Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2021 5:28 AM IST Updated On
date_range 27 Sept 2021 5:28 AM ISTനന്നാകാത്ത റോഡ്; നടുവൊടിക്കുന്ന യാത്ര (ലോക്കൽ പരമ്പര 4)
text_fieldsbookmark_border
ടാറിേങ്ങാ; പൊടിപോലുമില്ല കണ്ടുപിടിക്കാൻ കരാറുകാരും ഉദ്യോഗസ്ഥരും ഒത്തുകളിക്കുന്നതായി പരാതി നെടുങ്കണ്ടം: ഹൈറേഞ്ചിലെങ്ങും കുഴി താണ്ടാതെ വഴികളില്ലാത്ത അവസ്ഥയിലാണ്. വിനോദസഞ്ചാരികളുടേതടക്കം ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന തേക്കടി–മൂന്നാർ സംസ്ഥാന പാതയിലെങ്ങും ചെറുതും വലുതുമായ കുഴികളിലെ വെള്ളക്കെട്ട് ദുരിതം വിതക്കുന്നു. അറ്റകുറ്റപ്പണി പേരിന് മാത്രമായതിനാൽ ടാറിങ് ഒലിച്ചുപോയി. കൊടും വളവുകളും കൊക്കകളും ധാരാളമുള്ള ഭാഗങ്ങളിലും ടാറിങ് പൊളിഞ്ഞ് വൻ കുഴികളാണ്. സംസ്ഥാന, പൊതുമരാമത്ത്, ഗ്രാമീണ റോഡുകളിൽ ഓടയില്ലാത്തതും പ്രശ്നമാണ്. ഗ്രാമീണ റോഡുകളുടെ സംരക്ഷണ ഭിത്തി പലയിടത്തും ഇടിഞ്ഞിട്ടുണ്ട്. എഴുകുംവയൽ-തൂവൽ പത്തുവളവ് റോഡ് തകർന്നിട്ട് നാളേറെയായി. എഴുകുംവയൽ സ്കൂൾ, തീർഥാടന കേന്ദ്രമായ എഴുകുംവയൽ കുരിശുമല, തൂവൽ വെള്ളച്ചാട്ടം, പത്തുവളവ് തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള ആയിരക്കണക്കിനാളുകൾ ആശ്രയിക്കുന്ന റോഡാണ് തകർന്നത്. റോഡ് പൊതുമരാമത്ത് ഏറ്റെടുക്കണമെന്ന ആവശ്യം ചെവിക്കൊണ്ടിട്ടില്ല. നെടുങ്കണ്ടം- ചക്കക്കാനം, പാമ്പാടുംപാറ- മന്നാക്കുടി തോവാള, ബാലഗ്രാം- നിർമലാപുരം- അന്യാർതൊളു, മുണ്ടിയെരുമ- ഉടുമ്പൻചോല, ചേമ്പളം- ഇരട്ടയാർ, കരുണാപുരം- കമ്പംമെട്ട്്് തുടങ്ങിയ റോഡുകളിൽ കാൽനടപോലും അസാധ്യമായി. വീതി എട്ട് മീറ്ററാണെങ്കിലും അറ്റകുറ്റപ്പണി നടത്താത്തതിനാൽ പലഭാഗത്തും നാലും അഞ്ചും മീറ്ററായി ചുരുങ്ങിയ റോഡുകളുമുണ്ട്. പ്രതിഷേധം ശക്തമാകുമ്പോൾ പേരിന് അറ്റകുറ്റപ്പണി നടത്തുകയും തൊട്ടടുത്ത മഴയിൽ കുണ്ടും കുഴിയുമാകുന്നതുമാണ് പല റോഡുകളുടെയും അവസ്ഥ. കരാറുകാരും ഉദ്യോഗസ്ഥരും ഒത്തുകളിക്കുന്നതാണ് റോഡ് തകരാൻ കാരണമെന്നാണ് ആക്ഷേപം. ------- ടിപ്പർ തകർക്കുന്ന റോഡുകൾ നെടുങ്കണ്ടം പഞ്ചായത്തിലെ കൗന്തി- അമ്പിളിയമ്മൻകാനം- സുപ്രൻപടി റോഡ് നിർമിച്ച് രണ്ടുമാസത്തിനകം തകർന്നു. ആയിരത്തിലധികം കുടുംബങ്ങൾ താമസിക്കുന്ന നെടുങ്കണ്ടം കട്ടക്കാല, മൈനർ സിറ്റി, ഉമ്മാക്കട തുടങ്ങിയ സ്ഥലങ്ങളിൽ റോഡ് അറ്റകുറ്റപ്പണി നടത്തിയിട്ട് പതിറ്റാണ്ടുകളായി. ഇളകിക്കിടക്കുന്ന മെറ്റലിലും ചരലിലും തെന്നി ഇരുചക്ര വാഹന യാത്രികർ വീഴുന്നത്് പതിവാണ്. അഞ്ചുവർഷമായി അറ്റകുറ്റപ്പണി നടത്താത്തതാണ് പാമ്പാടുംപാറ- മന്നാക്കുടി വലിയതോവാള റോഡ്. ഏതാനും ഭാഗത്ത് മാത്രമാണ് ടാർ. ഈ റോഡിലൂടെയാണ് രാമക്കൽമേട് ടൂറിസം കേന്ദ്രം, മുണ്ടിയെരുമയിലെ സ്കൂൾ, ആശുപത്രി, വില്ലേജ് ഓഫിസ് എന്നിവിടങ്ങളിലേക്കുള്ളവർ സഞ്ചരിക്കുന്നത്. അമിത ഭാരം കയറ്റുന്ന തടിലോറികളും ടിപ്പറുകളുമാണ് പല റോഡുകളും നശിക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. അറ്റകുറ്റപ്പണി പലതും വഴിപാടായതല്ലാതെ പൊതുജനങ്ങൾക്ക് പ്രേയാജനം കിട്ടിയിട്ടില്ല. (തുടരും) ------------ TDL chembalam ചേമ്പളം-വലിയതോവാള റോഡിലെ വെള്ളക്കെട്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story