Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightബന്ധുവി​െൻറ...

ബന്ധുവി​െൻറ ഫേസ്​ബുക്ക്​​ അക്കൗണ്ട്​ വഴി യുവാവി​െൻറ 37,000 രൂപ തട്ടിയെടുത്തു

text_fields
bookmark_border
ബന്ധുവി​ൻെറ ഫേസ്​ബുക്ക്​​ അക്കൗണ്ട്​ വഴി യുവാവി​ൻെറ 37,000 രൂപ തട്ടിയെടുത്തു ചെറുതോണി: ബന്ധുവി​ൻെറ പേരിൽ വ്യാജ ഫേസ്​ബുക്ക്​, വാട്​സ്​ആപ്​ അക്കൗണ്ടുകൾ ഉണ്ടാക്കി പണം തട്ടിയതായി പരാതി. വാഴത്തോപ്പ് പാറക്കുളങ്ങരയില്‍ ജോമറ്റി‍ൻെറ 37,000 രൂപയാണ് നഷ്​ടപ്പെട്ടത്​. പാലക്കാടുള്ള ബന്ധു ഷാജന്‍ മാത്യുവി​ൻെറ അക്കൗണ്ട് ഹൈജാക്ക് ചെയ്താണ് പണം ആവശ്യപ്പെട്ടത്. ഷാജ​ൻെറ സുഹൃത്ത് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്നും അടിയന്തരമായി 50,000 രൂപ വേണമെന്നും ആവശ്യപ്പെട്ടാണ് ജോമെറ്റിന് സന്ദേശം വന്നത്. ഇരുവരും മുമ്പ് പണമിടപാട്​ നടത്താറുള്ളതിനാലും ഒരു ഡോക്ടറുടെ അക്കൗണ്ട് നമ്പര്‍ പണമയക്കാന്‍ നല്‍കിയതിനാലും ജോമെറ്റിന്​ സംശയം തോന്നിയില്ല. സന്ദേശം അയച്ചയാൾ അക്കൗണ്ട് നമ്പര്‍ ഉറപ്പാക്കാൻ ജോമെറ്റി‍ൻെറ അക്കൗണ്ടിലേക്ക് ഒരുരൂപ അയച്ചു. കിട്ടിയെന്ന് ബോധ്യപ്പെട്ടശേഷം ജോമെറ്റ് ആദ്യം 15,000 രൂപയും പിന്നീട് 22,000 രൂപയും കൈമാറി. പിന്നീട് ബന്ധുവിനെ വിളിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലായത്. ഷാജ‍​ൻെറ ഫേസ്​ബുക്ക്​ സുഹൃത്തുക്കള്‍ക്കെല്ലാം ഇത്തരത്തില്‍ സന്ദേശം അയച്ചെങ്കിലും ജോമറ്റ് മാത്രമേ പണം അയച്ചുള്ളു. പണമയക്കാന്‍ നല്‍കിയ ഫോണില്‍ ബന്ധപ്പെടുമ്പോള്‍ ഫോണെടുത്തിരുന്നു. രണ്ടാംതീയതിയാണ് പണം നഷ്​ടപ്പെട്ടത്. ആറാം തീയതിവരെ ഫോണ്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതു സംബന്ധിച്ച് സൈബര്‍ സെല്ലില്‍ പരാതി നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story