Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2021 5:29 AM IST Updated On
date_range 21 Jan 2021 5:29 AM ISTജില്ലയില്‍ കോവിഡ് ബാധിതര്‍ 336 LEAD
text_fieldsbookmark_border
പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഏറ്റവും ഉയർന്നത് തൊടുപുഴ: ജില്ലയില്‍ 336 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിലെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന കണക്കാണിത്. രണ്ടാഴ്ചയായി രോഗികളുടെ എണ്ണം ഉയരുകയായിരുന്നു. ജാഗ്രത കുറയുന്നതിൻെറ പ്രശ്നമാണ് ജില്ലയിൽ കേസുകൾ കുതിച്ചുയരുന്നതിന് കാരണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. 322 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. രണ്ട് ആരോഗ്യ പ്രവർത്തകർക്കും ഇതര സംസ്ഥാനക്കാരായ മൂന്ന് പേർക്കും ജില്ലയിൽ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചതിൽ ഉറവിടം വ്യക്തമല്ലാതെ ഒമ്പത് കേസുകളുമുണ്ട്. കേസുകള്‍ പഞ്ചായത്ത് തിരിച്ച് : അടിമാലി -10, ആലക്കോട് -രണ്ട്, അറക്കുളം -അഞ്ച്, അയ്യപ്പന്‍കോവില്‍ -അഞ്ച്, ചക്കുപള്ളം -മൂന്ന്, ഇടവെട്ടി -ഒന്ന്, ഏലപ്പാറ -മൂന്ന്, ഇരട്ടയാര്‍ -ഏഴ്, കഞ്ഞിക്കുഴി -ഒന്ന്, കാമാക്ഷി -ഏഴ്, കാഞ്ചിയാര്‍ -എട്ട്, കാന്തല്ലൂർ -ഒന്ന്, കരിമണ്ണൂര്‍ -നാല്, കരിങ്കുന്നം -രണ്ട്, കരുണാപുരം -20, കട്ടപ്പന -29, കൊക്കയാര്‍ -24, കൊന്നത്തടി -ആറ്, കുടയത്തൂർ -ഒമ്പത്, കുമാരമംഗലം -14, കുമളി -രണ്ട്, മണക്കാട് -നാല്, മറയൂർ -അഞ്ച്, മരിയാപുരം -മൂന്ന്, മൂന്നാര്‍ -ഒന്ന്, മുട്ടം -മൂന്ന്, നെടുങ്കണ്ടം -57, പള്ളിവാസല്‍ -ഒന്ന്, പാമ്പാടുംപാറ -രണ്ട്, പീരുമേട് -മൂന്ന്, പെരുവന്താനം -ആറ്, പുറപ്പുഴ -ആറ്, രാജാക്കാട് -എട്ട്, രാജകുമാരി -രണ്ട്, ശാന്തന്‍പാറ -ഒന്ന്, തൊടുപുഴ -15 ഉടുമ്പഞ്ചോല -ഒന്ന്, ഉടുമ്പന്നൂര്‍ -ഒന്ന്, ഉപ്പുതറ -ഏഴ്, വണ്ടന്‍മേട് -13 വണ്ടിപ്പെരിയാർ -മൂന്ന്, വണ്ണപ്പുറം -ആറ്, വാത്തിക്കുടി -എട്ട്, വാഴത്തോപ്പ് -മൂന്ന്, വെള്ളത്തൂവല്‍ -ഒമ്പത്, വെള്ളിയാമറ്റം -അഞ്ച്. ഉറവിടം വ്യക്തമല്ലാത്തവ ഒമ്പത് : വാത്തിക്കുടി സ്വദേശിനി (23), ഇടവെട്ടി സ്വദേശി (34), നെടുങ്കണ്ടം സ്വദേശിനി (42), കുമാരമംഗലം സ്വദേശി (41), എലപ്പാറ സ്വദേശി (45), കൊക്കയാർ സ്വദേശി (30), കുമളി സ്വദേശിനി (26), പെരുവന്താനം സ്വദേശികളായ രണ്ടുപേർ. യു.ഡി.എഫ് ധർണ 23ന് തൊടുപുഴ: കേന്ദ്ര -സംസ്ഥാന സർക്കാറുകളുടെ ജനേദ്രാഹ നയങ്ങൾക്കെതിരെ 23ന് യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ധർണ നടത്തും. കേന്ദ്രസർക്കാറിൻെറ കാർഷിക നിയമങ്ങൾ പിൻവലിക്കുക, വാളയാർ പെൺകുട്ടികൾക്ക് നീതിഉറപ്പാക്കുക, ഭൂപതിവ് ചട്ടങ്ങൾ ഭേദഗതിചെയ്യുക, അർഹതപ്പെട്ടവർക്കെല്ലാം പട്ടയം നൽകുക, കൈവശഭൂമിയിലെ കൃഷിദേഹണ്ഡങ്ങൾ നശിപ്പിക്കുന്നത് അവസാനിപ്പിക്കുക.സർക്കാറിൻെറ അഴിമതിയും പി.എസ്.സി നിയമന അട്ടിമറിയും സി.ബി.ഐ അന്വേഷിക്കുക, മുൻ ബജറ്റ് വാഗ്ദാനങ്ങൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. തൊടുപുഴയിൽ പി.ജെ. ജോസഫ് എം.എൽ.എ, അടിമാലിയിൽ എ.കെ. മണി, നെടുങ്കണ്ടത്ത് മുസ്ലിംലീഗ് ജില്ല ജനറൽ സെക്രട്ടറി പി.എം. അബ്ബാസ്, കട്ടപ്പനയിൽ അഡ്വ. ഇ.എം. ആഗസതി, ഏലപ്പാറയിൽ ആർ.എസ്.പി ജില്ല സെക്രട്ടറി ജി. ബേബി എന്നിവർ ധർണ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story