Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപ്രതിഷേധം ശക്തമായി; ...

പ്രതിഷേധം ശക്തമായി; മലങ്കര ജലാശയത്തിലെ ജലനിരപ്പ് 39.5 മീറ്ററിന് മുകളിൽ നിലനിർത്താൻ നടപടി

text_fields
bookmark_border
മുട്ടം: മൂവാറ്റുപുഴയിലെ പ്രളയസാധ്യത കണക്കിലെടുത്ത് താഴ്ത്തിയ മലങ്കര ജലാശയത്തിലെ ജലനിരപ്പ് ഉയർത്താൻ നടപടിയായി. 40 മീറ്ററിന് മുകളിലായിരുന്ന ജലനിരപ്പ് മഴ ശക്തമായതോടെ താഴ്ത്തി 38 മീറ്ററിലെത്തിച്ചതോടെ അനവധി കുടിവെള്ള ശ്രോതസ്സുകൾ വറ്റിവരണ്ടിരുന്നു. ജല വകുപ്പി‍ൻെറയും അല്ലാത്തതുമായ അനവധി കുടിവെള്ള ശ്രോതസ്സുകളാണ് വരൾച്ചയുടെ വക്കിലെത്തിയത്​. ഇത് ഏറെ പ്രതിഷേധങ്ങൾക്ക് കാരണമാവുകയും മുട്ടം പഞ്ചായത്ത് ഭരണസമിതി ഉൾപ്പെടെ വിഷയത്തിൽ ഇടപെടുകയും ചെയ്തിരുന്നു. കൂടാതെ ജില്ല ജയിൽ അധികൃതരും വിവിധ തലങ്ങളിൽ പരാതി നൽകിയിരുന്നു. പരാതികൾ ശക്തമായതോടെ 39.5 മീറ്ററിൽ ജലനിരപ്പ് താഴാതെ നിർത്താൻ തീരുമാനിക്കുകയായിരുന്നു. മുൻ വർഷങ്ങളിൽ മഴക്കാലത്ത് മൂവാറ്റുപുഴയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറിയിരുന്നു. ഇതിനൊപ്പം മലങ്കര ഡാമിലെ ഷട്ടറുകൾ കൂടി ഉയർത്തിയതോടെ അനവധി വീടുകൾ വെള്ളത്തിലാവുകയും ചെയ്തിരുന്നു. തുടർന്ന് മൂവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽനാട‍ന്‍റെ നേതൃത്വത്തിൽ വകുപ്പ് മേധാവികളുടെ യോഗം ചേർന്ന് മഴക്കാലത്ത് മലങ്കര ഡാമിലെ ജലനിരപ്പ് താഴ്ത്തി ക്രമീകരിക്കാൻ തീരുമാനിച്ചിരുന്നു. ഇതാണ്​ തിരിച്ചടിയായത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story