Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമറയൂര്‍ 33 കെ.വി സബ്​...

മറയൂര്‍ 33 കെ.വി സബ്​ സ്​റ്റേഷൻ നാടിന് സമര്‍പ്പിച്ചു

text_fields
bookmark_border
മറയൂർ: വൈദ്യുതി തടസ്സത്തിന്​​ പരിഹാരമായി മറയൂരില്‍ 33 കെ.വി സബ്​ സ്​റ്റേഷൻ ഉദ്ഘാടനം വിഡിയോ കോണ്‍ഫറന്‍സിലൂടെ മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. ഗുണമേന്മയുള്ള വൈദ്യുതി കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യുകയാണ് വൈദ്യുതി ബോര്‍ഡി​ൻെറ ലക്ഷ്യമെന്ന് സബ്​ സ്​റ്റേഷ​ൻെറ ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി പറഞ്ഞു. മറയൂരില്‍ 19.25 കോടി ചെലവിട്ടാണ്​ വൈദ്യുതി സബ്സ്​റ്റേഷന്‍ നിര്‍മിച്ചത്. തേയിലത്തോട്ടത്തിലൂ​െടയും വനമേഖലകളിലൂടെയുമുള്ള വൈദ്യുതി വിതരണം മറയൂര്‍, കാന്തല്ലൂര്‍, വട്ടവട മേഖലയില്‍ വോള്‍ട്ടേജ് ക്ഷാമവും വൈദ്യുതി തടസ്സവും സൃഷ്​ടിച്ചിരുന്നു. വ്യവസായിക അടിസ്ഥാനത്തിലുള്ള സംരംഭങ്ങള്‍ക്ക് വൈദ്യുതി തടസ്സം പ്രതിസന്ധിയായിരുന്നു. എം.എം. മണി എം.എല്‍.എ പ്രാദേശിക ഉദ്ഘാടനം നിര്‍വഹിച്ചു. എ.രാജ എം.എല്‍.എ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. മറയൂര്‍ പഞ്ചായത്ത് പ്രസിഡൻറ്​ ഉഷ ഹെന്‍ട്രി ജോസഫ്, കാന്തല്ലൂര്‍ പഞ്ചായത്ത് പ്രസിഡൻറ്​ പി.ടി. മോഹന്‍ദാസ്, ജില്ല പഞ്ചായത്ത് അംഗം സി.രാജേന്ദ്രന്‍,ബ്ലോക്ക് അംഗം വിജയ് കാളിദാസ് തുടങ്ങിയവര്‍ പങ്കെടുത്തു. --------------- ​TDL MARAYOOR മറയൂര്‍ 33 കെ.വി സ്ബ് സ്​റ്റേഷ​ൻെറ പ്രാദേശിക ഉദ്ഘാടനം എം.എം. മണി എം.എല്‍.എ നിര്‍വഹിക്കുന്നു ------------------------- കേന്ദ്രീകൃത ഓക്‌സിജന്‍ വിതരണശൃംഖല തൊടുപുഴ: ജില്ല ആശുപത്രിയില്‍ സ്ഥാപിച്ച കേന്ദ്രീകൃത ഓക്‌സിജന്‍ വിതരണ ശൃംഖലയുടെ പ്രവർത്തനം തുടങ്ങുന്നു. കേന്ദ്രീകൃത ഓക്‌സിജന്‍ വിതരണ ശൃംഖലയിലൂടെ 66 കോവിഡ് രോഗികള്‍ക്കുള്ള കിടക്കകള്‍, 22 ഐ.സി.യു കിടക്കകള്‍ എന്നിവിടങ്ങളില്‍ തടസ്സം കൂടാതെ ഓക്‌സിജന്‍ വിതരണം ഉറപ്പാക്കുന്നതാണ് പദ്ധതി. ഉദ്ഘാടനം തൊടുപുഴ ന്യൂമാന്‍ കോളജ് ഓഡിറ്റോറിയത്തില്‍ വെള്ളിയാഴ്ച രാവിലെ 10.30ന്. -------------- സംരംഭകത്വ ബോധവത്​കരണ പരിപാടി തൊടുപുഴ: തൊടുപുഴ താലൂക്ക് വ്യവസായ ഓഫിസ്, ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ചെറുകിട വ്യവസായ മേഖലയിലെ നവസംരംഭകര്‍ക്കായി ബോധവത്​കരണ പരിപാടി വെബിനാര്‍ മുഖേന സംഘടിപ്പിച്ചു. അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജ് അസോ. പ്രഫസര്‍ ഷെറിന്‍ സാം ജോസ്, മലിനീകരണ നിയന്ത്രണ ബോർഡ്​ ജില്ല ഓഫിസര്‍ എബി വര്‍ഗീസ്​, ഭക്ഷ്യസുരക്ഷാ ഓഫിസര്‍ എം.എൻ. ഷംസിയ, വ്യവസായ വികസന ഓഫിസര്‍ ജി. രേഷ്മ എന്നിവർ ക്ലാസുകള്‍ നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ട്രീസാ ജോസ് കാവാലത്ത് ഉദ്ഘാടനം ചെയ്തു. അംഗങ്ങളായ ബിന്ദു ഷാജി, നീതുമോള്‍ ഫ്രാന്‍സിസ്, ജനറല്‍ എക്​​സ്​റ്റെന്‍ഷന്‍ ഓഫിസര്‍ ജെസി ജോസഫ് എന്നിവർ സംസാരിച്ചു. -------------- കെ.പി.എം.എസ് നേതൃയോഗം തൊടുപുഴ: കെ.പി.എം.എസ് ഇടുക്കി ജില്ല നേതൃയോഗം വെള്ളിയാഴ്​ച രാവിലെ 11ന്​ അടിമാലി ദേവികുളം യൂനിയൻ ഓഫിസിൽ ചേരും. സംസ്ഥാന കമ്മിറ്റി അംഗം ശിവൻ കോഴിക്കമാലി അധ്യക്ഷത വഹിക്കും. സംസ്ഥാന അസി. സെക്രട്ടറി സാബു കരിശ്ശേരി ഉദ്​ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story