Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2021 5:28 AM IST Updated On
date_range 7 Nov 2021 5:28 AM ISTമൂന്നാറിനെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിന് 37 വർഷം
text_fieldsbookmark_border
* മരിച്ച കുട്ടികളുടെ ഒാർമയിൽ ബന്ധുക്കളെത്തും മൂന്നാർ: കൗതുകം കലശലായതോടെ ക്ലാസ് വിട്ടിറങ്ങിയ 14 കുരുന്നുകൾ ആട്ടുപാലം തകർന്ന് മരിച്ച ദുരന്തം നടന്നിട്ട് ഞായറാഴ്ച 37 വർഷം. ഹെലികോപ്ടർ കാണാനിറങ്ങിയ പഴയ മൂന്നാറിലെ സർക്കാർ സ്കൂളിലെ കുട്ടികളാണ് 1984 നവംബർ ഏഴിന് ആട്ടുപാലത്തിൽനിന്ന് പുഴയിൽ വീണത്. മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ മക്കൾക്കുണ്ടായ ദുരന്തത്തിൻെറ ദുഃഖം പേറി ആട്ടുപാലത്തിന് സമീപം നാട്ടുകാർ അനുസ്മരണം നടത്തും. അന്ന് സ്ഥാപിച്ച സ്മാരകഫലകത്തിന് മുന്നിലാണ് ചടങ്ങ്. പതിവില്ലാതെ ഹൈറേഞ്ച് ക്ലബിൻെറ മൈതാനത്ത് ഇറങ്ങാൻ ശ്രമിച്ച ഹെലികോപ്ടർ കാണാൻ ഓടിക്കൂടിയ സ്കൂൾ വിദ്യാർഥികളാണ് അപകടത്തിൽപെട്ടത്. ആകാശത്ത് വട്ടമിട്ട് പറക്കുന്ന ഹെലികോപ്ടർ ഗ്രൗണ്ടിൽ ഇറങ്ങുമെന്ന സൂചന ലഭിച്ചതോടെ കൂട്ടികൾ കൂട്ടമായി പാലത്തിലേക്ക് കയറി. അമിതഭാരം താങ്ങാനാവാതെ തൂക്കുപാലം തകർന്ന് കുട്ടികൾ പുഴയിൽ വീണു. ഓടിയെത്തിയ നാട്ടുകാരും അധ്യാപകരും ചേർന്ന് കുറെയേറെ കുട്ടികളെ രക്ഷപ്പെടുത്തിയെങ്കിലും 14 കുരുന്നുകൾ മരണക്കയത്തിൽ ആണ്ടുപോയിരുന്നു. മൂന്നാറിലുണ്ടായ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായിരുന്നു അത്. പിന്നീട് പാലം പുതുക്കിപ്പണിതെങ്കിലും വീണ്ടും തകർന്നു. പാലത്തിന് സമീപം കുട്ടികളുടെ പേരെഴുതിയ ഫലകവും സ്ഥാപിച്ചു. ഓരോ വാർഷികത്തിനും കുടുംബാംഗങ്ങൾ ഇവിടെയെത്തി പ്രാർഥന നടത്തും. ഇത്തവണയും അവരെല്ലാവരും ഒത്തുകൂടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story