Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightലൈഫ്​ മിഷൻ; ആദ്യഘട്ട...

ലൈഫ്​ മിഷൻ; ആദ്യഘട്ട ഗുണഭോക്തൃപട്ടികയിൽ 38,730 പേർ

text_fields
bookmark_border
p2 lead.. അന്തിമ പട്ടിക ഏപ്രിൽ 30നകം പുറത്തിറക്കും തൊടുപുഴ: ലൈഫ് മിഷന്റെ ആദ്യഘട്ട പരിശോധന ജില്ലയിൽ പൂർത്തിയായപ്പോൾ ഗുണഭോക്തൃ പട്ടികയിലുൾപ്പെട്ടത് 38,730 പേർ. രണ്ടാംഘട്ടമായ സൂപ്പർ പരിശോധന പൂർത്തിയാക്കി അന്തിമ ഗുണഭോക്തൃ പട്ടിക ഏപ്രിൽ 30നകം പുറത്തിറക്കും. ആകെ 56,779 അപേക്ഷയാണ് ഓൺലൈനിൽ ലഭിച്ചത്. ഇതിൽ 43,852 പേർ ഭൂമിയുള്ള ഭവനരഹിതരും 12,921 പേർ ഭൂരഹിതരായ ഭവനരഹിതരുമാണ്. ഇതിൽ സർക്കാർ ഉദ്യോഗസ്ഥർ ഗുണഭോക്താക്കളുടെ താമസ സ്ഥലങ്ങളിലെത്തി നടത്തിയ പരിശോധനയിലാണ് 38,730 കുടുംബം അർഹരാണെന്ന് കണ്ടെത്തിയത്. എന്നാൽ, ഒരുവാർഡിൽ അപേക്ഷകരുടെ 40 ശതമാനത്തിൽ കൂടുതൽ ഗുണഭോക്താക്കൾ ഉണ്ടാകരുതെന്നാണ് സർക്കാർ നിർദേശം. ഇത്തരം വാർഡുകൾ കേന്ദ്രീകരിച്ചാണ് സൂപ്പർ പരിശോധന നടത്തുന്നത്. ഇതിന്​ പ്രത്യേകം സർക്കാർ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഏപ്രിൽ 30ന് പട്ടിക പ്രസിദ്ധീകരിക്കും. തുടർന്ന് ബ്ലോക്ക്​-ജില്ല തലങ്ങളിൽ പരാതികൾ സ്വീകരിക്കും. ഗ്രാമസഭയുടെ അംഗീകാരം നേടിയശേഷം പഞ്ചായത്ത് സമിതികൾ പട്ടികക്ക്​ അന്തിമ അംഗീകാരം നൽകും. നേരത്തേ തദ്ദേശ വികസനവകുപ്പും കൃഷിവകുപ്പും തമ്മിലടി കാരണം അപേക്ഷകളുടെ പരിശോധന വൈകിയിരുന്നു. പിന്നീട് സർക്കാറിന്റെ ഇടപെടലിനെത്തുടർന്നാണ് പരിശോധന നടപടി വേഗത്തിലാക്കിയത്. ----- ലൈഫ് മിഷൻ ജില്ലയിൽ ---------------------------------- ആകെ അപേക്ഷകർ -56,779 വീടില്ലാത്ത അപേക്ഷകർ -43,852 വീടും ഭൂമിയും ഇല്ലാത്തവർ -12,921 ആദ്യഘട്ട ഗുണഭോക്തൃ പട്ടിക അർഹരായവർ ആകെ -38,730 വീടില്ലാത്തവർ -27,001 വീടും ഭൂമിയും ഇല്ലാത്തവർ -11,729 ------- p4 leadddd ഇടുക്കി പാക്കേജ് പദ്ധതി രൂപവത്​കരണം; മുൻതൂക്കം പശ്ചാത്തല-വിദ്യാഭ്യാസ മേഖലക്ക് ജനങ്ങള്‍ക്ക് നേരിട്ട് ഉപയോഗപ്രദമായ പദ്ധതികള്‍ക്ക് പാക്കേജില്‍ മുന്‍തൂക്കം തൊടുപുഴ: ഇടുക്കി പാക്കേജിന്റെ ഭാഗമായി സംസ്ഥാന ബജറ്റില്‍ അനുവദിച്ച 75 കോടിക്ക് 2022-23 സാമ്പത്തിക വര്‍ഷത്തിൽ ഏറ്റെടുത്ത് നടപ്പാക്കാന്‍ കഴിയുന്ന പദ്ധതികൾ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നു. വിവിധ പദ്ധതികള്‍ക്ക് പുറമെയാണ് ജില്ലക്കുമാത്രമായി 75 കോടി രൂപ അനുവദിച്ചത്. പശ്ചാത്തലവികസനം, വിദ്യാഭ്യാസം, ഉൽപാദനം, സേവനം തുടങ്ങിയ മേഖലകളില്‍ കൃത്യമായ ഗുണഫലം ലഭിക്കുന്നതും ജനങ്ങള്‍ക്ക് നേരിട്ട് ഉപയോഗപ്രദവുമായ പദ്ധതികള്‍ക്കാണ് പാക്കേജില്‍ മുന്‍തൂക്കം നൽകുന്നത്. ജില്ലയില്‍ ഹൃദ്രോഗ ചികിത്സക്കാവശ്യമായ സൗകര്യങ്ങള്‍ കുറവാണെന്ന് യോഗം വിലയിരുത്തി. ഇന്റര്‍നെറ്റ് കവറേജ്, പൊതുവിദ്യാലയങ്ങള്‍ക്ക് അടിസ്ഥാന സൗകര്യം, ജീവനക്കാര്‍ക്ക് ഹോസ്റ്റല്‍ സൗകര്യം, ആയുര്‍വേദത്തില്‍ ആരോഗ്യ ടൂറിസം, മോഡല്‍ വാട്ടര്‍ഷെഡ് പഞ്ചായത്ത്, ഭക്ഷ്യപരിശോധന ലാബ്, മറയൂര്‍ ശര്‍ക്കര പാക്കിങ്​ യൂനിറ്റും മോഡല്‍ പ്രൊഡക്ഷന്‍ യൂനിറ്റും ക്ഷീരമേഖലയില്‍ ചില്ലിങ്​ മെഷീന്‍, ട്രെയിനിങ്​ സെന്റര്‍, ക്ഷീരസംഘങ്ങള്‍ക്ക് വാഹന സൗകര്യം, ഹോമിയോപ്പതി ഹോര്‍മോണ്‍ അനലൈസര്‍ എന്നിവ സംബന്ധിച്ച് നടപ്പുവര്‍ഷം പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന പദ്ധതികളെക്കുറിച്ച നിര്‍ദേശങ്ങളും രൂപരേഖയും യോഗത്തില്‍ അവതരിപ്പിച്ചു. ജില്ല ആസൂത്രണ സമിതി ഉന്നതതല യോഗത്തിൽ സംസ്ഥാന ആസൂത്രണ ബോര്‍ഡ്​ അംഗം ഡോ.ആര്‍. രാംകുമാര്‍, ആസൂത്രണ ബോര്‍ഡ് കൃഷി വിഭാഗം മേധാവി എസ്.എസ്. നാഗേഷ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്, ജില്ല വികസന കമീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ജില്ല പ്ലാനിങ്​ ഓഫിസര്‍ ഡോ. സാബു വര്‍ഗീസ്, നവകേരള മിഷന്‍ കോഓഡിനേറ്റര്‍മാര്‍, ജില്ലതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story