Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2022 5:40 AM IST Updated On
date_range 21 March 2022 5:40 AM ISTകർഷകർക്കുള്ള കുടിശ്ശിക 31നകം നൽകും -മന്ത്രി പി. പ്രസാദ്
text_fieldsbookmark_border
മൂന്നാർ: ഹോർട്ടികോർപ് കർഷകർക്ക് നൽകാനുള്ള കുടിശ്ശിക മാർച്ച് 31നകം നൽകുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. ഇതിനു മൂന്ന് കോടി അനുവദിച്ചതായും അദ്ദേഹം അറിയിച്ചു. മാട്ടുപ്പെട്ടിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡുകാലത്ത് കേരളം 15ലക്ഷം ടൺ പച്ചക്കറി ഉൽപാദിപ്പിച്ചു. സുഭിക്ഷ കേരളം, സുരക്ഷിത ഭക്ഷണം എന്ന ലക്ഷ്യത്തിനായി 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിക്ക് തുടക്കംകുറിക്കുകയാണ്. ഓരോ കുടുംബവും കൃഷിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിന് മണ്ണുള്ള കർഷകർക്ക് വിത്തും തൈയും നൽകും. തദ്ദേശ സ്ഥാപനങ്ങളുടെയും കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെ പദ്ധതി ജനകീയമാക്കും. ജില്ലയിലെ വട്ടവട, കാന്തല്ലൂർ എന്നിവിടങ്ങൾ ശീതകാല കൃഷിക്ക് അനുയോജ്യമാണ്. എന്നാൽ, പണം വായ്പയെടുക്കുന്ന കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ കടംകൊടുത്തവർക്കുതന്നെ നൽകേണ്ട സ്ഥിതിയുണ്ട്. ഇതുമൂലം ന്യായമായ വില ലഭിക്കുന്നില്ല. ഈ പ്രശ്നവും ഉടൻ പരിഹരിക്കും. കാർഷിക ഉൽപന്നങ്ങളുടെ വിപണനം വൈകുന്നതിലൂടെ കർഷകർക്കുണ്ടാകുന്ന വിളനഷ്ടം പരിഹരിക്കാൻ സംഭരണ സംസ്കരണ സംവിധാനം വിപുലമാക്കും. പച്ചക്കറി സംഭരണം, സംസ്‌കരണം, വിപണനം എന്നിവക്കായി സംസ്ഥാനത്തുടനീളം കോള്‍ഡ് സ്‌റ്റോറേജുകള്‍, വാഹന സൗകര്യം എന്നിവ ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഹോർട്ടി കോർപ് ചെയർമാൻ അഡ്വ. വേണുഗോപാൽ, സംസ്ഥാന വെയർ ഹൗസിങ് കോർപറേഷൻ ചെയർമാൻ ഡി. മുത്തു പാണ്ഡ്യൻ, മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി. പളനിവേൽ, ഹോർട്ടി കോർപ് എം.ഡി ജെ. സജീവ്, പ്രിൻസിപ്പൽ കൃഷി ഓഫിസർ എലിസബത്ത് പുന്നൂസ്, എൻ. സതീഷ് കുമാർ തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. TDL Minister കാന്തല്ലൂരിൽ നടത്തിയ മുഖാമുഖം പരിപാടിയിൽ കൃഷിമന്ത്രി പി. പ്രസാദ് കർഷകരുടെ പ്രശ്നങ്ങൾ കേൾക്കുന്നു പരിപാടികൾ ഇന്ന് മൂലമറ്റം അക്വാട്ടിക് സെന്‍റർ: കേരള ഫയർ സർവിസ് അസോ. സംഘടിപ്പിക്കുന്ന മേഖല പഠനക്ലാസും വിരമിക്കുന്ന സേനാംഗങ്ങളെ ആദരിക്കലും. മന്ത്രി റോഷി അഗസ്റ്റിൻ-രാവിലെ 9.30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story