയിലെത്തി. ഇത് പൂർണസംഭരണ ശേഷിയുടെ 40.59 ശതമാനമാണ്. മഴക്കാലത്ത് ഇടുക്കിയിലെ ജലനിരപ്പ് 95 ശതമാനത്തിലധികം എത്തിയിരുന്നു. 889.09 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ വെള്ളമാണ് നിലവിൽ ഇടുക്കിയിലുള്ളത്. ബുധനാഴ്ച ഇടുക്കി ഡാമിലെ ജലം ഉപയോഗിച്ച് മൂലമറ്റം വൈദ്യുതി നിലയത്തിൽ 15.637 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു. 1.94 ദശലക്ഷം യൂനിറ്റ് ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലം ഡാമിലേക്ക് ഒഴുകിയെത്തി. tdl mltm5 ഇടുക്കി ഡാമിന്‍റെ വൃഷ്ടി പ്രദേശമായ കുളമാവിൽ നിന്നുള്ള ദൃശ്യം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
