Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകട്ടപ്പന നഗരസഭയിൽ...

കട്ടപ്പന നഗരസഭയിൽ അനധികൃത നിയമനമെന്ന്; 37 പേർക്ക് ഓംബുഡ്​സ്മാൻ നോട്ടീസ്

text_fields
bookmark_border
നഗരസഭയിലെ താൽക്കാലിക ജീവനക്കാരനെ ഇല്ലാത്ത തസ്തിക സൃഷ്ടിച്ച് നിയമിച്ചെന്ന് ബി.ജെ.പി അംഗമാണ് പരാതി നൽകിയത് കട്ടപ്പന: കട്ടപ്പന നഗരസഭയിൽ താൽക്കാലിക ജീവനക്കാരനെ നിയമിച്ചത് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന ഒരു കൗൺസിലറുടെ പരാതിയിൽ ഉദ്യോഗസ്ഥരും കൗൺസിലർമാരുമടക്കം 37 പേർക്ക് ഓംബുഡ്​സ്മാൻ നോട്ടീസ് നൽകി. നഗരസഭയിലെ താൽക്കാലിക ജീവനക്കാരനായിരുന്ന വിനീഷ് ജേക്കബിനെ ഇല്ലാത്ത തസ്തിക സൃഷ്ടിച്ച് നിയമിക്കാൻ കൗൺസിൽ യോഗത്തിലെടുത്ത തീരുമാനത്തിൽ ഒപ്പിട്ട ഭരണ-പ്രതിപക്ഷ അംഗങ്ങൾക്കും മുൻ സെക്രട്ടറി, മുൻ ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എന്നിവർക്കുമാണ് നോട്ടീസ് ലഭിച്ചത്. ബി.ജെ.പി അംഗം തങ്കച്ചൻ പുരയിടമാണ് പരാതി നൽകിയത്. നഗരസഭ സെക്രട്ടറിയെ 38ാം എതിർകക്ഷിയായി കേസിൽ കക്ഷിചേർക്കാനും പത്രികയുടെ പകർപ്പ് പരാതിക്കാരന് നൽകാനും ഓംബുഡ്​സ്മാൻ നിർദേശിച്ചു. തുടർ നടപടികൾക്ക്​ നഗരസഭ സെക്രട്ടറിയോട് ഹാജരാകാനും ഉത്തരവിട്ടിട്ടുണ്ട്. കേസിൽ വിശദ വാദം ഈ മാസം 14ന് കേൾക്കും. മുനിസിപ്പൽ ആക്ട് സെക്​ഷൻ 64 പ്രകാരം അനധികൃത നിയമനത്തിന് കൂട്ടുനിന്ന കൗൺസിൽ അംഗങ്ങൾക്കെതിരെ അയോഗ്യത അടക്കം നടപടികൾ സ്വീകരിക്കണമെന്നും ജീവനക്കാരന് ശമ്പളം നൽകിയ ഇനത്തിൽ നഷ്ടമായ ലക്ഷങ്ങൾ തിരിച്ചുപിടിക്കണമെന്നും ആവശ്യപ്പെട്ട് നഗരസഭ സെക്രട്ടറി തദ്ദേശ സ്വയംഭരണ വകുപ്പിന് റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്. നിയമാനുസൃതമായല്ലാതെ ജോലിയിൽ തുടർന്ന വിനീഷിനെ കഴിഞ്ഞ ഒക്ടോബർ 10ന് സെക്രട്ടറി ഇരിപ്പിടത്തിൽനിന്ന്​ ബലമായി പുറത്താക്കിയത് വലിയ വിവാദമായിരുന്നു. സെക്രട്ടറി തന്നെ മർദി​ച്ചെന്ന് വീനിഷ് ആരോപണവും ഉന്നയിച്ചിരുന്നു. എന്നാൽ, അനധികൃതമായി നഗരസഭ ആരോഗ്യ വിഭാഗത്തിൽ ജോലി ചെയ്തയാളെ പുറത്താക്കുക മാത്രമാണ് താൻ ചെയ്തതെന്ന് സെക്രട്ടറി വ്യക്തമാക്കിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story