Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:28 AM IST Updated On
date_range 24 March 2022 5:28 AM ISTകരുണാപുരം പഞ്ചായത്തിന് 39.13 കോടിയുടെ ബജറ്റ്
text_fieldsbookmark_border
നെടുങ്കണ്ടം: കരുണാപുരം പഞ്ചായത്തില്‍ 39,13,28,410 രൂപ വരവും 38,09,54,050 ചെലവും 1,03,74,360 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്‍റ് ഇ.ആര്‍. ബിനു അവതരിപ്പിച്ചു. കാര്‍ഷിക മേഖല, ക്ഷീരവികസനം, പശ്ചാത്തല സൗകര്യവികസനം, തെരുവുവിളക്ക് പരിപാലനം, പാലിയേറ്റിവ് കെയര്‍, ഭക്ഷ്യസുരക്ഷ, മൃഗസംരക്ഷണം, വനിത-ശിശുവികസനം, സാമൂഹിക സുരക്ഷ, ആസ്തികളുടെ സംരക്ഷണം, കുടിവെള്ള പദ്ധതികള്‍ തുടങ്ങിയവക്ക് ഊന്നൽ നൽകുന്നതാണ് ബജറ്റ്. കുടിവെള്ള പദ്ധതികള്‍ക്കായി 24,97,500 രൂപ വകയിരുത്തി. ലൈഫ് ഭവനപദ്ധതിയില്‍ 75 വീടുകള്‍ നല്‍കാൻ മൂന്നുകോടി, കൂട്ടാര്‍ ഷോപ്പിങ് കോംപ്ലക്‌സ് നിർമാണത്തിന് 33.30 ലക്ഷം എന്നിങ്ങനെ നീക്കിവെച്ചു. ഉൽപാദന മേഖലയില്‍ 49,57,200 രൂപ വകയിരുത്തി. കാര്‍ഷിക മേഖലയുടെ ഉന്നമനത്തിന് 49.57 ലക്ഷം, മത്സ്യകൃഷി വ്യാപിപ്പിക്കാൻ അഞ്ച് ലക്ഷം, മൃഗസംരക്ഷണത്തിന് ഒമ്പതുലക്ഷം, ആരോഗ്യ മേഖലക്ക് 33.53 ലക്ഷം, ഭിന്നശേഷിക്കാരുടെയും കുട്ടികളുടെയും ക്ഷേമത്തിന് 10.53 ലക്ഷം, വനിതകളുടെ ക്ഷേമത്തിന് 21.07 ലക്ഷം, അനിവാര്യ പദ്ധതികള്‍ക്ക് 88 ലക്ഷം, പട്ടികജാതി ക്ഷേമത്തിന് 45 ലക്ഷം, ശുചിത്വപരിപാലനത്തിന് 24.97 ലക്ഷം എന്നിങ്ങനെയാണ് ബജറ്റ് വിഹിതം. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മിനി പ്രിന്‍സ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി കെ.ആര്‍. റെസീന, അസി. സെക്രട്ടറി രേഖ ടി. സോമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story