Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2021 5:29 AM IST Updated On
date_range 6 Feb 2021 5:29 AM ISTജില്ലയിലെ 36 സ്‌കൂളുകളില്‍ ജലപരിശോധന ലാബ്
text_fieldsbookmark_border
* 46.29 ലക്ഷം രൂപ അനുവദിച്ചു, ഫണ്ട് എം.എൽ.എമാർ നൽകും തൊടുപുഴ: ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ 36 ഹയര്‍ സെക്കൻഡറി സ്‌കൂളുകളില്‍ ജലഗുണനിലവാര പരിശോധന ലാബുകള്‍ സ്ഥാപിക്കുന്നതിന് 46.29 ലക്ഷം രൂപയുടെ പദ്ധതികള്‍ക്ക് ജില്ല കലക്ടർ ഭരണാനുമതി നല്‍കി. ഹരിതകേരളത്തിൻെറ ജല സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് എല്ലാ ഗ്രാമപഞ്ചായത്തുകളിലെയും ഹയര്‍ സെക്കൻഡറി സ്‌കൂളുകളില്‍ എം.എൽ.എമാരുടെ സഹായത്തോടെ ലാബുകള്‍ തുറക്കുന്നത്. ജില്ലയിലെ അഞ്ച് എം.എൽ.എമാരുടെയും പ്രത്യേക വികസന നിധിയില്‍ നിന്ന് തുക ചെലവിടുന്നതിനാണ് അനുമതി. ഇടുക്കി മണ്ഡലത്തില്‍ റോഷി അഗസ്റ്റിൻ എം.എൽ.എയുടെ ഫണ്ടില്‍നിന്ന് 12,50,000 രൂപ, പീരുമേട്ടില്‍ ഇ.എസ് ബിജിമോള്‍ 7,50,000രൂപ, ഉടുമ്പഞ്ചോലയില്‍ മന്ത്രി എം.എം മണി 11,25,000 രൂപ, പി.ജെ. ജോസഫ് 7,54,000രൂപ, ദേവികുളത്ത് എസ്.രാജേന്ദ്രന്‍ 9 ലക്ഷം രൂപ എന്നിങ്ങനെയാണ് തുക വിനിയോഗിക്കുക. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ െഡവലപ്‌മൻെറ് കോര്‍പറേഷനാണ് ജലലാബുകള്‍ നിര്‍മിക്കുക. ഇവയുടെ നിര്‍മാണം താമസിയാതെ ആരംഭിക്കുമെന്ന് ഹരിതകേരളം ജില്ല കോഓഡിനേറ്റര്‍ ഡോ. ജി.എസ് മധു അറിയിച്ചു. ഹയര്‍ സെക്കൻഡറി സ്‌കൂളുകളിലെ രസതന്ത്രം അധ്യാപകര്‍ക്കായിരിക്കും ലാബുകളുടെ മുഖ്യ ചുമതല. ഇവർക്ക് ജലപരിശോധനയില്‍ പരിശീലനം നല്‍കും. പഞ്ചായത്തില്‍ ഒരു ഹയര്‍ സെക്കൻഡറി സ്‌കൂളിലെങ്കിലും ലാബ് ഒരുക്കാനാണ് തുടക്കത്തില്‍ ലക്ഷ്യമിടുന്നത്. മതിൽ നിർമിച്ച് നൽകണം തൊടുപുഴ: പുനർനിർമിച്ച് തരാമെന്ന ഉറപ്പിൽ വഴിക്ക് വീതികൂട്ടാനായി പഞ്ചായത്ത് അംഗത്തിൻെറ നേതൃത്വത്തിൽ പൊളിച്ചുമാറ്റിയ മതിൽ പഞ്ചായത്ത് പുനർ നിർമിച്ച് നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. മതിലിന് ആവശ്യമായ കല്ല് പരാതിക്കാരൻ ലഭ്യമാക്കണമെന്നും ഇതിനായി പരാതിക്കാരൻ തൊഴിലുറപ്പ് കാർഡ് എടുക്കണമെന്നും കമീഷൻ നിർദേശിച്ചു. കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്കിേൻറതാണ് ഉത്തരവ്. തൊടുപുഴ മുതലക്കുടം ചാലംകോട് സ്വദേശി കെ.വി. ശശികുമാർ സമർപ്പിച്ച പരാതിയാണ് തീർപ്പാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story